Upendranath Brahmachari উপেন্দ্রনাথ ব্রহ্মচারী | |
---|---|
![]() Sir Upendranath Brahmachari | |
ജനനം | Village- Sardanga, Purbasthali, District- Purba Bardhaman (Burdwan) west bengal, British India | 19 ഡിസംബർ 1873
മരണം | 6 ഫെബ്രുവരി 1946 | (പ്രായം 72)
കലാലയം |
|
ജീവിതപങ്കാളി | Nani Bala Devi |
കുട്ടികൾ | Phanindra Nath Brahmachari Nirmal Kumar Brahmachari |
അവാർഡുകൾ |
|
Scientific career | |
Fields | Medicine, Physician |
Institutions |
|
Doctoral advisor | Sir Gerald Bomford |
ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനും അക്കാലത്തെ ഒരു പ്രമുഖ മെഡിക്കൽ പ്രാക്ടീഷണറുമായിരുന്നു റായ് ബഹാദൂർ സർ ഉപേന്ദ്രനാഥ് ബ്രഹ്മചാരി FRS (ബംഗാളി: উপেন্দ্রনাথ ব্রহ্মচারী) (19 ഡിസംബർ 1873 - 6 ഫെബ്രുവരി 1946). [1] 1922-ൽ അദ്ദേഹം യൂറിയ- സ്റ്റിബാമൈൻ (കാർബോസ്റ്റിബാമൈഡ്) സമന്വയിപ്പിച്ചു, ഇത് കാല-അസറിന് (Visceral leishmaniasis) ഫലപ്രദമായ ചികിത്സയാണെന്ന് അദ്ദേഹം നിർണ്ണയിച്ചു.
1873 ഡിസംബർ 19 ന് പശ്ചിമ ബംഗാളിലെ ബർദ്വാൻ ജില്ലയിലെ പുർബസ്താലിക്ക് സമീപമുള്ള സർദംഗ ഗ്രാമത്തിലാണ് ഉപേന്ദ്രനാഥ് ബ്രഹ്മചാരി ജനിച്ചത്. പിതാവ് നിൽമണി ബ്രഹ്മചാരി ഈസ്റ്റ് ഇന്ത്യൻ റെയിൽവേയിൽ വൈദ്യനായിരുന്നു. സൗരഭ് സുന്ദരി ദേവി എന്നായിരുന്നു അമ്മയുടെ പേര്. ജമാൽപൂരിലെ ഈസ്റ്റേൺ റെയിൽവേ ബോയ്‌സ് ഹൈസ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 1893 ൽ ഹൂഗ്ലി മൊഹ്‌സിൻ കോളേജിൽ നിന്ന് മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നിവയിൽ ബിരുദം നേടി. അതിനുശേഷം അദ്ദേഹം മെഡിസിൻ വിത്ത് ഹയർ കെമിസ്ട്രി പഠിക്കാൻ പോയി. 1894 ൽ കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. കൊൽക്കത്ത സർവകലാശാലയുടെ 1900 ലെ എംബി പരീക്ഷയിൽ മെഡിസിൻ, സർജറി എന്നിവയിൽ ഒന്നാം സ്ഥാനത്തെത്തിയ അദ്ദേഹത്തിന് ഗുഡെവ്, മക്ലിയോഡ് അവാർഡുകൾ ലഭിച്ചു. കൊൽക്കത്ത സർവകലാശാലയിൽ നിന്ന് "സ്റ്റഡീസ് ഇൻ ഹീമോലിസിസ്" എന്ന ഗവേഷണ പ്രബന്ധത്തിന് 1902 ൽ എംഡി ബിരുദം നേടി. 1904 ൽ പിഎച്ച്ഡി ബിരുദം നേടി. [2] 1898 ൽ അദ്ദേഹം നാനി ബാലാദേവിയെ വിവാഹം കഴിച്ചു.
1922 ൽ ബ്രഹ്മചാരി പുതിയതും മാരകമായതുമായ ലെഷ്മാനിയാസിസ് കണ്ടെത്തി. പനിയോ മറ്റ് പരാതികളോ ഇല്ലാതെ രോഗികളുടെ മുഖത്ത് പെട്ടെന്ന് രൂപപ്പെടുന്നതായി അടയാളപ്പെടുത്തിയ അദ്ദേഹം ഇതിനെ ഡെർമൽ ലെഷ്മാനോയിഡ് എന്ന് വിളിച്ചു. കാലാ അസറിന്റെ ഭാഗികമായി സുഖപ്പെടുത്തിയ കേസുകളിലും രോഗത്തിന്റെ ചരിത്രമൊന്നുമില്ലാത്തവർക്കും ഇത് ഒരു രോഗമായി അദ്ദേഹം നിരീക്ഷിച്ചു. [3] അതിനുശേഷം ഇതിനെ പോസ്റ്റ്-കാല-അസർ ഡെർമൽ ലെഷ്മാനിയാസിസ് (പികെഡിഎൽ) എന്ന് വിളിക്കുന്നു.
ഗവർണർ ജനറൽ ആയിരുന്ന Lord Lytton (1924) -ൽ അദ്ദേഹത്തിന് റായ് ബഹാദൂർ എന്ന ബഹുമതിയും കൈസര്-ഇ-ഹിന്ദ് ഫസ്റ്റ് ക്ലാസ് ഗോൾഡ് മെഡലും നൽകി ആദരിച്ചു. [4] 1934-ൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് നൈറ്റ്ഹുഡ് നൽകി.[5]
ഫിസിയോളജി, മെഡിസിൻ വിഭാഗത്തിൽ 1929 ലും[6], 1942 ലും [7] രണ്ടുതവണ നോബൽ സമ്മാനത്തിനുള്ള നോമിനിയായിരുന്നു ബ്രഹ്മചാരി. ഇൻഡോറിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ 23-ാമത് സെഷന്റെ (1936) പ്രസിഡന്റായിരുന്നു. കൊൽക്കത്തയിലെ ഇന്ത്യൻ കെമിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു (1936). ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി എന്നിവയുടെ ഫെലോഷിപ്പുകളും രണ്ട് വർഷത്തേക്ക് (1928–29) ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ പ്രസിഡന്റുപദവി നൽകിയും അദ്ദേഹത്തെ ആദരിച്ചു. [8] ഇന്ത്യൻ മ്യൂസിയത്തിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയർമാനായിരുന്നു.
{{cite web}}
: |last=
has numeric name (help)
{{cite web}}
: |last=
has numeric name (help)