കെ.പി. കേശവമേനോൻ

കെ പി കേശവമേനോന്
കെ.പി. കേശവമേനോൻ
ജനനം(1886-09-01)സെപ്റ്റംബർ 1, 1886
തരൂർ, പാലക്കാട്, കേരളംl
മരണംനവംബർ 9, 1978(1978-11-09) (പ്രായം 92)
നവംബർ 9, 1978 ( പ്രായം 92 )
ദേശീയതഇന്ത്യ
തൊഴിൽമാതൃഭൂമി പത്രാധിപർ, സിലോണിന്റെ ഹൈക്കമ്മീഷണർ
അറിയപ്പെടുന്നത്സ്വാതന്ത്ര്യസമര ഭടൻ, വൈക്കം സത്യാഗ്രഹി, ഐ.എൻ.എ ഭടൻ
ജീവിതപങ്കാളി(കൾ)അകത്തേത്തറ മാണിക്കമേലിടം ലക്ഷ്മിനേത്യാരമ്മ
കുട്ടികൾപാലക്കാട്ടുശ്ശേരി വലിയരാജ മാണിക്കമേലിടം ശേഖരീവർമ

കെ.പി. കേശവമേനോൻ (സെപ്റ്റംബർ 1, 1886 - നവംബർ 9, 1978) പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു. അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന കേശവമേനോൻ സത്യാഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവായിരുന്നു. അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത[അവലംബം ആവശ്യമാണ്] ഇദ്ദേഹമാണ്‌ മലയാളത്തിലെ പ്രമുഖ ദിനപത്രമായ മാതൃഭൂമി സ്ഥാപിച്ചത്.

ജീവചരിത്രം

[തിരുത്തുക]

1886ൽ പാലക്കാട്ടെ തരൂർ ഗ്രാമത്തിലായിരുന്നു കേശവമേനോന്റെ ജനനം. മദ്രാസ് സർവകലാശാലയിൽനിന്ന് ആർട്‌സിൽ ബിരുദം നേടിയ ഇദ്ദേഹം 1915ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി. ആനി ബെസന്റിന്റെ ഹോം റൂൾ ലീഗിൽ പ്രവർത്തിചു കേശവമേനോൻ. 1921ൽ നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കുന്നതോടെയാണ്‌ ഗാന്ധിയൻ ആദർശങ്ങളിലേക്ക് കൂടുതൽ ആകൃഷ്ടനാകുന്നത്. മാപ്പിള ലഹള നടക്കുമ്പോൾ ‍കെ.പി.സി.സി സെക്രട്ടറിയായിരുന്നു.

1923ലാണ്‌ മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരാകുന്നത്. അക്കാലത്ത് നടന്ന വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിനെത്തുടർന്ന് തിരുവനന്തപുരം ജയിലിൽ ആറ് മാസം ശിക്ഷയനുഭവിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മലയായിലേക്കു പോയ കേശവമേനോൻ പിന്നീട് കുറെക്കാലം ഇന്ത്യൻ നാഷണൽ ആർമിയുമായി ബന്ധപ്പെട്ടാണ്‌ പ്രവർത്തിച്ചത്. ഇതിനെത്തുടർന്ന് ജപ്പാനിൽ അറസ്റ്റിലായ ഇദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മാത്രമാണ്‌ മോചിതനായത്. 1946ൽ വീണ്ടും മാതൃഭൂമിയുടെ പത്രാധിപരായി ചുമതലയേറ്റു. സിലോണിലെ ഹൈക്കമ്മീഷണർ ആയി നിയമിതനായെങ്കിലും പിന്നീട് അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജിവെച്ചു. അതിനുശേഷം ഐക്യ കേരളത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.

പാലക്കാട് മഹാരാജാവിന്റെ മകളായ അകത്തേത്തറ മാണിക്കമേലിടം ലക്ഷ്മിനേത്യാരമ്മ ആയിരുന്നു മേനോന്റെ ഭാര്യ. പാലക്കാട്ടുശ്ശേരി വലിയരാജ മാണിക്കമേലിടം ശേഖരീവർമ ഇദ്ദേഹത്തിന്റെ ഒരേ ഒരു മകനാണ്.[1]

എഴുത്തുകാരൻ

[തിരുത്തുക]

തന്റെ യാത്രകളെയും അനുഭവങ്ങളെയും കടലാസിലേക്കു പകർത്തിയ കേശവമേനോൻ മികച്ചൊരു എഴുത്തുകാരൻ കൂടിയായിരുന്നു. ഇതിൽ യാത്രാവിവരണമായ് ബിലാത്തി വിശേഷം, ആത്മകഥയായ കഴിഞ്ഞ കാലം' എന്നിവ മലയാള സാഹിത്യത്തിൽ സവിശേഷ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. നാം മുന്നോട്ട് എന്ന അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകവും ശ്രദ്ധയർഹിക്കുന്നതാണ്‌.

മറ്റു കൃതികൾ[2]
സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] ആദ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്നു ഇദ്ദേഹം.  1978 നവംബർ 9-ന്‌ മരിക്കുന്നതുവരെ മാതൃഭൂമിയുടെ പത്രാധിപർ ആയിരിന്നു. രാഷ്ട്രപിതാവ് എന്ന കൃതിക്ക് 1969-ൽ പലവക വിഭാഗത്തിലുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി.[3][4]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-26. Retrieved 2011-01-09.
  2. മാതൃഭൂമി ബുക്സ് വെബ്സൈറ്റ്
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-07.
  4. പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ

Press Information Bureau article


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...