പി.ടി. തോമസ് | |
---|---|
![]() | |
ലോക്സഭാംഗം | |
ഓഫീസിൽ മേയ് 22 2009 – മേയ് 18 2014 | |
മുൻഗാമി | ഫ്രാൻസിസ് ജോർജ്ജ് |
പിൻഗാമി | ജോയ്സ് ജോർജ് |
മണ്ഡലം | ഇടുക്കി |
കേരള നിയമസഭാംഗം | |
ഓഫീസിൽ മേയ് 21 2016 – ഡിസംബർ 22 2021 | |
മുൻഗാമി | ബെന്നി ബെഹനാൻ |
പിൻഗാമി | ഉമ തോമസ് |
മണ്ഡലം | തൃക്കാക്കര |
ഓഫീസിൽ മേയ് 16 2001 – മേയ് 12 2006 | |
മുൻഗാമി | പി.ജെ. ജോസഫ് |
പിൻഗാമി | പി.ജെ. ജോസഫ് |
മണ്ഡലം | തൊടുപുഴ |
ഓഫീസിൽ ജൂൺ 21 1991 – മേയ് 14 1996 | |
മുൻഗാമി | പി.ജെ. ജോസഫ് |
പിൻഗാമി | പി.ജെ. ജോസഫ് |
മണ്ഡലം | തൊടുപുഴ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഒക്ടോബർ 15, 1950 |
മരണം | 22 ഡിസംബർ 2021 ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ | (പ്രായം 71)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | ഉമ തോമസ് |
കുട്ടികൾ | രണ്ട് മകൻ |
മാതാപിതാക്കൾ |
|
വസതി | പാലാരിവട്ടം |
വെബ്‌വിലാസം | www.ptthomas.in |
As of ഓഗസ്റ്റ് 17, 2020 ഉറവിടം: ലോക്സഭ |
2016 മുതൽ 2021 വരെ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും പതിനഞ്ചാം (2009-2014) ലോക്സഭയിൽ അംഗവുമായിരുന്ന ഇടുക്കി ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവായിരുന്നു [1]പി.ടി.തോമസ്.[2] (ജനനം: 12 ഡിസംബർ 1950 - മരണം: 22 ഡിസംബർ 2021)[3][4][5][6][7][8][9]
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിൻ്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12ന് ജനിച്ചു. എം.എ. എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത. തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം[10]
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്.
വിദ്യാർത്ഥി ആയിരുന്നപ്പോൾ തന്നെ കെ.എസ്.യുവിൻ്റെ സജീവ പ്രവർത്തകനായിരുന്ന തോമസ് കെ.എസ്.യുവിൻ്റെ യൂണിറ്റ് വൈസ് പ്രസിഡൻറ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
1980-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ തോമസ് 1980 മുതൽ കെ.പി.സി.സി, എ.ഐ.സി.സി അംഗമായിരുന്നു. 1990-ൽ ഇടുക്കി ജില്ലാ കൗൺസിൽ അംഗമായി. 1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി.[11] 1996-ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2007-ൽ ഇടുക്കി ഡി.സി.സിയുടെ പ്രസിഡൻറായി. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.[12]
പതിനഞ്ചാം ലോക്‌സഭയിൽ ഇടുക്കി ലോകസഭാമണ്ഡലത്തിൽ നിന്നും അംഗമായിരുന്നു. കേരള യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പറായിരുന്നിട്ടുണ്ട് [13][13]. [14]
കെപിസിസി വർക്കിംഗ് പ്രസിഡണ്ട്, കെപിസിസി നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്‌ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
‘എഡിബിയും പ്രത്യയശാസ്‌ത്രങ്ങളും’ എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്.
ഭാര്യ: ഉമ തോമസ്
മക്കൾ: രണ്ട് ആണ്മക്കൾ
ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്ന തോമസ് 2021 ഡിസംബർ 22 ന് വെല്ലൂരിലെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2016 | തൃക്കാക്കര നിയമസഭാമണ്ഡലം | പി.ടി. തോമസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സെബാസ്റ്റ്യൻ പോൾ | സ്വതന്ത്രൻ, എൽ.ഡി.എഫ് | ||
2009 | ഇടുക്കി ലോക്സഭാമണ്ഡലം | പി.ടി. തോമസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ഫ്രാൻസിസ് ജോർജ്ജ് | കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് | ||
2006 | തൊടുപുഴ നിയമസഭാമണ്ഡലം | പി.ജെ. ജോസഫ് | കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് | പി.ടി. തോമസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2001 | തൊടുപുഴ നിയമസഭാമണ്ഡലം | പി.ടി. തോമസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.ജെ. ജോസഫ് | കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് | ||
1996 | തൊടുപുഴ നിയമസഭാമണ്ഡലം | പി.ജെ. ജോസഫ് | കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് | പി.ടി. തോമസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
{{cite web}}
: More than one of |archivedate=
and |archive-date=
specified (help); More than one of |archiveurl=
and |archive-url=
specified (help)
{{cite web}}
: More than one of |archivedate=
and |archive-date=
specified (help); More than one of |archiveurl=
and |archive-url=
specified (help)
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | ![]() |
---|---|
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ |