ഫ്നോം ബോക് | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 13°27′58″N 103°58′55″E / 13.46611°N 103.98194°E |
പേരുകൾ | |
ശരിയായ പേര്: | ഫ്നോം ബോക് |
സ്ഥാനം | |
രാജ്യം: | കംബോഡിയ |
പ്രൊവിൻസ്: | സിയം റീപ് |
ജില്ല: | സിയം റീപ് |
പ്രദേശം: | അങ്കോർ |
ഉയരം: | 221 മീ (725 അടി) |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ശിവനും വിഷ്ണുവും |
വാസ്തുശൈലി: | ബാഖെങ് ശൈലിയിലുള്ള ഖമർ ശിൽപ്പകല |
ക്ഷേത്രങ്ങൾ: | മൂന്ന് |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | ഒൻപതാം നൂറ്റാണ്ടും പത്താം നൂറ്റാണ്ടും |
സൃഷ്ടാവ്: | യശോവർമ്മൻ ഒന്നാമൻ (889–910 എഡി) |
കംബോഡിയയുടെ കിഴക്കൻ ബറായ് പ്രവിശ്യയുടെ വടക്കുകിഴക്ക് ഭാഗത്തുള്ള ഒരു കുന്നാണ് ഫ്നോം ബോക്. ഈ പേരിൽ തന്നെയുള്ള ഒരു ക്ഷേത്രവും ഇവിടെയുണ്ട്> "കുന്നുകളുടെ ത്രിമൂർത്തികളിൽ" പെട്ട ഒരു കുന്നാണിത്. ഈ കുന്നുകളുടെയെല്ലാം മുകളിൽ സമാനമായ രൂപത്തോടുകൂടിയ ഒരു ക്ഷേത്രമുണ്ട്. യശോവർമ്മൻ ഒന്നാമന്റെ കാലത്താണ് (889–910) ഈ ക്ഷേത്രങ്ങൾ പണികഴിപ്പിക്കപ്പെട്ടത്.[1]:65 ഒൻപതാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയിൽ ഇദ്ദേഹം തലസ്ഥാനം അങ്കോറിലേയ്ക്ക് മാറ്റുകയും അതിന് യശോധപുര എന്ന് പേരുനൽകുകയും ചെയ്തിരുന്നു. അടുത്തുള്ള കുന്നുകളുടെ പേരിലാണ് സമാനമായ ക്ഷേത്രങ്ങളും അറിയപ്പെടുന്നത് (ഫ്നോം ബാഹെങ്, ഫ്നോം ക്രോം എന്നിവയാണ് സമാനമായ ക്ഷേത്രങ്ങൾ).[2]:113[3][4]
ഈ ക്ഷേത്രങ്ങൾക്ക് അങ്കോറിയൻ ഭരണകാലത്ത് മതപരമായ വലിയ പ്രാധാന്യമാണുണ്ടായിരുന്നത്.[5] വാസ്തുശിൽപ്പകലയിൽ അങ്കോറിയൻ കാലത്ത് നടത്തിയ പരീക്ഷണങ്ങൾക്ക് ഉദാഹരണമാണ് ഈ ക്ഷേത്രങ്ങൾ.[6] ഒരു ലിംഗം സൂക്ഷിക്കുവാനായി ഒരു ക്ഷേത്രം പണിയണം എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആഗ്രഹം. അതിനായി പണിഞ്ഞ ക്ഷേത്രത്തിനൊപ്പം അടുത്ത കുന്നുകളിൽ ഇദ്ദേഹം വിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും ക്ഷേത്രങ്ങളും പണികഴിപ്പിച്ചു. ബാഖെങ് ശൈലിയിലാണ് (893–927) ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. അങ്കോർ നിർമിതികൾ[7] പൊതുവിൽ സാൻഡ് സ്റ്റോൺ, ലാറ്ററൈറ്റ് എന്നിവയിലാണ് നിർമിച്ചിരിക്കുന്നത്. ഇഷ്ടികകളും ഉപയോഗിച്ചിട്ടുണ്ട്.
