ജഗ്മോഹൻ മൽഹോത്ര | |
---|---|
![]() | |
ജമ്മു & കാശ്മീർ ഗവർണർ | |
ഓഫീസിൽ 19 January 1990 – 26 May 1990 | |
മുൻഗാമി | K. V. Krishna Rao |
പിൻഗാമി | Girish Chandra Saxena |
ഓഫീസിൽ 26 April 1984 – 11 July 1989 | |
മുൻഗാമി | Braj Kumar Nehru |
പിൻഗാമി | K. V. Krishna Rao |
ഡൽഹി ലഫ്. ഗവർണർ | |
ഓഫീസിൽ 2 September 1982 – 25 April 1984 | |
മുൻഗാമി | Sundar Lal Khurana |
പിൻഗാമി | P. G. Gavai |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 25/09/1927 Hafizabad, Punjab, British India |
മരണം | മേയ് 3, 2021 | (പ്രായം 93)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് (1990 വരെ), ബി.ജെ.പി (1990 മുതൽ) |
പങ്കാളി | Uma Jagmohan |
കുട്ടികൾ | Deepika kapoor, Manmohan |
As of 4'th May, 2021 ഉറവിടം: മലയാള മനോരമ |
രണ്ടുതവണ ജമ്മു കാശ്മീരിന്റെയും, കേന്ദ്രഭരണപ്രദേശമായ ഡൽഹിയുടെയും ഒരു തവണ ഗോവ, ദാമൻ & ദിയുവിന്റെയും ഗവർണർ കേന്ദ്രമന്ത്രി, ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ പദവികളിൽ പ്രവർത്തിച്ച മുതിർന്ന ബി.ജെ.പി നേതാവായിരുന്നു ജഗ്‌മോഹൻ എന്നറിയപ്പെട്ടിരുന്ന ജഗ്‌മോഹൻ മൽഹോത്ര. (1927-2021) [1][2][3][4]
1927 സെപ്റ്റംബർ 25 ന് പഞ്ചാബ് പ്രവിശ്യയിലുൾപ്പെട്ട ഹഫീസാബാദിൽ (ഇപ്പോൾ പാക്കിസ്ഥാൻ്റെ ഭാഗം) ആമിർ ചന്ദിന്റെയും ദ്രൗപതി ദേവിയുടെയും മകനായി പഞ്ചാബി ഹിന്ദു ഖാത്ര കുടുംബത്തിൽ ജഗ്മോഹൻ ജനിച്ചു.
വിദ്യാഭ്യാസത്തിനു ശേഷം സിവിൽ സർവീസ് നേടി ഐ. എ. എസ് ഉദ്യോഗസ്ഥനായി മാറിയ ജഗ്മോഹൻ 1970 -കളിൽ ഡൽഹിയെ ഒരു മെട്രൊപൊളിറ്റൻ സിറ്റിയാക്കി മാറ്റുന്നതിനു വേണ്ടി ചേരികൾ നിർമാർജനം ചെയ്ത ഉദ്യോഗസ്ഥനായിട്ടാണ് അറിയപ്പെട്ടിരുന്നത്.
ചേരികൾ ഒഴിപ്പിക്കുന്നത് അവിടെ തിങ്ങിപാർത്തിരുന്ന മുസ്ലീം മതവിഭാഗത്തിനിടയിൽ വ്യാപകമായ അതൃപ്തിക്ക് കാരണമായിത്തീർന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട അക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ വിശ്വസ്തനായിട്ടാണ് അന്ന് ജഗ്മോഹൻ കോൺഗ്രസ് പാർട്ടിയിലറിയപ്പെട്ടിരുന്നത്.
