ബനശങ്കരി ദേവി ക്ഷേത്രം, ബദാമി, ചോളചഗഡ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Badami |
നിർദ്ദേശാങ്കം | 15°53′14″N 75°42′18″E / 15.88722°N 75.70500°E[1] |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Shakambhari or Banashankari, form of goddess Parvati |
ആഘോഷങ്ങൾ | Banashankari jatre |
ജില്ല | Bagalkot |
സംസ്ഥാനം | Karnataka |
രാജ്യം | India |
വെബ്സൈറ്റ് | http://www.badamibanashankari.org/ |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Dravidian architecture |
സ്ഥാപകൻ | Originally Chalukyas |
പൂർത്തിയാക്കിയ വർഷം | 18th century (current structure), original temple 7th century |
കർണാടകയിലെ ബാഗൽക്കോട്ട് ജില്ലയിൽ ബദാമിക്ക് സമീപമുള്ള ചോളചഗട്ടിൽ സ്ഥിതിചെയ്യുന്ന ഒരു ഹിന്ദുക്ഷേത്രമാണ് ബനശങ്കരി ക്ഷേത്രം എന്നും അറിയപ്പെടുന്ന ബനശങ്കരി അമ്മ ക്ഷേത്രം (കന്നഡ: ಬನಶಂಕರಿ ಅಮ್ಮನ ದೇವಸ್ಥಾನ) തിലകരണ്യ വനത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഈ ക്ഷേത്രം ബനശങ്കരി അഥവാ വനശങ്കരി എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രപ്രതിഷ്ഠ പാർവതിദേവിയുടെ അവതാരമായ ശകാംഭരി (കന്നഡ: ಶಾಕಾಂಬರಿ) എന്നറിയപ്പെടുന്നു.
കർണാടകയിൽ നിന്നും അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിന്നും ഭക്തരെ ആകർഷിക്കുന്ന ഒരു ക്ഷേത്രമാണിത്. ഏഴാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം നിർമ്മിച്ച ബദാമി, ചാലൂക്യ രാജാക്കന്മാരുടെ കുലദേവത ബനശങ്കരിയായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബനശങ്കരി ജത്രെ എന്നറിയപ്പെടുന്ന വാർഷികോത്സവം ആഘോഷിക്കുന്നു. ആഘോഷങ്ങളിൽ സാംസ്കാരിക പരിപാടികൾ, ബോട്ട് ഉത്സവം, രഥയാത്ര എന്നിവയുൾപ്പെടുന്നതു കൂടാതെ ക്ഷേത്രദേവതയെ രഥത്തിൽ നഗരത്തിനു ചുറ്റും പ്രദക്ഷിണം ചെയ്യിക്കുന്നു.
ബനശങ്കരി അഥവാ വനശങ്കരി, സംസ്കൃതം: വന ("വനം"), ശങ്കരി (ശിവപത്നിയായ പാർവതി) എന്നിങ്ങനെ രണ്ട് സംസ്കൃത പദങ്ങൾ കൂടിച്ചേരുന്നതാണ്. തിലകരണ്യ വനത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഈ ക്ഷേത്രം ബനശങ്കരി അഥവാ വനശങ്കരി എന്നാണ് അറിയപ്പെടുന്നത്. വന-ബന എന്ന രൂപാന്തരീകരണം, കന്നഡയിൽ സംസ്കൃതത്തിൽ നിന്നും കടമെടുത്ത രണ്ടു പദങ്ങളാണ്. "പച്ചക്കറി ദേവി" എന്നർത്ഥം വരുന്ന ശകാംബരി ആണ് മറ്റൊരു ജനപ്രീതിയുള്ള പേര്. ശകാ, അംബരി എന്നീ രണ്ടു വാക്കുകൾ ചേരുന്നതിലൂടെ ശകാംബരി എന്ന പദം രൂപംകൊള്ളുന്നു. സംസ്കൃതത്തിൽ, ശകാ എന്നുവെച്ചാൽ പച്ചക്കറിയൊ അല്ലെങ്കിൽ സസ്യഭക്ഷണമോ ആണ്. അംബരി എന്നാൽ അർത്ഥം "one who wears or bears to the hungry." കൂടുതൽ വിപുലീകരിക്കുമ്പോൾ ശകാ എന്ന പദം ഭ്രിയോടൊപ്പം ചേർത്തു ഉപയോഗിക്കുമ്പോൾ "ശകാംബരി" ലഭിക്കുന്നു. (ശകാ= പച്ചക്കറികൾ, ഭക്ഷണം, ഭ്രി = പോഷണം).
