ക്ലാര ക്ലെമെൻസ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Clara Langhorne Clemens |
ജനനം | Elmira, New York | ജൂൺ 8, 1874
മരണം | നവംബർ 19, 1962 San Diego, California | (പ്രായം 88)
വിഭാഗങ്ങൾ | Concert singer |
ഉപകരണ(ങ്ങൾ) | Piano |
വർഷങ്ങളായി സജീവം | 1906–1908 |
ക്ലാര ലാങ്ങ്ഹോൺ ക്ലെമെൻസ് സമോസൌഡ്,[1] മുമ്പ് ക്ലാര ലാങ്ങ്ഹോൺ ക്ലെമെൻസ് ഗബ്രിലോവിറ്റ്ഷ് (ജീവിതകാലം: ജൂൺ 8, 1874 - നവംബർ 19, 1962),[2] മാർക്ക് ട്വെയ്ൻ എന്ന തൂലികാനാമത്തിൽ സാഹിത്യരചന നടത്തിയിരുന്ന സാമുവൽ ക്ലെമെൻസിന്റെ പുത്രിയായിരുന്നു. ഒരു കോണ്ട്രാൾട്ടോ കച്ചേരിയിലെ ഗായികയായിരുന്ന[3] അവൾ അദ്ദേഹത്തിന്റെ എസ്റ്റേറ്റ് കൈകാര്യം ചെയ്യുകയും മരണശേഷം അദ്ദേഹത്തിന്റെ ജീവിച്ചിരിപ്പുള്ള ഏക സന്തതിയെന്ന നിലയിൽ അദ്ദേഹത്തിന്റെ പാരമ്പര്യത്തെ സംരക്ഷിക്കുകയും ചെയ്തു. ആദ്യം ഓസിപ്പ് ഗാബ്രിലോവിറ്റ്സിയേയും പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം ജാക്വസ് സമോസൗഡിനേയും അവർ വിവാഹം കഴിച്ചു. ഗബ്രിലോവിറ്റ്സിന്റെയും അവളുടെ പിതാവിന്റെയും ജീവചരിത്രങ്ങൾ അവൾ എഴുതിയിരുന്നു. പിന്നീടുള്ള ജീവിതത്തിൽ അവൾ ഒരു ക്രിസ്ത്യൻ സയന്റിസ്റ്റായി മാറിയിരുന്നു.
ന്യൂയോർക്കിലെ എൽമിറയിൽ സാമുവൽ ക്ലെമെൻസിനും ഭാര്യ ഒലിവിയ ലാംഗ്ഡൺ ക്ലെമെൻസിനും ജനിച്ച മൂന്ന് പെൺമക്കളിൽ രണ്ടാമത്തേയാളായിരുന്നു ക്ലാര.[4][5] ക്ലാരയ്ക്ക് 22 വയസ്സുള്ളപ്പോൾ അവളുടെ മൂത്ത സഹോദരി സൂസി മരണമടഞ്ഞു. അവൾ ജനിക്കുന്നതിനുമുമ്പായി അവളുടെ സഹോദരൻ ലാംഗ്ഡൺ ബാല്യകാലത്തുതന്നെ മരണമടഞ്ഞിരുന്നു. ജീൻ ആയിരുന്നു അവളുടെ ഇളയ അനുജത്തി. ഒരു ഹിമശകടം ഓടിക്കുന്നതിനിടയിൽ ക്ലാരയ്ക്ക് അവളുടെ കുട്ടിക്കാലത്ത് ഗുരുതരമായ ഒരു അപകടമുണ്ടായിരുന്നു. ഈ അപകടത്തിൽ അവൾ ഒരു മരത്തിലേക്ക് ചുഴറ്റിയെറിയപ്പെടുകയും കാലിന് സാരമായ പരിക്കേറ്റതിന്റെ ഫലമായി അംഗവിച്ഛേദനത്തിനു വിധേയയായിത്തീരുകയും ചെയ്തു.[6]
