ഇന്ത്യയിലെ സ്ത്രീകൾക്കു നൽകുന്ന ഏറ്റവും ഉയർന്ന സൈനികേതരസമ്മാനമാണ് നാരീശക്തി പുരസ്കാരം (Nari Shakti Puraskar) (നേരത്തെയുള്ള പേര് സ്ത്രീശക്തിപുരസ്കാരം) (Women Power Award). എല്ലാ വർഷവും അന്താരാഷ്ട്രവനിതാദിനത്തിൽ ഭാരതസർക്കാർ ആണ് ഇത് നൽകുന്നത്. പലമേഖലകളിലെയും ഉയർന്നനേട്ടങ്ങൾക്ക് വ്യക്തികൾക്കായാണ് ഇത് നൽകുന്നത്.[1]
ഇന്ത്യാചരിത്രത്തിലെ ഉജ്ജ്വലവനിതകളുടെ പേരിലാണ് ഈ സമ്മാനം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. താഴെപ്പറയുന്ന പേരുകളിൽ ഇത് നൽകിവരുന്നു:[1][4]
ദേവി അഹല്യ ബായ് ഹോൾക്കർ അവാർഡ്: മാൾവ രാജ്യത്തിന്റെ പതിനെട്ടാം നൂറ്റാണ്ടിലെ ഭരണാധികാരി അഹല്യാബായ് ഹോൾക്കറുടെ പേരിലാണ്. കണ്ണകി അവാർഡ്: ഐതിഹാസിക തമിഴ് സ്ത്രീയായ കണ്ണകിയുടെ പേരിലാണ് മാതാ ജിജാബായ് അവാർഡ്: 17 -ആം നൂറ്റാണ്ടിൽ മറാത്ത സാമ്രാജ്യം സ്ഥാപിച്ച ശിവജിയുടെ അമ്മ മാതാ ജിജാബായിയുടെ പേരിലാണ്. റാണി ഗെയ്ഡിൻലിയു സെലിയാങ് അവാർഡ്: ഇരുപതാം നൂറ്റാണ്ടിലെ നാഗാ ആത്മീയ, രാഷ്ട്രീയ നേതാവായ റാണി ഗെയ്ഡിൻലിയുവിന്റെ പേരിലാണ്. റാണി ലക്ഷ്മി ബായ് അവാർഡ്: ഝാൻസി രാജ്ഞി റാണി ലക്ഷ്മി ബായിയുടെ പേരിലാണ് റാണി രുദ്രമ്മ ദേവി അവാർഡ് (പുരുഷന്മാർക്കും സ്ത്രീകൾക്കും): പതിമൂന്നാം നൂറ്റാണ്ടിലെ ഡെക്കാൻ പീഠഭൂമിയിലെ ഭരണാധികാരിയായ രുദ്രമ ദേവിയുടെ പേരിലാണ്
മൈക്രോക്രെഡിറ്റ് പ്രസ്ഥാനം ആരംഭിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ദാരിദ്ര്യത്തിൽ കഴിയുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതം മാറ്റുന്നതിനുമുള്ള ശ്രമങ്ങൾക്കാണ് മധുര ചിന്നപിള്ളയ്ക്ക് അവാർഡ് നൽകിയത്. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി അവാർഡുകൾ സമ്മാനിക്കുമ്പോൾ ആദരവോടെ കുനിഞ്ഞ് അവരുടെ പാദങ്ങളിൽ സ്പർശിച്ചു.