ബാലവ്വ, ബനദവ്വ, സൺകാവ്വ, ശിരാവന്തി, ചൗഡമ്മ, വനദുർഗ എന്നീ പേരുകളിൽ ദേവതയെ നാട്ടുകാർ വിളിക്കുന്നു. ദുർഗദേവിയുടെ ആറാമത്തെ അവതാരമാണ് ബനശങ്കരി എന്ന് പറയപ്പെടുന്നു.[2][3][4]
ചരിത്രകാരന്മാർ യഥാർത്ഥ ക്ഷേത്രം 7-ാം നൂറ്റാണ്ടിലെ കല്യാണി ചാലൂക്യ കാലഘട്ടത്തിൽ ജഗദകമല്ല I 603 എ.ഡി.യിൽ (എപ്പിഗ്രാഫിക് ലിഖിതങ്ങൾ പ്രകാരം) ദേവതയുടെ വിഗ്രഹം സ്ഥാപിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. 1750-ൽ മറാത്ത ഭരണാധികാരിയായ പരശുരാം അഗൽ ആണ് ഈ ക്ഷേത്രം പുതുക്കി പണിതത്. [2][3][4]
വൈഷ്ണവ, ശൈവ സന്യാസി, ജൈന, ശാക്ത മതപരമായ ആചാരങ്ങളുടെ വിശ്വാസങ്ങൾക്ക് ഗംഭീര പിൻതുണ നൽകിയ ചാലൂക്യ ഭരണത്തിനു മുൻപുള്ളതാണ് യഥാർത്ഥ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. ശക്തിയുടെ സ്വരൂപമായി കണ്ടുകൊണ്ട് ബനശങ്കരിയെ അവരുടെ പൂജ്യദേവതയായി ആരാധിച്ചിരുന്നു. ജഗദകമല്ല I നിരവധി കൂട്ടിച്ചേർക്കലുകൾ നടത്തി ക്ഷേത്രം പുതുക്കിപ്പണിതതെന്ന് എപ്പിഗ്രാഫിക് ലിഖിതങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. AD 1019-ൽ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് കന്നഡയിലുള്ള മറ്റൊരു ലിഖിതം രാഷ്ട്രകൂട രാജാവായ ഭീമാദേവയുടെ ധൈര്യത്തെക്കുറിച്ച് വിവരിക്കുന്നു. ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടത്തിലാണ് ദീപ സ്തംഭം (വിളക്ക് സ്തംഭം) സ്ഥിതി ചെയ്യുന്നത്. ഒരു ലിഖിതപ്രകാരം ഇതിൻറെ നിർമ്മാണം നടത്തിയിരിക്കുന്നത് കേതിമയ്യ എന്ന യോദ്ധാവാണ്.[5]
ദ്രാവിഡ വാസ്തുവിദ്യാ ശൈലിയിലാണ് ക്ഷേത്രം പണിതത്. പുനർനിർമ്മിച്ച ഘടന വിജയനഗര ശൈലിയിലാണ്. ക്ഷേത്രത്തിന് ചുറ്റും എല്ലാ വശങ്ങളിലും വലിയ മതിൽ കാണപ്പെടുന്നു. മുക്ത മണ്ഡപ (പോർട്ടിക്കോ), അർദ്ധ മണ്ഡപ (ശ്രീകോവിലിന്റെ മുൻവശത്ത് പ്രവേശന കവാടം), ശ്രീകോവിലിന്റെ മുകളിൽ വിമാന (ഗോപുരം) എന്നിവയാണ് പ്രധാന ഘടനകൾ. ക്ഷേത്രത്തിലെ ശ്രീകോവിലിലെ പ്രധാന പ്രതിഷ്ഠ ബനശങ്കരി ദേവിയാണ്. കാല്ക്കീഴിൽ ഒരു ഭൂതത്തെ ചവിട്ടികൊണ്ട് സിംഹത്തിന്റെ മുകളിൽ ഇരിക്കുന്നതായി ദേവിയെ കരിങ്കല്ല് ശിൽപത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ദേവിയുടെ എട്ട് കൈകളിൽ ത്രിശൂലം, ഡമരു (കൈ ചെണ്ട), കപാൽപാത്ര (തലയോട്ടി), ഘണ്ട (വാർ ബെൽ), വേദഗ്രന്ഥങ്ങൾ, ഖഢ്ഗഖേത (വാളും പരിചയും) എന്നിവയും കാണപ്പെടുന്നു. ഈ ദേവത ചാലൂക്യരുടെ കുലദേവിയായി കരുതപ്പെടുന്നു. ദേവങ നെയ്ത്തുകാർ പ്രത്യേകിച്ച് ഈ ദേവിയെ വളരെ ബഹുമാനത്തോടെ കാണുന്നു.[2][5][6]ദശാസ്ഥ ബ്രാഹ്മണരുടെ കുലദേവതയായും ബനശങ്കരിയെ പൂജിക്കുന്നു.[7]
പ്രവേശന കവാടത്തിൽ 360 അടി (109.7 മീ) സ്ക്വയർ ചുറ്റളവുള്ള പ്രാദേശികമായി ഹരീന്ദ്ര തീർത്ഥ എന്നറിയപ്പെടുന്ന ഹരിചന്ദ്ര തീർത്ഥ എന്ന ഒരു കുളം കാണപ്പെടുന്നു. ഇതിനു ചുറ്റും മൂന്നു വശങ്ങളിലും കൽമണ്ഡപം (ഹാൾ) കാണാം.[4][5][8][9][10]കുളത്തിനു ചുറ്റും വൃത്താകൃതിയിലുള്ള ഒരു പാത പ്രദക്ഷിണ കാണാം.[11]
കുളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ക്ഷേത്രത്തിന്റെ മുൻവശത്തുള്ള തടാകതീരത്തും പ്രവേശന കവാടത്തിലും ദീപ ഗോപുരങ്ങൾ (ദീപ സ്തംഭങ്ങൾ) കാണാം. കുളത്തിനരികിലെ ഗോപുരത്തിൽ അസാധാരണമായ ഗാർഡ് ടവറിൽ ഹിന്ദു-ഇസ്ലാമിക് രീതിയിലുള്ള വിജയനഗരത്തിൻറെ പ്രതിഫലനം കാണാം.[11]ഇത് വിക്ടറി ടവർ എന്നാണ് അറിയപ്പെടുന്നത്.[11]
തിരുവെഴുത്തുകൾ ആയ സ്കന്ദ പുരാണം, പത്മപുരാണം എന്നിവയിൽ ദുർഗ്ഗമാസുരൻ തദ്ദേശീയരായ ആളുകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രതിപാദിച്ചിരിക്കുന്നു. ദേവന്മാരോടുള്ള പ്രാർത്ഥനകളെ തുടർന്ന് ദുർഗ്ഗമാസുരനിൽ നിന്നും രക്ഷിക്കുന്നതിനായി ജനങ്ങളെ സഹായിക്കാനായി ദൈവം ദേവി ശകാംബരിയെ നിയോഗിച്ചു. ദേവിയുടെ രൂപം, യാഗം (തീജ്വാല) വഴി, ശകാംബരിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ഈ പ്രദേശത്ത് നടന്ന ഭീകരമായ ഏറ്റുമുട്ടലിലൂടെ ശകാംബരി ദുർഗ്ഗമാസുരനെ കൊല്ലുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്തു. ശിവനെ അനുഗമിക്കുന്ന പാർവതി ദേവിയുടെ അവതാരമായിട്ടാണ് ബനശങ്കരിയെ കണക്കാക്കപ്പെടുന്നത്.[4][5][12]
ക്ഷേത്രത്തിന് ചുറ്റുമുള്ള വനങ്ങളിൽ തെങ്ങ്, കദളി വാഴയും, വെറ്റിലക്കൊടിയും, വൃക്ഷങ്ങളും വളരുന്നു. കടുത്ത ക്ഷാമത്തിൽ ദേവി ജനങ്ങൾക്ക് വേണ്ടി പച്ചക്കറികളും ഭക്ഷണവും നൽകിയതായി പറയപ്പെടുന്നു. അതിനാൽ ദേവിയ്ക്ക് ശകാംബരി എന്ന പേര് ലഭിച്ചു.[4][5]