1897 സെപ്റ്റംബർ മുതൽ 1899 മെയ് വരെയുള്ള കാലത്ത്9[7][8] ക്ലാര മാതാപിതാക്കളോടൊപ്പം വിയന്നയിൽ താമസിക്കുകയും, അവിടെ കച്ചേരി വേദികളിലൂടെ ശബ്ദത്തെ പാകപ്പെടുത്തുകയും ചെയ്തു. അവളുടെ ശബ്ദം അസാധാരണമാംവിധം മധുരവും ആകർഷകവുമായിരുന്നു.[9] കാൾ സെർനിയുടെ ശിഷ്യനായിരുന്ന തിയോഡോർ ലെഷെറ്റിസ്കിയുടെ കീഴിൽ 1899 ൽ പിയാനോയും പഠിച്ചു.[10] 1900 ഡിസംബറിൽ ബോസ്റ്റൺ സിംഫണി ഓർക്കസ്ട്ര നൽകിയ ഒരു മഹത്തായ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ഹാർട്ട്ഫോർഡിലെ ആളുകൾ അവളെ ക്ഷണിച്ചു.[11] ഫ്ലോറൻസിൽ തന്റെ പ്രൊഫഷണൽ അരങ്ങേറ്റം കുറിക്കുന്നതിനുമുമ്പ് യൂറോപ്പിലെ ഗുരുക്കന്മാർക്കുകീഴിൽ വർഷങ്ങളോളം അവൾ സംഗീതം പഠിച്ചു.[12] 1906 സെപ്റ്റംബർ 22 ന് വൈകുന്നേരം കണക്റ്റിക്കട്ടിലെ നോർഫോക്കിലെ നോർഫോക്ക് ജിംനേഷ്യത്തിൽ[13][14] വയലിനിസ്റ്റ് മാരി നിക്കോൾസിന്റെ സഹായത്തോടെ കോണ്ട്രാൾട്ടോ കച്ചേരി ഗായികയായി അവർ അമേരിക്കൻ അരങ്ങേറ്റം നടത്തി. 1905-ൽ[15] അവൾ അവിടെ എഡ്ജ്വുഡ് വാടകയ്ക്കെടുക്കുകയും സംഗീതകച്ചേരിയിൽ നിന്നുള്ള വരുമാനം നോർഫോക്ക് ചർച്ച് ഓഫ് ട്രാൻസ്ഫിഗറേഷനിൽ തന്റെ മാതാവിന്റെ പേരിൽ ഒരു സ്മാരക വിൻഡോ വാങ്ങാൻ ഉപയോഗിക്കുകയും ചെയ്തു.[16] ഒന്റാറിയോയിലെ കോബർഗിൽ നിന്നുള്ള ഒരു ക്ലാസിക്കൽ പിയാനിസ്റ്റായിരുന്ന ചാൾസ് എഡ്മണ്ട് വാർക്ക് (1876-1954) 1906 ലെ ശീതകാലം മുതൽ 1908 അവസാനം വരെ ക്ലെമെൻസിന്റെ പിയാനോ അകമ്പടിക്കാരനായി.[17][18] 1908 ൽ ലണ്ടനിലും പാരീസിലും നടന്ന സംഗീത കച്ചേരികൾ ഉൾപ്പെടെ ക്ലെമെൻസും നിക്കോളും ഒരുമിച്ച് പ്രകടനം തുടർന്നു.[19] മെയ് 30 ന് ക്ലെമെൻസ് ലണ്ടനിൽ അമേരിക്കൻ പെൺകുട്ടികൾക്ക് ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് സർവകലാശാലകളിൽ പങ്കെടുക്കാൻ പണം സ്വരൂപിക്കുന്നതിനായുള്ള ഒരു ജീവകാരുണ്യ കച്ചേരിയിൽ അരങ്ങേറിയിരുന്നു.[20]