സ്വാഭാവികമായി നിർമിച്ച കുന്നുകളിലെ ക്ഷേത്രങ്ങളിലൊന്നാണിത്.[8] 221 മീറ്റർ ഉയരത്തിലാണിത്.[5] കുന്ന് സയം റീപിന് 25 കിലോമീറ്റർ വടക്കുകിഴക്കായാണ്. ബാന്റേ സ്രൈയിൽ നിന്ന് ഇവിടെ റോഡ് മാർഗ്ഗം എത്താൻ സാധിക്കും. 635 പടവുകൾ കയറിയാൽ ഫ്നോം ബോക് ക്ഷേത്രം കാണാൻ സാധിക്കും. ക്ഷേത്രം ഏറെക്കുറെ പൂർണ്ണമായി നാശോന്മുഖമായിരിക്കുകയാണ്.[3][4][9] ഫ്നോം ക്രോമിനെപ്പോലെ, ഫ്നോം ബോകും സാൻഡ്സ്റ്റോൺ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.[10]
ഇന്ദ്രവർമ്മൻ ഒന്നാമന്റെ (ഇദ്ദേഹത്തിന്റെ തലസ്ഥാനം ഹരിഹരാലയമായിരുന്നു) മകനായ യശോവർമ്മൻ ഒന്നാമൻ തന്റെ തലസ്ഥാനം യശോധരപുരത്തിലേയ്ക്ക് മാറ്റി. ഇതായിരുന്നു ആദ്യത്തെ അങ്കോർ തലസ്ഥാനം.[11]). 910 എഡിയിൽ നിർമിച്ച ഫ്നോം ബോക് കൂടാതെ ലോലൈ (893 എഡി), പ്രാ വിഹേർ (893 എഡി), ഫ്നോം ബഖെങ് (900 എഡി), ഫ്നോം ക്രോം (910 എഡി) എന്നീ ക്ഷേത്രങ്ങളും ഇദ്ദേഹം നിർമിച്ചതാണ്.[3][12] എന്നിരുന്നാലും യശോവർമൻ ഫ്നോം ബോക് ഉയരം കൂടുതലായതിനാൽ തലസ്ഥാനമായി തിരഞ്ഞെടുത്തില്ല. ഫ്നോം ക്രോം കുന്നും ടോൺലെ സാപ് തടാകത്തിനടുത്തായതിനാൽ ഇദ്ദേഹം തലസ്ഥാനമാക്കിയില്ല. ഫ്നോം ബാകൻ എന്ന കുന്നാണ് ഇദ്ദേഹം തലസ്ഥാനമായി തിരഞ്ഞെടുത്തത്. യശോധപുര എന്ന നഗരം അങ്കോർ സാമ്രാജ്യത്തിന്റെ ആദ്യ തലസ്ഥാനമായിരുന്നു.
ഒരു ലിംഗം സൂക്ഷിക്കുവാനായി ഒരു ക്ഷേത്രം പണിയണം എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആഗ്രഹം. ഇതോടൊപ്പം അടുത്ത കുന്നുകളിൽ ഇദ്ദേഹം വിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും ക്ഷേത്രങ്ങളും പണികഴിപ്പിച്ചു.[13] ഹിന്ദു ത്രിമൂർത്തികളുടെ പ്രതിമകൾ ഫ്നോം ബോകിലും ഫ്നോം ക്രോമിലും കണ്ടെടുത്തിട്ടുണ്ട്.[14]
ബാഖെങ് ശൈലിയിലാണ് (893–927) ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. പ്രത്യേകം ശ്രീകോവിലുകളുണ്ട്. ഉയർന്ന ഫൗണ്ടേഷനിലാണ് ക്ഷേത്രങ്ങൾ നിർമിച്ചിരിക്കുന്നത്. മുപ്പത്തിമൂന്ന് കോടി ഹിന്ദു ദേവതകളെ ക്ഷേത്രം പ്രതിനിധീകരിക്കുന്നു എന്നാണ് സങ്കൽപ്പം.[14] ജടയിൽ ചന്ദ്രനുമായുള്ള ചന്ദ്രശേഖര രൂപമാണ് ശിൽപ്പങ്ങളിലൊന്ന്.[15] ഫ്നോം ബോക് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ വാതിലിലൂടെ ഉത്തര അയനാന്തം കാണാൻ സാധിക്കും.[13][16][17]
ബാഖെങ് ശൈലിയിലുള്ള അങ്കോർ നിർമിതികൾ[7] സാൻഡ് സ്റ്റോൺ, ലാറ്ററൈറ്റ് എന്നിവയിലാണ് നിർമിച്ചിരിക്കുന്നത്. ഇഷ്ടികകളും ഉപയോഗിച്ചിട്ടുണ്ട്. ഉയർന്ന പ്ലാഫ് ഫോമുകൾക്കും തറ പാകുന്നതിനും ഭിത്തികൾക്കും ലാറ്ററൈറ്റാണ് ഉപയോഗിച്ചിരുന്നത്. ചാരനിറം കലർന്ന മഞ്ഞ നിറത്തോടുകൂടിയ സാൻഡ്‌സ്റ്റോണുകളാണ് ശിൽപ്പങ്ങൾ നിർമ്മിക്കാനായി ഉപയോഗിച്ചിരുന്നത്. [7]
ക്ഷേത്രം നല്ല നിലയിലാണെങ്കിലും വലിയ രണ്ട് പ്ല്യൂമേറിയ മരങ്ങൾ ഗോപുരങ്ങൾക്ക് മുകളിൽ വളർന്ന് നിൽക്കുന്നുണ്ട്.[3]
He was satisfied to construct a trimurti on each of the other two hills
…site bears extensive astronomical references, among which are planned locations for observation of solar and lunar alignments, and the placement and content of bas reliefs according to the movement of the Sun through the seasons. Stencil et al. (1976) found a total of 18 alignments from various positions from inside the complex. Paris (1941) had previously noted four, three of which (equinox and winter and solar solstices) are observable from jus inside the western entrance.