Praying Hands | |
---|---|
German: Betende Hände | |
![]() | |
കലാകാരൻ | Albrecht Dürer |
വർഷം | c. 1508 |
തരം | Drawing |
അളവുകൾ | 29.1 cm × 19.7 cm (11.5 ഇഞ്ച് × 7.8 ഇഞ്ച്) |
സ്ഥാനം | Albertina, Vienna |
ജർമ്മൻ അച്ചടി നിർമ്മാതാവും ചിത്രകാരനും സൈദ്ധാന്തികനുമായ ആൽബ്രെച്റ്റ് ഡ്യുറർ ചിത്രീകരിച്ച പെൻ ആന്റ് ഇങ്ക് ചിത്രം ആണ് സ്റ്റഡി ഓഫ് ഹാൻഡ്സ് ഓഫ് ആൻ അപ്പോസ്തലൻ എന്നും അറിയപ്പെടുന്ന (സ്റ്റഡി സൂ ഡെൻ ഹാണ്ടൻ അപ്പോസ്തെൽസ്), * പ്രേയർ ഹാൻഡ്സ് (ജർമ്മൻ: ബെറ്റെൻഡെ ഹാൻഡെ). ഓസ്ട്രിയയിലെ വിയന്നയിലെ ആൽബർട്ടിന മ്യൂസിയത്തിലാണ് ഇന്ന് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്. നീല നിറമുള്ള പേപ്പറിൽ വെളുപ്പും കറുപ്പും മഷിയുടെ (സ്വയം നിർമ്മിച്ച) സാങ്കേതികത ഉപയോഗിച്ചാണ് ഡ്യൂറർ ഡ്രോയിംഗ് സൃഷ്ടിച്ചത്. രണ്ട് പുരുഷ കൈകളും ഒരുമിച്ച് ചേർത്തുപിടിച്ച് പ്രാർത്ഥിക്കുന്നതായി ഡ്രോയിംഗ് കാണിക്കുന്നു. കൂടാതെ, ഭാഗികമായി ചുരുട്ടിയ സ്ലീവ് കാണാം.
ഒരു അപ്പോസ്തലന്റെ കൈകകളുടെ രേഖാചിത്രമാണ് ഡ്രോയിംഗ്. ഫ്രാങ്ക്ഫർട്ടിൽ 1729-ൽ തീപ്പിടുത്തത്തിൽ നശിച്ച ഹെല്ലർ അൾത്താർപീസ് എന്ന പേരിൽ ചിത്രീകരിച്ചിരുന്ന മടക്കുപലകയുടെ മധ്യപാനലിൽ അദ്ദേഹത്തിന്റെ ചിത്രം പൂർത്തീകരിക്കാൻ ആസൂത്രണം ചെയ്തിരുന്നു. [1] സ്കെച്ച് ചെയ്ത കൈകൾ മധ്യപാനലിന്റെ വലതുവശത്തുള്ള മടക്കുപലകയിൽ ചിത്രീകരിച്ചിരിക്കുന്നു. വിശദാംശങ്ങൾ വളരെ സാമ്യമുള്ളതായി കാണപ്പെടുന്നുണ്ടെങ്കിലും മടക്കുപലകയിൽ അതിന്റെ വലിപ്പം ചെറുതാണ്.
ഡ്രോയിംഗിൽ ഒരിക്കൽ അപ്പോസ്തലന്റെ തലയുടെ ഒരു രേഖാചിത്രവും ഉണ്ടായിരുന്നു. എന്നാൽ തലയുടെ ചിത്രമുള്ള ഷീറ്റ് അതിൽ നിന്ന് വേർതിരിച്ചിരിക്കുന്നു. മൊത്തത്തിൽ, ബലിപീഠത്തിനായി ഡ്യൂറർ 18 സ്കെച്ചുകൾ ഉണ്ടാക്കി. [2] കലാസൃഷ്ടിയുടെ ആദ്യത്തെ പൊതു അംഗീകാരം 1871-ൽ വിയന്നയിൽ പ്രദർശിപ്പിച്ചപ്പോളായിരുന്നു. ഈ ചിത്രം ഡ്യൂററുടെ സ്വന്തം കൈകളെ ചിത്രീകരിക്കുന്നതായും കരുതുന്നു.[3] [4]