ഫ്രിറ്റ്സ് സ്റ്റാൾ | |
---|---|
ജനനം | 1930 നവംബർ 3 |
മരണം | 2012 ഫെബ്രുവരി 19 |
അറിയപ്പെടുന്നത് | ഇന്തോളജിസ്റ്റ് |
ബെർക്കിലിയിലെ യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഫിലോസഫി ആന്റ് സൗത്ത് & സൗത്ത്‌ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിന്റെ മുൻ പ്രൊഫസറായിരുന്നു ജൊഹാൻ ഫ്രെഡറിക്(ഫ്രിറ്റ്സ്) സ്റ്റാൾ(നവംബർ 3, 1930, ആംസ്റ്റർഡാം -ഫെബ്രുവരി 19, 2012, ചിങ്ഗാമൈ, തായ്‌ലാന്റ്[1])
ജാൻ ഫ്രെഡെറിക് സ്റ്റാളിന്റെ മകനായി ജനിച്ച ഫ്രിറ്റ്സ് സ്റ്റാൾ, യൂനിവേഴ്‌സിറ്റി ഓഫ് ആംസ്റ്റർഡാമിൽ നിന്ന് ഗണിതം, ഭൗതികശാസ്ത്രം, തത്ത്വശാസ്ത്രം എന്നിവ പഠിച്ചു. പിന്നീട് ഇന്ത്യയിലെത്തിയ ഇദ്ദേഹം ബനാറസ് ഹിന്ദു സർവ്വകലാശാല, മദ്രാസ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യൻ ഫിലോസഫിയിലും, സംസ്കൃതത്തിലും പഠനം നടത്തുകയും ഡോക്ടറേറ്റ് നേടുകയും ചെയ്തു[2]. 1962 മുതൽ 1967 വരെ ആംസ്റ്റർഡാമിലെ യൂനിവേഴ്‌സിറ്റിയിൽ ജനറൽ ആന്റ് കമ്പാരറ്റീവ് ഫിലോസഫി പ്രൊഫസറായിരുന്നു സ്റ്റാൾ. 1968-ൽ ബെർക്കിലിയിലെ യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ ദക്ഷിണ, ദക്ഷിണപൂർവ്വേഷ്യകളിലെ ഭാഷ, ഫിലോസഫി എന്നിവയിൽ പ്രൊഫസറായി ജോലി ചെയ്യാൻ തുടങ്ങി. 1991-ൽ വിരമിക്കുന്നതു വരെ ഇദ്ദേഹം ഇവിടെയായിരുന്നു.