Castes of India | |
കുറുംബ | |
തരം | {{{classification}}} |
ഉപവിഭാഗം | {{{subdivisions}}} |
പ്രധാനമായും കാണുന്നത് | Karnataka |
ഭാഷകൾ | Kannada |
മതം | Hinduism |
ഇന്ത്യൻ സംസ്ഥാനമായ കർണാടക സ്വദേശമായ ഒരു ഹിന്ദു ജാതിക്കാരനാണ് കുറുംബ. (കുറുമ, കുറുമ്പർ എന്നും അറിയപ്പെടുന്നു). [1][2] കർണാടകയിലെ മൂന്നാമത്തെ വലിയ ജാതി വിഭാഗമാണ് കുറുംബ. യാദവയെയും, ധൻഗർ വിഭാഗങ്ങളെയും പോലെ ആടുകളെ വളർത്തൽ, കൃഷി എന്നിവയായിരുന്നു കുറുംബ സമുദായത്തിന്റെയും പരമ്പരാഗത തൊഴിൽ. [3][4] ഇടയൻ എന്നർഥമുള്ള 'കുറുബ' എന്ന പദം ആട് എന്നർത്ഥം വരുന്ന 'കുരി' എന്ന പദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.
പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന യദു അല്ലെങ്കിൽ യാദവ വംശവുമായി കുറുംബകൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു. കുറുംബകൾ സംഗമ രാജവംശവും വിജയനഗര സാമ്രാജ്യവും സ്ഥാപിച്ചതായി അവർ തന്നെ അവകാശപ്പെടുന്നു. [5]