Nisreen Faour | |
---|---|
ജനനം | 1972 (വയസ്സ് 52–53) Tarshiha, Israel |
തൊഴിൽ | Actress |
ഫലസ്തീനിയൻ അഭിനേത്രിയാണ് നസ്രീൻ ഫാഹൂർ (English: Nisreen Faour (അറബി: نسرين فاعور ).
2009ൽ പുറത്തിറങ്ങിയ അമേരിക്കൻ സിനിമയായ അംരീക എന്ന ചിത്രത്തിലെ മുന എന്ന നസ്രീന്റെ കഥാ പാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
1972 ഓഗസ്റ്റ് രണ്ടിന് ഇസ്രയേലിലെ തശ്രിഹ എന്ന സ്ഥലത്ത് ജനിച്ചു. 16ആം വയസ്സിൽ നാടക അഭിനയ കലയിൽ പഠനം നടത്തുന്നതിനായി അമേരിക്കയിലേക്ക് പോയി. പിന്നീട് 1991നും 1994നുമിടയിൽ ടെൽഅവീവിലെ കിബ്ബുത്സിം കോളേജ് ഓഫ് എജ്യുക്കേഷനിൽ അഭിനയ കലയിൽ പഠനം നടത്തി. തുടർന്ന് സിനിമാ സംവിധാനത്തിൽ ഉപരിപഠനത്തിനായി ഇസ്രയേലിലെ ഹൈഫ സർവ്വകലാശാലയിൽ ചേർന്നു. നിരവധി അവാർഡ് നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അലി നാസർ സംവിധാനം ചെയ്ത ദ ഇംഗ്ലീഷ് മന്ത്, ജാമിർ അൽഹികായയുടെ വിസ്‌പെറിങ് എംബേഴ്‌സ് എന്നീ ഇസ്രയേൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇസ്രയേൽ ബ്രോഡ്കാസ്റ്റിങ് അഥോറിറ്റി നിർമ്മിച്ച് ചാനൽ 33 സംപ്രേഷണം ചെയ്ത ഫാമിലി ഡീലക്‌സ്, മിശ്‌വാർ അൽജമാ എന്നീ ടെലിവിഷൻ പരിപാടികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.[1]
2009ൽ ൽ അഭിനയിച്ച അംരീക എന്ന സിനിമയ്ക്ക് നിരൂപകർ ഉയർന്ന മാർക്ക് നൽകിയിട്ടുണ്ട്.[2][3] ഫലസ്തീനിയൻ കുടിയേറ്റക്കാരിയായ മുന ഫറാഹ് എന്ന നസ്രീന്റെ അഭിനയം മികച്ചതായെന്നാണ് പ്രമുഖ അമേരിക്കൻ സിനിമ നിരൂപകനായ കെന്നത്ത് തുറാന്റെ നിരീക്ഷണം.[4]