1947-ൽ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ ഇന്ത്യയിലെ നഗരങ്ങളുടെ പുനർനാമകരണം ആരംഭിച്ചു. പല പേരുമാറ്റങ്ങളും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ചില നഗരങ്ങളുടെ പേരുമാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിക്കാതെ വന്നതോടെ നടപ്പാക്കുവാൻ കഴിഞ്ഞില്ല.
പലപ്പോഴായി ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പുനർനാമകരണം സംഭവിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങളുടെ പേരുകൾ പ്രാദേശികഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും മാറ്റുകയുണ്ടായി. 1956-ൽ തിരു-കൊച്ചി സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റിയത് ഇതിനുദാഹരണമാണ്. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ചില സംസ്ഥാനങ്ങളുടെ ഇംഗ്ലീഷ് പേരിന്റെ സ്പെല്ലിംഗിലും മാറ്റം വരുത്തുകയുണ്ടായി. 'ഒറീസ' (Orissa) എന്നത് ഒഡീഷ (Odisha) എന്നും പോണ്ടിച്ചേരി (Pondicherry) എന്നത് പുതുച്ചേരി (Puducherry) എന്നുമായി മാറിയത് ഇതിനുദാഹരണമാണ്.[1]
കോളനി ഭരണത്തിന്റെ അന്ത്യത്തോടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളുടെയും പേരുകൾ മാറ്റുകയുണ്ടായി. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംടിപ്പിക്കുന്നതിനുള്ള 1956-ലെ സംസ്ഥാന പുനഃസംഘടനാ നിയമം നടപ്പിലാക്കുന്നതിനായി ചില സംസ്ഥാനങ്ങളുടെ പുനർനാമകരണം നടത്തേണ്ടത് അനിവാര്യമായിരുന്നു. (ഈ കാലഘട്ടത്തിലാണ് തിരു-കൊച്ചി സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റിയത്). ചില സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചപ്പോൾ സ്വാഭാവികമായും പേരുമാറ്റം നടത്തേണ്ടതായി വന്നു. 1959-ൽ മധ്യ ഭാരത സംസ്ഥാനത്തെ മധ്യപ്രദേശ് എന്നും 1969-ൽ മദ്രാസ് സംസ്ഥാനത്തെ തമിഴ്നാട് എന്നും 1973-ൽ മൈസൂർ സംസ്ഥാനത്തെ കർണാടക എന്നും 2007-ൽ ഉത്തരാഞ്ചലിനെ ഉത്തരാഖണ്ഡ് എന്നും പുനഃനാമകരണം ചെയ്തതും സംസ്ഥാന പുനഃസംഘടനയുടെ ഭാഗമായിട്ടായിരുന്നു.[2]
ചില സംസ്ഥാനങ്ങളുടെ പേരുകൾ പ്രാദേശികമായി മാറ്റിയപ്പേൾ ഇന്ത്യയിലെ മറ്റു ഭാഷകളിലും അത്തരം പേരുമാറ്റങ്ങൾ സംഭവിച്ചു. പ്രധാനമായും ഹിന്ദി സംസാരഭാഷയായിരുന്ന ഉത്തരാഞ്ചൽ (ഹിന്ദി: उत्तराञ्चल) എന്ന സംസ്ഥാനത്തിന്റെ പേര് ഹിന്ദി ഭാഷയിൽ ഉത്തരാഖണ്ഡ് (ഹിന്ദി: उत्तराखण्ड എന്നാക്കി മാറ്റിയപ്പോൾ മറ്റെല്ലാ ഭാഷകളിലും തത്തുല്യമായ പേരുമാറ്റം നടന്നിരുന്നു. എന്നാൽ മറ്റു ചില സംസ്ഥാനങ്ങളുടെ പ്രാദേശിക പേരുമാറ്റം നടന്നപ്പോൾ എല്ലാ ഭാഷകളിലും അത്തരം മാറ്റങ്ങൾ പ്രതിഫലിച്ചിരുന്നില്ല. ഉദാഹരണത്തിന്, മദ്രാസ് പ്രസിഡൻസിയുടെ പേര് 1947-ൽ മദ്രാസ് സംസ്ഥാനമെന്നും 1969-ൽ തമിഴ്നാട് എന്നും പുനഃനാമകരണം ചെയ്തപ്പോൾ ഏതാനും ഭാഷകളിൽ മാത്രമാണ് തത്തുല്യമായ പേരുമാറ്റമുണ്ടായത്. പക്ഷേ 1996-ൽ മദ്രാസ് എന്ന പേര് ചെന്നൈ എന്നാക്കി മാറ്റിയപ്പോൾ ഏതാണ്ട് എല്ലാ ഭാഷകളിലും സമാനമായ പേരുമാറ്റം നടത്തുകയുണ്ടായി.