ചേരികൾ ഒഴിപ്പിക്കുന്നതും, നിർബന്ധിത കുടുംബാസൂത്രണം നടപ്പിൽ വരുത്തിയ ഇന്ദിരാഗാന്ധിയുടെയും, സഞ്ജയ് ഗാന്ധിയുടെയും നയങ്ങൾ 1977 -ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ പരാജയത്തിന് വഴിയൊരുക്കി.[5]
1980-ൽ കേന്ദ്ര സർക്കാർ ആദ്യമായി ജഗ്മോഹനെ ഡൽഹിയുടെ ലഫ്. ഗവർണറായി നിയമിച്ചു. പിന്നീട് 1981 മുതൽ 1982 വരെ ഗോവ, ദാമൻ & ദിയു ലഫ്. ഗവർണറായും 1982 മുതൽ 1984 വരെ ഡൽഹി ലഫ്. ഗവർണറായും പ്രവർത്തിച്ച ജഗ്മോഹൻ 1984 മുതൽ 1989 വരെയും 1990 -ലും ജമ്മു & കാശ്മീരിലെ ലഫ്. ഗവർണറായി നിയമിതനായി. 1982-ൽ ഏഷ്യൻ ഗെയിംസിന് ഡൽഹി വേദിയായപ്പോൾ ജഗ്മോഹനായിരുന്നു ഡൽഹിയുടെ ലഫ്. ഗവർണർ.
1984 -ൽ വിഘടനവാദം അതിന്റെ തീവ്രതയിൽ നിൽക്കുമ്പോഴാണ് ജഗ്മോഹൻ ആദ്യമായി ജമ്മുകാശ്മീരിന്റെ ഗവർണറായി സ്ഥാനമേൽക്കുന്നത്. ആ സമയം പാക്കിസ്താൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ ഗവർണറായിരുന്ന ജഗ്മോഹനെതിരെ നിരന്തരം വിദ്വേഷപ്രസംഗങ്ങൾ നടത്തി വധഭീഷണി മുഴക്കി. അതിലൊന്നാണ് ഭാഗ് മോഹൻ ഹം അസ് കൊ ജഗ് ജഗ് മൊ മൊ ഹൻ ഹൻ ബനാ ഡെംഗാ (ഭയം മൂലം ജഗ്മോഹൻ ഓടിപ്പോകും എന്നും വിഘടനവാദികളാൽ ജഗ്മോഹൻ തുണ്ടം തുണ്ടമാകുമെന്നും) ബേനസീർ ഭീഷണി മുഴക്കിയെങ്കിലും 1984 മുതൽ 1989 വരെ ജമ്മു & കശ്മീർ ഗവർണറായിരുന്ന ജഗ്മോഹൻ അതത്ര കാര്യമാക്കിയില്ല. കാശ്മീരിലെ ഹൈന്ദവക്ഷേത്രമായ വൈഷ്ണോദേവി അമ്പലം വിഘടനവാദികളിൽ നിന്നുള്ള ഭീഷണിയിൽ നിന്ന് വിമുക്തമാക്കി തിരികെപ്പിടിച്ച അദ്ദേഹം ക്ഷേത്രഭരണത്തിന് ഒരു സമിതിയുണ്ടാക്കിയത് തീർത്ഥാടനം സുഗമമായി നടത്തുന്നതിന് സഹായകരമായിത്തീർന്നു.
1984 -ൽ സംസ്ഥാന ഗവർണറായി സ്ഥാനമേറ്റയുടൻ ജമ്മു & കാശ്മീർ സർക്കാരിനെ പിരിച്ചുവിട്ടതിന് ജഗ്മോഹനെതിരെ ആരോപണമുയർന്നെങ്കിലും കോൺഗ്രസിലെ രാജീവ് ഗാന്ധിയുടെ ശക്തമായ പിന്തുണയുടെ ബലത്തിൽ അതെല്ലാം ശമിച്ചു.
1990 -ൽ ജമ്മു & കാശ്മീരിൽ വിഘടനവാദവും തീവ്രവാദവും ശക്തിയാർജിച്ചതോടെ അന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി.സിംഗ് അദ്ദേഹത്തെ വീണ്ടും ജമ്മു കാശ്മീരിന്റെ ഗവർണറാക്കിയെങ്കിലും അത് ഏറെ നാൾ നീണ്ടുപോയില്ല. 1990 ജനുവരി 19 മുതൽ മെയ് 26 വരെ ആകെ 5 മാസം മാത്രമെ അദ്ദേഹം ഗവർണർ സ്ഥാനത്ത് തുടർന്നുള്ളൂ.
