വികസിപ്പിച്ചത് | University of Southampton |
---|---|
Stable release | |
റെപോസിറ്ററി | |
ഭാഷ | Perl |
ഓപ്പറേറ്റിങ് സിസ്റ്റം | Cross-platform |
തരം | Institutional repository software |
അനുമതിപത്രം | GPL |
വെബ്‌സൈറ്റ് | software.eprints.org |
ഒരു ഓപ്പൺ സോഴ്സ് ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി സോഫ്ട്വെയർ പാക്കേജാണ് (open source institutional repository software package ) ഇപ്രിന്റ്സ് (EPrints). സാധാരണയായി ഗവേഷണ സ്ഥാപനങ്ങളോ മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങളോ അവരുടെ ബുദ്ധിപരമായ ഉത്പന്നങ്ങൾ ശേഖരിക്കുവാനും അവ വളരെ എളുപ്പത്തിൽ ആളുകളിലേക്കെത്തിക്കാനും വേണ്ടിയാണ് ആണ് വിവരസംഗ്രഹാലയങ്ങൾ നിർമ്മിക്കുന്നത്. ഗവേഷണ പ്രബന്ധങ്ങൾ, ലേഖനങ്ങൾ, വൈജ്ഞാനിക അദ്ധ്യാപനങ്ങൾ (അദ്ധ്യാപനങ്ങൾ )തുടങ്ങിയ ബുദ്ധിപരമായ ഉത്പന്നങ്ങളാണ് ഒരു വിവരസംഗ്രഹാലയത്തിലെ ശേഖരങ്ങൾ. പല വിവരസംഗ്രഹാലയങ്ങളിൽ നിന്നും മെറ്റാഡാറ്റ ശേഖരിക്കുന്ന പ്രോട്ടോകോൾ ആയ ഒ.എ.ഐ.പി.എം.എച്ച്. ( Open Archives Initiative Protocol for Metadata Harvesting.)ന് അനുകൂലമായതാണ്. ഒരു വിവരസംഗ്രഹാലയ സോഫ്ട്വെയർ അഥവാ ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി സോഫ്ട്വെയർ (institutional repository software) എന്ന നിലയിൽ ഇപ്രിന്റ്സ്ന് ഡോക്യുമെന്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ചില വിശേഷഗുണങ്ങൾ കൂടിച്ചേർന്നിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്റ്റൺ ഓഫ് ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് ആണ് ഇപ്രിന്റ്സ് പുറത്തിറക്കിയത്. [1]
ആദ്യത്തെ ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി സോഫ്ട്വെയർ ആയ ഇപ്രിന്റ്സ് ന്റെ ആദ്യപതിപ്പ് 2000ത്തിൽ യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്റ്റൺ ഓഫ് ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് പുറത്തിറക്കി.