1926 ഏപ്രിൽ 23 ന് വാൾട്ടർ ഹാംപ്ഡന്റെ ബ്രോഡ്വേ തിയേറ്ററിൽ മാർക് ട്വയിന്റെ ‘പേഴ്സണൽ റീകളക്ഷൻസ് ഓഫ് ജോൺ ഓഫ് ആർക്ക്’ എന്ന നോവലിന്റെ നാടകാവിഷ്കാരത്തിൽ ക്ലാര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.[21][22][23] ഈ നാടകാവിഷ്കാരത്തിനും അതിലെ അവളുടെ പ്രകടനത്തിനും വിമർശകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചില്ല.[24] 1927 ൽ ഇത് വീണ്ടും നിർമ്മിക്കപ്പെടുകയും ഏപ്രിൽ 12 ന് എഡിത്ത് ടോട്ടൻ തിയേറ്ററിൽ രാവിലെയും ഉച്ചയ്ക്കുമായി ഏതാനും പ്രത്യേക പ്രദർശനങ്ങൾ ആരംഭിക്കുകയും ചെയ്തു.[25]
1918 മുതൽ 1935 ൽ അസുഖബാധിതനാകുന്നതുവരെ ഡിട്രോയിറ്റ് സിംഫണി ഓർക്കസ്ട്രയുടെ മേൽനോട്ടക്കാരനായിരുന്നു ഗബ്രിലോവിറ്റ്ഷ്. 1935 മാർച്ച് 25 ന് ഹെൻറി ഫോർഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പക്കപ്പെട്ട അദ്ദേഹം സെപ്റ്റംബർ 28 ന് സുഖം പ്രാപിക്കാനായി വീട്ടിലേക്ക് വിട്ടയക്കപ്പെടുന്നതുവരെ അവിടെ കഴിഞ്ഞു.[26][27] 1936 സെപ്റ്റംബർ 14 ന് 58 ആമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.[28] റഷ്യൻ വംശജനായ സിംഫണി മേൽനോട്ടക്കാരനും തന്നേക്കാൾ 20 വയസിന് ഇളയതുമായിരുന്ന ജാക്വസ് സമോസൂദിനെ 1944 മെയ് 11 ന് ക്ലാര വിവാഹം കഴിച്ചു. അവളുടെ ഹോളിവുഡ് ഭവനത്തിലാണ് അവർ വിവാഹിതരായത്.[29]
ക്രിസ്ത്യൻ സയൻസ് സ്വീകരിക്കുന്നതിനുമുമ്പ് ക്ലാര വർഷങ്ങളോളം കിഴക്കൻ മതങ്ങൾക്കിടയിൽ പര്യവേക്ഷണം ചെയ്തുവെന്നിരുന്നാലും കാര്യഗൌരവത്തോടെയുള്ള സമീപനത്തെക്കുറിച്ചും പ്രതിബദ്ധതയെ സംബന്ധിച്ച് ചില ചോദ്യങ്ങളുടലെടുത്തിരുന്നു. 1956-ൽ പ്രസിദ്ധീകരിച്ച ‘അവേക്ക് ടു എ പെർഫെക്റ്റ് ഡേ’ എന്ന കൃതിയിൽ ഈ വിഷയത്തെക്കുറിച്ച് അവർ എഴുതിയിരുന്നു..[30][31] പിതാവിന്റെയും (1931 ൽ മൈ ഫാദർ, മാർക്ക് ട്വെയ്ൻ) ആദ്യ ഭർത്താവിന്റെയും (1938 ൽ മൈ ഹസ്ബന്റ്: ഗബ്രിലോവിറ്റ്ഷ്) ജീവചരിത്രങ്ങളും അവർ പ്രസിദ്ധീകരിച്ചു.[32]1939 ൽ പിതാവിന്റെ ‘ലെറ്റേർസ് ഫ്രം ദ എർത്ത്’ പുറത്തിറക്കുന്നതിനെ അവർ എതിർത്തുവെങ്കിലും പിന്നീട് അവൾ തന്റെ നിലപാട് മാറ്റുകയും 1962 നവംബർ 20 ന് മരണത്തിന് തൊട്ടുമുമ്പ് അവ പ്രസിദ്ധീകരിക്കാൻ അനുവദിക്കുകയും ചെയ്തു.[33]