1990 -കളുടെ തുടക്കത്തിൽ കാശ്മീർ താഴ്വരയിൽ വിഘടനവാദവും തീവ്രവാദവും ശക്തിപ്പെട്ടതിനെ തുടർന്ന് വിഘടനവാദ, തീവ്രവാദി ഗ്രൂപ്പുകൾ കശ്മീരിൽ ചുവടുറപ്പിച്ചപ്പോൾ അത് താഴ്വരയിൽ താമസിച്ചു പോന്നിരുന്ന ഹൈന്ദവഭൂരിപക്ഷ വിഭാഗമായിരുന്ന കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിൽ കലാശിച്ചു[6] ഇതിനേത്തുടർന്നും മറ്റു കാരണങ്ങളിലുമായി കോൺഗ്രസ് പാർട്ടിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 1990 -ൽ ജഗ്മോഹൻ ഗവർണർ സ്ഥാനം രാജിവയ്ക്കുകയും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുകയും ചെയ്തു[7][8]
പിന്നീട് രാഷ്ട്രീയജീവിതത്തിലേയ്ക്ക് പ്രവേശിച്ച ജഗ്മോഹൻ 1990 മുതൽ 1996 വരെ ബി.ജെ.പിയുടെ രാജ്യസഭാംഗമായി പ്രവർത്തിച്ചു.
1996 -ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം ബോളിവുഡ് താരമായ രാജേഷ് ഖന്നയെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായി.
1998 -ലും 1999-ലും നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് കോൺഗ്രസിലെ ആർ. കെ. ധവാനെ തോൽപ്പിച്ച് വീണ്ടും ലോക്സഭയിലെത്തി.
1998 -ലെ എ. ബി. വാജ്പേയി നയിച്ച കേന്ദ്രമന്ത്രിസഭയിൽ ആദ്യമായി മന്ത്രിയായ അദ്ദേഹം പിന്നീട് 1999-2004 -ലെ വാജ്പേയി മന്ത്രിസഭയിൽ നഗരവികസനം, ടൂറിസം, സാംസ്കാരികം എന്നീ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് വകുപ്പുമന്ത്രിയായും പ്രവർത്തിച്ചു.
2004 -ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡത്തിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിലെ അജയ് മാക്കനോട് പരാജയപ്പെട്ടു.
ഡൽഹിയെ ഒരു മെട്രോപൊളിറ്റൻ സിറ്റിയാക്കി മാറ്റുന്നതിൽ നിർണായകപങ്ക് വഹിച്ചതിനും വികസനനേട്ടങ്ങൾ കൃത്യമായി നടപ്പിൽ വരുത്തുന്നതിന് മികച്ച ആസൂത്രണം നടത്തിയതിനും 1971-ൽ പത്മശ്രീയും 1977-ൽ പത്മഭൂഷണും 2016 -ൽ പത്മവിഭൂഷണും നൽകി ആദരിച്ചു.
2019 ഓഗസ്റ്റ് 5ന് ജമ്മു കാശ്മീരിൻ്റെ ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മുവിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയത് ജനങ്ങളിലെത്തിക്കുന്നതിൽ ബി.ജെ.പി. നേതാവ് എന്ന നിലയിൽ ജഗ്മോഹൻ നിർണായക പങ്ക് വഹിച്ചു.[9] [10]
2021 മെയ് 3 ന് ഡൽഹിയിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് 93-ആം വയസിൽ ജഗ്മോഹൻ അന്തരിച്ചു[13][14][15].
{{cite web}}
: External link in |title=
(help)
{{cite web}}
: Missing or empty |url=
(help)