ഇന്ത്യയിലെ ചില നഗരങ്ങൾക്കുണ്ടായിരുന്ന ഇംഗ്ലീഷ് പേരുകൾ മാറ്റി ഇന്ത്യൻ ഇംഗ്ലീഷ് പേരുകൾ നൽകിയിട്ടുണ്ട്. ഇംഗ്ലീഷ് സ്പെല്ലിംഗിൽ ചില മാറ്റങ്ങൾ വരുത്തി അവയെ ഇന്ത്യൻ ഇംഗ്ലീഷ് വാക്കാക്കി മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്. 'കൽക്കട്ട' (Calcutta) എന്ന പേര് കൊൽക്കത്ത (Kolkata) എന്നാക്കി മാറ്റിയത് ഇതിനുദാഹരണമാണ്. ബംഗാളി ഭാഷയിൽ 'കൊൽക്കത്ത' എന്നറിയപ്പെടുന്നതിനാലാണ് ഇത്തരമൊരു പേരുമാറ്റം ആവശ്യമായി വന്നത്. പ്രാദേശിക ഭാഷയിലെ ഉച്ചാരണത്തിനനുസൃതമായാണ് ഇംഗ്ലീഷ് സ്പെല്ലിംഗിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നത്. ഇതിനു പിന്നിൽ മറ്റു പല കാരണങ്ങളുമുണ്ടായേക്കാം. ബ്രിട്ടീഷ് ഭരണകാലത്ത് പല ഇന്ത്യൻ സ്ഥലനാമങ്ങളുടെയും ഇംഗ്ലീഷ് സ്പെല്ലിംഗുകൾക്ക്, അവയുടെ പ്രാദേശിക ഭാഷാ നാമത്തിൽ നിന്നു വലിയ വ്യത്യാസങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ജബൽപൂർ (जबलपुर) എന്ന നഗരത്തിന്റെ ഇംഗ്ലീഷ് സ്പെല്ലിംഗ് Jubbulpore എന്നായിരുന്നത് ഇതിനുദാഹരണമാണ്. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഈ സ്പെല്ലിംഗ് Jabalpur എന്നു മാറ്റുകയുണ്ടായി. ഇത്തരം പേരുമാറ്റങ്ങൾ വലിയ വിവാദങ്ങൾ ഉണ്ടാക്കാറില്ല. പക്ഷേ വൻനഗരങ്ങളുടെ പേരുമാറ്റം ചിലപ്പോൾ വലിയ വിവാദമായി മാറാൻ സാധ്യതയുണ്ട് (ഉദാ:കൽക്കട്ട കൊൽക്കത്തയായി മാറിയത്).[3]
ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിദേശ ഭാഷകളിലുള്ള ഇന്ത്യൻ സ്ഥലനാമങ്ങൾക്കു പകരം പ്രാദേശിക ഭാഷാ നാമങ്ങൾ നൽകുന്ന രീതിയും നിലവിലുണ്ട്. അഹമ്മദാബാദിന്റെ പേര് കർണ്ണാവതി എന്നും അലഹബാദിന്റെ പേര് പ്രയാഗ് എന്നും പുനഃനാമകരണം ചെയ്യണമെന്ന് 1990-ലും 2001-ലും ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നു.[4] മുസ്ലീം പേരുകൾ മാറ്റി ഹിന്ദു പേരുകൾ നൽകുകയെന്ന ഉദ്ദേശവും ഇതിനുപിന്നിലുണ്ട്.[5]
ഇന്ത്യയിലെ സ്ഥലങ്ങളുടെ ഔദ്യോഗിക പുനർനാമകരണം വളരെ വേഗത്തിൽ സംഭവിക്കാറുണ്ട്.[6] പക്ഷെ അവ ഇന്ത്യയിലും വിദേശത്തും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനു കാലതാമസം നേരിടുന്നു.[7][8][9]
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഔദ്യോഗിക പുനഃനാമകരണം നടത്തിയ പ്രധാനപ്പെട്ട നഗരങ്ങൾ ചുവടെ ചേർക്കുന്നു.
