ദ വൈറ്റ് പീക്കോക്ക്

The White Peacock
പ്രമാണം:Whitepeacock22.jpg
കർത്താവ്D. H. Lawrence
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംNovel
പ്രസാധകർHeinemann
പ്രസിദ്ധീകരിച്ച തിയതി
1911[1]
മാധ്യമംPrint (hardback & paperback)
ഏടുകൾ496
ശേഷമുള്ള പുസ്തകംThe Trespasser
പാഠംThe White Peacock at Wikisource

ദ വൈറ്റ് പീക്കോക്ക് 1911 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഡി.എച്ച്. ലോറൻസ് രചിച്ച ആദ്യനോവലായിരുന്നു. 1906 ൽ രചന തുടങ്ങിയ ഈ നോവൽ മൂന്നു തവണ തിരുത്തിയെഴുതിയിരുന്നു. നോവലി‍ൻറെ ആദ്യകാല പ്രതികളുടെ തലക്കെട്ട് ലെറ്റീഷ്യ എന്നായിരുന്നു.

മൌറിസ് ഗ്രീഫെൻഹാഗൻറെ 1891 ലെ പെയിൻറിംഗായ 'An Idyll' ആണ് ഈ നോവൽ എഴുതുവാനുള്ള പ്രചോദനമായത്.

കഥാസംഗ്രഹം

[തിരുത്തുക]

ഈ നോവലിലെ കഥ നടക്കുന്നത് നെതെർമിയർ എന്ന സ്ഥലത്താണ് (ഈസ്റ്റ്‍വുഡ് എന്ന സ്ഥലത്തിൻറെ സാങ്കൽപ്പികനാമം). സിറിൾ ബിയാർഡ്‍സാൽ എന്നയാൾ വിവരിക്കുന്നതായിട്ടാണ് കഥ. അയാളുടെ സഹോദരി ലെറ്റീഷ്യ (ലെറ്റി) ജോർജ്ജ്, ലെസ്‍ലി ടെമ്പിൾ എന്നീ ചെറുപ്പക്കാരുമായി ത്രികോണപ്രേമത്തിൽപ്പെടുന്നുതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നോവലിൻറെ ഇതിവൃത്തം.

അവലംബം

[തിരുത്തുക]
  1. Facsimile of the 1st edition (1911)