എല്ലാ വർഷവും രഥയാത്ര നടക്കുന്ന വേളയിൽ മൂന്നു ആഴ്ചകൾ ക്ഷേത്ര പരിസരത്തിൽ നടക്കുന്ന മതപരമായ ഒരു സാംസ്കാരിക ആഘോഷമാണ് ബനശങ്കരി ജത്രേ ('ജത്ര' എന്നത് 'മേള' എന്നാണ്). പുഷ്യ മാസത്തിൻറെ എട്ടാം ദിവസം ആരംഭിക്കുന്ന ഉത്സവം പൗർണ്ണമി ദിനത്തിൽ ആഘോഷിക്കുന്നു. അത്തരമൊരു ഉത്സവത്തിന്റെ ആരംഭം സ്ഥിരീകരിക്കുന്നതിന് മുൻകാല വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല, പക്ഷേ ഏതാണ്ട് 200 വർഷം മുമ്പാണ് ഉത്സവം തുടങ്ങിയതെന്ന് അനുമാനിക്കപ്പെടുന്നു. കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരും അയൽസംസ്ഥാനമായ മഹാരാഷ്ട്രയിൽ നിന്നുമുള്ള വിവിധ മത വിശ്വാസങ്ങളിൽ പെട്ടവരും ഉത്സവാഘോഷങ്ങൾക്കായി ഒത്തുകൂടുന്നു. ഉത്സവസമയം വിവാഹങ്ങളുറപ്പിക്കുന്നതിനും കാർഷികപണിയായുധങ്ങൾ വാങ്ങുന്നതിനും പറ്റിയ സമയമാണെന്ന് തദ്ദേശീയർ വിശ്വസിക്കുന്നു. വലിയ ഗ്രാമീണ സമുദായക്കാർ സാംസ്കാരിക പരിപാടികൾ (സംഗീതം, നാടകം, സർക്കസ്) സംഘടിപ്പിക്കുന്നു. ഈ സ്ഥലത്തെ സംഘങ്ങൾ ആരാധന നടത്തുകമാത്രമല്ല അവരുടെ പ്രിയപ്പെട്ട ആരാധനാമൂർത്തിയുടെ ഉത്സവം രസകരവും ആവേശപൂർവ്വവും കൊണ്ടാടുന്നു. വിവിധ സമുദായങ്ങളിലെ ജനങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു. ഉത്സവകാലത്ത് സിന്ദൂരം, വസ്ത്രങ്ങൾ, പവിത്രമായ ചരടുകൾ, മധുരപലഹാരങ്ങൾ, ബനശങ്കരി ദേവിയുടെ ചിത്രങ്ങൾ തുടങ്ങിയവ വില്ക്കുന്ന മുസ്ലിം സമുദായക്കാർ നടത്തുന്ന നിരവധി കടകളും ചെറിയ മാടക്കടകളും ഇവിടത്തെ പ്രത്യേക സവിശേഷതയാണ്. ഈ വേദിയിൽ മറ്റൊരു രസകരമായ വിപണി ഹോളിയാലൂരും ചുറ്റുമുള്ള പ്രദേശങ്ങളിലും ഉള്ള കൈവേലക്കാർ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ കൊത്തുപണികൾ ചെയ്ത വാതിലുകളുടെ ചട്ടക്കൂടും അക്കേഷ്യയിലും മറ്റ് ഇനം മരങ്ങളിലും, തേക്കിൻ തടിയിലും നിർമ്മിച്ച വാതിലുകളുടെയും വിൽപ്പനയാണ്. ഈ ഉത്സവകാലത്ത് നടക്കുന്ന കന്നുകാലി മേളയുടെ പ്രത്യേകത വെളുത്ത കാളകളുടെ വിൽപനയാണ്. [3][8][13][14]
