എസ്. ഐ. പദ്മാവതി | |
---|---|
ജനനം | |
മരണം | 29 ഓഗസ്റ്റ് 2020 | (പ്രായം 103)
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | F.R.C.P. (London), F.R.C.P.E., F.A.C.C., F.A.M.S., D.Sc. (Hon.)[1] |
കലാലയം | ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റൽ (ജോൺസ് ഹോപ്കിൻസ് സർവകലാശാല) ഹാർവാർഡ് മെഡിക്കൽ സ്കൂൾ (ഹാർവാർഡ് യൂണിവേഴ്സിറ്റി) |
തൊഴിൽ(s) | കാർഡിയോളജിസ്റ്റ്, ഡയറക്ടർ നാഷണൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി സ്ഥാപക-പ്രസിഡന്റ്, ഓൾ ഇന്ത്യ ഹാർട്ട് ഫൗണ്ടേഷൻ |
സജീവ കാലം | 1953-2020 |
ഒരു ഇന്ത്യൻ കാർഡിയോളജിസ്റ്റായിരുന്നു ശിവരാമകൃഷ്ണ അയ്യർ പദ്മാവതി (20 ജൂൺ 1917 - 29 ഓഗസ്റ്റ് 2020). അവർ ദില്ലിയിലെ നാഷണൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും ഓൾ ഇന്ത്യ ഹാർട്ട് ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് പ്രിവന്റീവ് കാർഡിയോളജിയിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ) സഹകരിക്കുന്നു. [2][3] 1992 ൽ പദ്മാവതിക്ക് ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. [4] നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ തിരഞ്ഞെടുക്കപ്പെട്ട ഫെലോയായ പദ്മാവതി [5] ഇന്ത്യയിലെ ആദ്യത്തെ വനിതാ കാർഡിയോളജിസ്റ്റായിരുന്നു. കൂടാതെ ഇന്ത്യയിൽ ആദ്യത്തെ കാർഡിയാക് ക്ലിനിക്കും കാർഡിയാക് കത്തീറ്റർ ലാബും അവർ സ്ഥാപിച്ചു. [6][7]
പദ്മാവതി 1917 ജൂൺ 20 ന് ബർമയിൽ (മ്യാൻമർ) ജനിച്ചു. അവർക്ക് മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു.[8]
റങ്കൂണിലെ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ അവർ പിന്നീട് 1949 ൽ ലണ്ടനിലേക്ക് മാറി. അവിടെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ നിന്ന് എഫ്‌ആർസിപിയും തുടർന്ന് എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ നിന്ന് FRCPEയും നേടി. യുണൈറ്റഡ് കിംഗ്ഡത്തിലായിരുന്നപ്പോൾ നാഷണൽ ഹാർട്ട് ഹോസ്പിറ്റൽ, നാഷണൽ ചെസ്റ്റ് ഹോസ്പിറ്റൽ, ലണ്ടനിലെ ക്വീൻ സ്ക്വയറിലെ നാഷണൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ജോലി ചെയ്തു.[9]
തുടർന്ന്, പദ്മാവതി എഫ്ആർസിപി പൂർത്തിയാക്കിയ ശേഷം മൂന്നുമാസം സ്വീഡനിലേക്ക് മാറുകയും അവിടെ സതേൺ ഹോസ്പിറ്റലിൽ കാർഡിയോളജി കോഴ്സുകൾ എടുക്കുകയും ചെയ്തു.[10] അതേസമയം, ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ ഭാഗമായ ബാൾട്ടിമോറിലെ ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിൽ ഫെലോഷിപ്പിന് അപേക്ഷിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും പ്രശസ്ത കാർഡിയോളജിസ്റ്റ് ഹെലൻ തൗസിഗിനൊപ്പം പഠിക്കുകയും ചെയ്തു. 1952-ൽ ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ (ഹാർവാർഡ് യൂണിവേഴ്സിറ്റി) ചേർന്നു. അവിടെ ആധുനിക കാർഡിയോളജിയിലെ തുടക്കക്കാരനായ പോൾ ഡഡ്‌ലി വൈറ്റിന്റെ കീഴിൽ പഠിച്ചു. [8][11]