ജാനകി ദേവി ബജാജ് | |
---|---|
ജനനം | 1893 ജനുവരി 7 മവോര, മധ്യപ്രദേശ് |
മരണം | മേയ് 21, 1979 | (പ്രായം 86)
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | സ്വാതന്ത്യസമരസേനാനി, വനിതാവകാശ പ്രവർത്തക |
ഇന്ത്യൻ സ്വാതന്ത്യസമരസേനാനിയും വനിതാവകാശപ്രവർത്തകയുമാണ് ജാനകി ദേവി ബജാജ് (1893 ജനുവരി 7 - 1979 മേയ് 21). 1932-ലെ നിയമലംഘന സമരവുമായി ബന്ധപ്പെട്ട് ഇവർ ജയിൽശിക്ഷയനുഭവിച്ചിട്ടുണ്ട്. 1956-ൽ രാജ്യം പത്മവിഭൂഷൺ ബഹുമതി നൽകി ആദരിച്ചു.
1893-ൽ മധ്യപ്രദേശിലെ ജവോരയിലുള്ള ഒരു വൈഷ്ണവ മാർവാടി കുടുംബത്തിലാണ് ജാനകി ജനിച്ചത്. ബജാജ് ഗ്രൂപ്പിന്റെ സ്ഥാപകനായ ജമ്നാലാൽ ബജാജിനെയാണ് വിവാഹം കഴിച്ചത്.[1]
സ്വാതന്ത്യസമരത്തോടൊപ്പം വനിതകളുടെ അവകാശത്തിനുവേണ്ടിയും ഹരിജനങ്ങളുടെ ഉന്നതിക്കായും ജാനകി പോരാടി. മഹാത്മാഗാന്ധിയുടെ അനുയായിയായ ജാനകി അദ്ദേഹത്തെപ്പോലെ ഖാദി വസ്ത്രങ്ങൾ സ്വയം നെയ്തെടുത്തിരുന്നു. 1928-ൽ ഹരിജനങ്ങളുടെ ക്ഷേത്രപ്രവേശനത്തിനായി പ്രയത്നിച്ചു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ആചാര്യ വിനോബാ ഭാവേയുമൊത്ത് ഭൂദാനപ്രസ്ഥാനത്തിൽ പ്രവർത്തിച്ചു.[2]
1956-ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.[3] 1965-ൽ മേരി ജീവൻ യാത്ര (എന്റെ ജീവിതയാത്ര) എന്ന ആത്മകഥ രചിച്ചു. 1979-ൽ ജാനകി അന്തരിച്ചു. ഇവരുടെ ഓർമ്മയ്ക്കായി ബജാജ് ഗ്രൂപ്പ് ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങുകയും ചില പുരസ്കാരങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ജാനകി ദേവി ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ജാനകി ദേവി ബജാജ് ഗ്രാം വികാസ് സൻസ്ത എന്നിവ ഇതിൽ ഉൾപ്പെടുന്നു.[4]