എച്ച്.ഡി. കുമാരസ്വാമി | |
---|---|
![]() | |
കേന്ദ്ര വൻകിട വ്യവസായ ഉരുക്ക് വകുപ്പ് കാബിനറ്റ് മന്ത്രി | |
ഓഫീസിൽ 2024 ജൂൺ 9 | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
ലോക്സഭാംഗം | |
ഓഫീസിൽ 2024, 2009-2013, 1996-1998 | |
മണ്ഡലം |
|
കർണാടക മുഖ്യമന്ത്രി | |
ഓഫീസിൽ 2018-2019, 2006-2007 | |
മുൻഗാമി | ബി.എസ്. യദിയൂരപ്പ |
പിൻഗാമി | ബി.എസ്. യദിയൂരപ്പ |
നിയമസഭാംഗം, കർണാടക | |
ഓഫീസിൽ 2023-2024, 2018-2024, 2013-2018, 2004-2009 | |
മണ്ഡലം |
|
നിയമസഭയിലെ പ്രതിപക്ഷ നേതാവ് | |
ഓഫീസിൽ 2013-2014 | |
മുൻഗാമി | സിദ്ധരാമയ്യ |
പിൻഗാമി | ജഗദീഷ് ഷെട്ടർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഹരദനഹള്ളി ദേവഗൗഡ കുമാരസ്വാമി 16 ഡിസംബർ 1959 ഹരദനഹള്ളി, മൈസൂർ സംസ്ഥാനം, ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ജനതാ ദൾ (സെക്കുലർ) |
പങ്കാളികൾ |
|
കുട്ടികൾ | നിഖിൽ ഗൗഡ ശാമിക കുമാരസ്വാമി |
മാതാപിതാക്കൾ(s) | എച്ച്.ഡി. ദേവഗൗഡ (പിതാവ്) ചെന്നമ്മ (മാതാവ്) |
ബന്ധുക്കൾ | എച്ച്.ഡി. രേവണ്ണ (സഹോദരൻ) |
തൊഴിൽ | രാഷ്ട്രീയ പ്രവർത്തകൻ, ചലച്ചിത്ര നിർമ്മാതാവ് |
Nickname(s) | കുമരണ്ണ, എച്ച്.ഡി.കെ |
2024 ജൂൺ 9 മുതൽ മൂന്നാം നരേന്ദ്ര മോദി സർക്കാരിലെ കേന്ദ്ര
വൻകിട വ്യവസായ ഉരുക്ക് വകുപ്പിൻ്റെ
ചുമതലയുള്ള കാബിനറ്റ് വകുപ്പ് മന്ത്രിയും
2024 മുതൽ മാണ്ഡ്യയിൽ നിന്നുള്ള
ലോക്സഭാംഗവുമാണ് ഹരദനഹള്ളി ദേവഗൗഡ കുമാരസ്വാമി
എന്നറിയപ്പെടുന്ന
എച്ച്.ഡി. കുമാരസ്വാമി.