വർഷം | പുതിയ പേര് | പ്രാദേശിക നാമം | പഴയ പേര് | കുറിപ്പുകൾ |
---|---|---|---|---|
1947 | ജബൽപൂർ (Jabalpur) | (जबलपुर) | ജബ്ബൽപോർ (Jubbulpore) | |
1948 | ജാജമൗ (Jajmau) | (जाजमऊ), | ജജസ്മൗ (Jajesmow) | [10] |
1948 | കാൺപൂർ (Kanpur) | (कानपुर) | കാൺപോർ (Cawnpore) | |
1974 | വഡോധര (Vadodara) | (વડોદરા), | ബറോഡ (Baroda) | |
1991 | തിരുവനന്തപുരം (Thiruvananthapuram) | (മലയാളം: തിരുവനന്തപുരം) | ട്രിവാൻഡ്രം (Trivandrum) | |
1995 | മുംബൈ (Mumbai) | (मुंबई), | ബോംബെ (Bombay) | [11] |
1996 | കൊച്ചി (Kochi) | ((മലയാളം:കൊച്ചി) | കൊച്ചിൻ (Cochin) | |
1996 | ചെന്നൈ (Chennai) | (சென்னை), | മദ്രാസ് (Madras) | |
2001 | കൊൽക്കത്ത (Kolkata) | (কলকাতা), | കൽക്കട്ട (Calcutta) | |
2005 | കടപ്പ (Kadapa) | (కడప), | കടപ്പ (Cuddapah) | |
2006 | പുതുച്ചേരി (Puducherry) | (புதுச்சேரி), | പോണ്ടിച്ചേരി (Pondicherry) | |
2007 | ബംഗളൂരു (Bengaluru) | (ಬೆಂಗಳೂರು), | ബാംഗ്ലൂർ (Bangalore) | [12] |
2014 | ബെലഗാവി (Belagavi) | ബൽഗാം (Belgaum) | [13][14] | |
2014 | തുമകുരു (Tumakuru) | തുംകൂർ (Tumkur) | ||
2014 | ഹുബ്ബളി (Hubballi) | ഹൂബ്ലി (Hubli) | ||
2014 | ശിവമോഗ (Shivamogga) | ഷിമോഗ (Shimoga) | ||
2014 | ഹോസപേട്ട് (Hosapete) | ഹോസ്പേട്ട് (Hospet) | ||
2014 | മൈസൂരു (Mysuru) | മൈസൂർ Mysore | ||
2014 | കലബുറഗി (Kalaburagi) | ഗുൽബർഗ്ഗ (Gulbarga) | ||
ചിക്കമഗളൂരു (Chikkamagaluru) | ചിക്കമഗളൂർ (Chikmagalur) | |||
2014 | വീജാപുര (Vijapura) | ബീജാപ്പൂർ (Bijapur) | ||
2014 | ബള്ളാരി (Ballari) | ബെല്ലാരി (Bellary) | ||
2014 | മംഗളൂരു (Mangaluru) | മാംഗ്ലൂർ (Mangalore) | ||
2015 | രാജമഹേന്ദ്രവാരം (Rajahmahendravaram) | രാജമുന്ദ്രി (Rajahmundry) | ||
2016 | ഗുരുഗ്രാം (Gurugram) | ഗൂർഗാവോൺ (Gurgaon) |
പുതിയ പേര് | പഴയ പേര് |
