Gitanjali Rao | |
---|---|
ജനനം | 1972 (വയസ്സ് 51–52) |
ദേശീയത | Indian |
തൊഴിൽ | Film director, animator |
അറിയപ്പെടുന്നത് | Printed Rainbow True Love Story |
ചിത്രകാരിയും ചലച്ചിത്രപ്രവർത്തകയും ആനിമേഷൻ ചിത്രങ്ങളുടെ സംവിധായികയുമാണ് ഗീതാഞ്ജലി റാവു(ജനനം : 1972). കാൻ ഹ്രസ്വ ചലച്ചിത്രമേളയിലെ കൊഡാക് ഡിസ്കവറി അവാർഡ്-2011 എന്ന പുരസ്കാരത്തിനായുള്ള കാൻ ക്രിട്ടിക്സ് വീക്ക് എന്ന ചലച്ചിത്രമേളയുടെ ജൂറിയായിരുന്നു.[1]
മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. ജെ.ജെ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ആർട്ടിൽ നിന്ന് ബിരുദം നേടി. ഗീതാഞ്ജലിയുടെ 'പ്രിന്റഡ് റെയിൻബോ' എന്ന ആനിമേറ്റഡ് ഹ്രസ്വചിത്രം കാൻ ഹ്രസ്വ ചലച്ചിത്രമേളയിൽ 2006 ൽ മൂന്ന് പുരസ്കാരം നേടിയിരുന്നു. നൂറോളം മേളകളിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിന് 25 ലധികം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘പ്രിന്റഡ് റെയിൻബോ’ക്ക് ശേഷം എട്ടുവർഷങ്ങൾ കഴിഞ്ഞ് ഗീതാഞ്ജലി സംവിധാനം ചെയ്ത `ട്രൂ ലൗവ് സ്റ്റോറി' കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരുന്നു.[2] ഈ ചിത്രം കേരളത്തിൽ നടന്ന അന്തർദേശീയ ഡോക്യുമെന്ററി ചലച്ചിത്ര മേളയിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം നേടി. മുംബൈ നഗരത്തിൽ ബോളിവുഡിനുള്ള സ്വാധീനം ആനിമേഷനിലൂടെ അവതരിപ്പിക്കുന്നതാണ് ‘ട്രൂ ലവ് സ്റ്റോറി’. ട്രൂ ലവ് സ്റ്റോറി ലോകത്തിലെ ഒൻപത് പ്രധാന ചലച്ചിത്രോത്സവങ്ങളിലെ മത്സരവിഭാഗത്തിലേക്ക് ഇതുവരെയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കൊച്ചി മുസിരിസ് ബിനലെ 2012 ൽ ‘പ്രിന്റഡ് റെയിൻബോ’ പ്രദർശിപ്പിച്ചിരുന്നു[3]
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)