(ജനനംː 16 ഡിസംബർ 1959)[1] ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായ എച്ച്.ഡി. ദേവഗൗഡയുടെ മകനായ ഇദ്ദേഹം രണ്ടു തവണ കർണാടക മുഖ്യമന്ത്രിയായിരുന്നു. ചില കന്നഡ ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.[2][3]
കർണാടകയിലെ ഹസൻ ജില്ലയിലെ ഹൊലനരസിപുര താലൂക്കിലെ ഹരദനഹള്ളിയിൽ, എച്ച്.ഡി. ദേവഗൗഡയുടെയും ചെന്നമ്മയുടെയും മകനായാണ് കുമാരസ്വാമി ജനിച്ചത്.[7]
ഹസൻ ജില്ലയിലെ സർക്കാർ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ബാംഗ്ലൂരിലെ ജയനഗറിലുള്ള എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്നുമാണ് ഹൈസ്കൂൾ വിദ്യാഭ്യാസം കുമാരസ്വാമി പൂർത്തിയാക്കിയത്. വിജയ കോളേജിൽ നിന്നും പി.യു.സി.യും ജയനഗറിലെ നാഷണൽ കോളേജിൽ നിന്നും ബി.എസ്.സി ബിരുദവും കരസ്ഥമാക്കി. 1984 മാർച്ച് 13-ന് അനിതയെ വിവാഹം ചെയ്തു. കുമാരസ്വാമിയുടെയും അനിതയുടെയും മകനായ നിഖിൽ ഗൗഡ, കന്നഡ ചലച്ചിത്ര അഭിനേതാവാണ്. [8]
2006-ൽ കുമാരസ്വാമി, കന്നഡ ചലച്ചിത്രനടിയായ രാധികയെ വിവാഹം ചെയ്തു. കുമാരസ്വാമിയ്ക്കും രാധികയ്ക്കും ഒരു മകളുണ്ട്.[9] ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 494ന്റെ ഭാഗമായുള്ള ഹിന്ദു വ്യക്തി നിയമപ്രകാരമുള്ള വിവാഹ നിയമം ഈ വിവാഹത്തിൽ ലംഘിക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെടുകയുണ്ടായി. [10] എന്നാൽ, കർണാടക ഹൈക്കോടതി, തെളിവുകളുടെ അഭാവം കാരണം ഈ കേസ് തള്ളി. [11]
1996-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ടാണ് എച്ച്.ഡി. കുമാരസ്വാമി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഈ തിരഞ്ഞെടുപ്പിൽ രാമനഗര ജില്ലയിലെ കനകപുര ലോക്സഭാ മണഡലത്തിൽ നിന്നും മത്സരിച്ച് വിജയിക്കുകയുണ്ടായി. എന്നാൽ 1998-ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കനകപുര മണ്ഡലത്തിൽനിന്നുതന്നെ മത്സരിച്ചെങ്കിലും എം.വി. ചന്ദ്രശേഖര മൂർത്തിയോട് പരാജയപ്പെട്ടു. ഈ തിരഞ്ഞെടുപ്പിൽ വലിയ വ്യത്യാസത്തിനാണ് എതിർ സ്ഥാനാർത്ഥിയോട് കുമാരസ്വാമി പരാജയപ്പെട്ടത്.[12] 1999-ൽ സതാനൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 2004-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ രാമനഗര മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായി. ഈ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം തികയ്ക്കാനാകാതെ വന്നപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസും ജനതാദൾ സെക്കുലറും സഖ്യം ചേരാനും ഒരുമിച്ച് സർക്കാർ രൂപീകരിക്കാനും തീരുമാനിച്ചു. ഇരു പാർട്ടികൾക്കും സ്വീകാര്യനായ ധരം സിങ്ങായിരുന്നു അന്ന് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. [13] 2004 മേയ് 28-ന് ധരം സിങ്ങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.[14] എന്നാൽ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള 42 ജനതാദൾ സെക്കുലർ പാർട്ടി എം.എൽ.എ.മാർ കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ഇതിനെത്തുടർന്ന് 2006 ജനുവരി 28-ന് കർണാടക ഗവർണർ ടി.എൻ. ചതുർവേദി, കുമാരസ്വാമിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു.
2006 ഫെബ്രുവരി 4 മുതല്ഡ 2007 ഒക്ടോബർ 9 വരെ കുമാരസ്വാമി കർണാടകയുടെ മുഖ്യമന്ത്രിയായി പ്രവർത്തിച്ചു. 2007 സെപ്റ്റംബർ 27-ന്, ഒക്ടോബർ 3-ന് ഭാരതീയ ജനതാ പാർട്ടിയും ജനതാദളുമായുള്ള അധികാര പങ്കിടൽ വ്യവസ്ഥയുടെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് കുമാരസ്വാമി അറിയിച്ചു.[15] എന്നാൽ, 2007 ഒക്ടോബർ 4-ന് അധികാരം ബി.ജെ.പിയ്ക്ക് കൈമാറാൻ കുമാരസ്വാമി വിസമ്മതിച്ചു.[16] ഒടുവിൽ 2007 ഒക്ടോബർ 8-ന്, കുമാരസ്വാമി തന്റെ രാജിക്കത്ത് ഗവർണറായ രാമേശ്വർ ഠാക്കൂറിന് സമർപ്പിച്ചു. രണ്ടു ദിവസങ്ങൾക്കു ശേഷം സംസ്ഥാനം പ്രസിഡന്റിന്റെ ഭരണത്തിന് കീഴിലായി.[17] എന്നാൽ, കുറച്ചു ദിവസങ്ങൾക്കു ശേഷം ബി.ജെ.പിയെ പിന്തുണക്കാൻ കുമാരസ്വാമി തീരുമാനിച്ചു. തുടർന്ന് 2007 നവംബർ 12-ന് ബി.ജെ.പി.യുടെ ബി.എസ്. യെദിയൂരപ്പ കർണാടകയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
ജെ.ഡി.എസിന്റെ കർണാടക സംസ്ഥാന പ്രസിഡന്റായിരുന്ന മെറജുദീൻ പട്ടേലിന്റെ മരണത്തെത്തുടർന്ന് കുമാരസ്വാമി, സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.[18]
എന്നാൽ, ബാംഗ്ലൂർ റൂറൽ ലോക്സഭാ മണ്ഡലത്തിലെയും മാണ്ഡ്യ മണ്ഡലത്തിലെയും ഉപ തിരഞ്ഞെടുപ്പുകളിൽ ജെ.ഡി.എസിന്റെ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടതിനെത്തുടർന്ന് സംസ്ഥാന യൂണിറ്റിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നും കുമാരസ്വാമി രാജിവച്ചു.[19][20] എന്നാൽ കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്ന് കുമാരസ്വാമി രാജിവയ്ക്കുന്നതിനെ സഹപ്രവർത്തകർ എതിർത്തതിനെത്തുടർന്ന് ആ സ്ഥാനത്ത് തുടർന്നു.[21] 2013 സെപ്റ്റംബറിൽ കുമാരസ്വാമിയ്ക്കു പകരം എ. കൃഷ്ണപ്പയെ ജെ.ഡി.എസിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു.[22]
2014 നവംബറിൽ കുമാരസ്വാമിയെ കർണാടക സംസ്ഥാന ജെ.ഡി.എസ്. പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു.[23][24]
2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്, ലഭിച്ച സീറ്റുകളുടെ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യത്തിലാകാൻ തീരുമാനിക്കുകയും 2018 മേയ് 23-ന് കുമാരസ്വാമി, കർണാടകത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ 2019 ജൂലൈയിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. കോൺഗ്രസ്സിന്റെ 13 എം.എൽ.എ-മാരും ജനതാ ദളിന്റെ 3 എം.എൽ.എ മാരും നിയമസഭാംഗത്വം രാജി വെച്ചു. കുമാരസ്വാമി സർക്കാരിന് പിന്തുണ ൻൽകിയിരുന്ന ബി.എസ്.പി അംഗവും രണ്ട് സ്വതന്ത്ര അംഗങ്ങളും തങ്ങളുടെ പിന്തുണ പിൻവലിക്കുകയുമുണ്ടായി. ഈ അവസരത്തിൽ ബി.ജെ.പി നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിൻ മേലുള്ള വോട്ടെടുപ്പിൽ പരാജയപ്പെടുകയും തുടർന്ന് കുമാരസ്വാമി 2019 ജൂലൈ 23-ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കുകയും ചെയ്തു.[25]
കുമാരസ്വാമി ചില കന്നഡ ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. കുമാരസ്വാമി നിർമ്മിച്ച ചന്ദ്ര ചകോരി എന്ന ചലച്ചിത്രം 365 ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് ധാരാളം വരുമാനം നേടിയിരുന്നു.
{{cite web}}
: Missing or empty |title=
(help)
{{cite news}}
: Missing or empty |title=
(help)
{{cite news}}
: Missing or empty |title=
(help)
{{cite news}}
: Check date values in: |date=
(help)
{{cite news}}
: Missing or empty |title=
(help)
<ref>
ടാഗ്;
autogenerated2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.