---|---|
ആലപ്പുഴ (Alappuzha) | ആലപ്പി (Alleppey) |
ഗുവാഹത്തി (Guwahati) (গুৱাহাটী), | ഗൗഹട്ടി (Gauhati) |
ഇൻഡോർ (Indore) | ഇന്ദുർ (Indhur) |
കാഞ്ചീപുരം (Kanchipuram) | കാഞ്ചീപുര / കഞ്ചീവരം (Kāñci-pura / Conjevaram) |
കണ്ണൂർ (Kannur) | കണ്ണനൂർ (Cannanore) |
കൊല്ലം (Kollam) | ക്വയിലോൺ (Quilon) |
കൊയ്‌ലാണ്ടി (Koyilandy) | ക്വയിലാണ്ടി (Quilandi) |
കോഴിക്കോട് (Kozhikode) | കാലിക്കട്ട് (Calicut) |
കുംഭകോണം (Kumbakonam) | കുടന്തൈ (Kudanthai) |
മയിലാടുതുറൈ (Mayiladuthurai) | മായാവരം (Mayavaram) / മയൂരം (Mayuram) |
നർമ്മദ (Narmada) | നെർബുഡ (Nerbudda) |
നഗാവോൺ (Nagaon) (নগাওঁ) | നൗഗോങ് (Nowgong) |
പാലക്കാട് (Palakkad) | പാൽഘട്ട് (Palghat) |
പനാജി (Panaji ) | പാൻജിം (Panjim) |
പൂനെ (Pune) | പൂന (Poona) |
രാമനാഥപുരം (Ramanathapuram) | രാമനാട് (Ramnad) |
സാഗർ (Sagar) | സൗഗോർ (Saugor) |
ഷിംല (Shimla) | സിംല (Simla) |
തലശ്ശേരി (Thalassery) | തെല്ലിച്ചേരി (Tellicherry) |
തഞ്ചാവൂർ (Thanjavur) | തഞ്ചോർ (Tanjore) |
തൂത്തുക്കുടി (Thoothukudi) | ടൂട്ടിക്കോൺ (Tuticorin) |
തൃശ്ശൂർ (Thrissur) | തൃച്ചൂർ (Trichur) |
തിണ്ടിവനം (Tindivanam) | തിന്ത്രിവനം (Tinthirivanam) |
തിരുച്ചിറപ്പള്ളി (Tiruchirapalli) | ട്രിച്ചിനോപൊളി/ട്രിച്ചി (Trichinopoly/ Trichy) |
തിരുനെൽവേലി (Tirunelveli) | തിന്നെവേലി (Tinnevelly) |
തിരുവല്ലിക്കേനി (Tiruvallikeni) | ട്രിപ്ലിക്കേൻ (Triplicane) |
ഉദകമണ്ഡലം (Udhagamandalam) | ഊട്ടി (Ooty) |
വില്ലുപുരം (Viluppuram) | വിഴുപ്പുരയാർ (Vizhupparaiyar) |
വാരണാസി (Varanasi) | ബനാറസ് (Benares) |
വടകര (Vatakara) | ബഡകര (Badagara) |
വിരുദാചലം (Virudhachalam) | വൃദ്ധാചലം (Vriddhachalam) |
വിജയവാഡ (Vijayawada) | ബെജാവാഡ (Bejawada) |
വിശാഖപ്പട്ടണം (Visakhapatnam) | വാൾട്ടെയർ (Waltair)/ വിസാഗ് (Vizag) |