ഉത്സവ സമയത്ത് ക്ഷേത്രവും പട്ടണവും നൂറുകണക്കിന് ഇനം പുഷ്പങ്ങളും ഇലകളും കൊണ്ട് അലങ്കരിക്കുന്നു. ബന്ദാഷ്ടമി ദിനത്തിൽ ആരംഭിക്കുന്ന മേളയിൽ പല്ലെഡ ഹബ്ബ അല്ലെങ്കിൽ വെജിറ്റബിൾ ഉത്സവം പച്ചക്കറി ഉപയോഗിച്ച് ഉണ്ടാക്കിയ 108 ഇനം ഭക്ഷണ വസ്തുക്കൾ (പ്രാദേശിക ഭാഷയിൽ 'ബാസി' എന്ന് വിളിക്കുന്നു) ദേവതയ്ക്ക് സമർപ്പിച്ചുകൊണ്ട് ആരംഭിക്കുന്നു.[4][13]
ക്ഷേത്ര തടാകത്തിൽ നടക്കുന്ന തെപ്പോത്സവം (ബോട്ട് ഉത്സവം) ആഘോഷത്തിന്റെ പ്രത്യേകതയാണ്. ഈ വേളയിൽ മാതാപിതാക്കൾ പുതുതായി ജനിച്ച കുഞ്ഞുങ്ങൾക്ക് ദേവതയുടെ അനുഗ്രഹം ലഭിക്കാൻ വേണ്ടി വാഴത്തണ്ട് കൊണ്ട് നിർമ്മിച്ച ബോട്ടുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഭാഗ്യം ലഭിക്കുമെന്ന വിശ്വാസത്തിൽ തടാകത്തിലൂടെ ഒഴുക്കുന്നു. [13]
എല്ലാ വർഷവും ഹിന്ദു മാസമായ പൗഷയിലെ പൂർണ്ണചന്ദ്ര ദിവസം (ജനുവരി ) ക്ഷേത്രദേവതയായ പാർവതിയെ ചോളചാഗഡ് ഗ്രാമത്തിന്റെ തെരുവിലൂടെ ക്ഷേത്ര ഗേറ്റ് മുതൽ അടുത്തുള്ള ശിൽപം പദ്കട്ടെ വരെ രഥത്തിൽ വഹിച്ചുകൊണ്ടുപോകുന്ന രഥയാത്ര രഥോത്സവം ആയി ആഘോഷിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജാതിയും മതവും പരിഗണിക്കാതെ ആയിരക്കണക്കിന് ആളുകൾ രഥയാത്ര കാണാനെത്തുന്നു. ഈ സാംസ്കാരികവും മതപരവുമായ ആകർഷണീയത കാണാൻ ജനങ്ങൾ സമീപ ഗ്രാമങ്ങളിൽ നിന്ന് നിറങ്ങൾ കൊണ്ട് അലങ്കരിച്ച കാളവണ്ടികളിൽ എത്തുന്നു.[13][15]
ഹിന്ദുക്ഷേത്രങ്ങളിലെ മതപരമായ ആഘോഷങ്ങളിൽ ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ മരം കൊണ്ടുനിർമ്മിച്ച രഥങ്ങളിൽ കൂത്ത്, ആട്ടം, നാടകീയ പ്രദർശനം എന്നിവയോടുകൂടിയ ഘോഷയാത്രയോടുകൂടി ഭക്തന്മാർ ക്ഷേത്രത്തിൽ നിന്നു പുറത്തു കൊണ്ടുപോകുന്നു. സാധാരണയായി രഥങ്ങൾ 5-6 മീറ്റർ (16.4-19.7 അടി) ഉയരവും നിരവധി ടൺ തൂക്കവും കാണപ്പെടുന്നു. വലിയ തടികൊണ്ടുള്ള ചക്രങ്ങൾ രഥത്തിൽ ഉറപ്പിച്ചിരിക്കുന്നു. അതിനാൽ ഭക്തരിൽ ഉന്നത പരിശീലനം ലഭിച്ച പുരുഷന്മാർക്ക് അനായസേനം രഥത്തെ വലിച്ചുകൊണ്ടുപോകാൻ സാധിക്കുന്നു. ഒരു ചെറിയ ക്ഷേത്രം പോലെതോന്നിക്കുന്ന വിധത്തിൽ ദേവതകളുടെയും ദേവന്മാരുടെയും രൂപങ്ങൾ രഥത്തിൽ കൊത്തിവച്ചിരിക്കുന്നു.[16]
ബദാമി ടൗണിൽ രണ്ട് പർവതനിരകