Tabarana Kathe | |
---|---|
സംവിധാനം | ഗിരീഷ് കാസറവള്ളി |
നിർമ്മാണം | Girish Kasaravalli |
രചന | Poornachandra Tejaswi |
തിരക്കഥ | Girish Kasaravalli |
സംഭാഷണം | Poornachandra Tejaswi |
അഭിനേതാക്കൾ | Nalini Murthy R. Nagesh Charuhasan |
സംഗീതം | L. Vaidyanathan |
ഛായാഗ്രഹണം | മധു അമ്പാട്ട് |
രാജ്യം | India |
ഭാഷ | കർണാടക |
സമയദൈർഘ്യം | 110 minutes |
1987 ൽ പുറത്തിറങ്ങിയ കന്നഡ ചലച്ചിത്രം ആണ് 'തബരനകഥെ' (കന്നഡ: ತಬರನ ಕಥೆ). ദേശീയപുരസ്കാരം നേടിയ ഈ ചിത്രം ഗിരീഷ് കാസറവള്ളിയാണ് സംവിധാനം ചെയ്തവതരിപ്പിച്ചത്. പൂർണചന്ദ്രതേജസ്വിയുടെ ചെറുകഥയെ ആസ്പദമാക്കി നിർമിച്ച ഈ ചലച്ചിത്രത്തിന്റെ സംഭാഷണങ്ങൾ എഴുതിയതും അദ്ദേഹം തന്നെയാണ്. മലയാളിയായ മധു അമ്പാട്ട് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിലെ മുഖ്യതാരങ്ങൾ ചാരുഹാസൻ, നളിനാമൂർത്തി, കൃഷ്ണമൂർത്തി, മാസ്റ്റർ സന്തോഷ് തുടങ്ങിയവരാണ്.
ഒരു മുനിസിപ്പൽ ഓഫീസിലെ കീഴ്ജീവനക്കാരനായ തബരയുടെ കഥയാണ് ചലച്ചിത്രം വ്യത്യസ്ത വീക്ഷണകോണുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സ്വതന്ത്ര ഭാരതത്തിലെ ഒരു സർക്കാരുദ്യോഗസ്ഥൻ എന്ന അഭിമാനം മനസ്സിൽ കാത്തുസൂക്ഷിക്കുന്ന അയാൾ കൃത്യനിർവഹണത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നില്ല. ആ സത്യസന്ധത കാപ്പിത്തോട്ടമുടമകളുടെ അപ്രീതിക്കു കാരണമാകുന്നു. അത് തബരയുടെ പെൻഷൻ മുടക്കി. തുടർന്ന് സാമ്പത്തിക പ്രയാസത്തിലേക്കാഴ്ന്ന തബരയുടെ അതിജീവനത്തിന്റെ കഥ കൊളോണിയൽ, ബ്യൂറോക്രാറ്റിക് വീക്ഷണകോണുകളിലൂടെയും തബരയെ അംഗീകരിക്കുന്നവരുടെ കാഴ്ചപ്പാടിലൂടെയും ഒരനാഥബാലന്റെ കാഴ്ചപ്പാടിലൂടെയും അവതരിപ്പിക്കുന്നു ഈ ചലച്ചിത്രം. യഥാതഥ രീതിയോടൊപ്പം സർറിയലിസ്റ്റിക് സങ്കേതങ്ങളും ചലച്ചിത്രത്തിൽ അനുവർത്തിച്ചിട്ടുണ്ട്.
കർണാടക State Film Awards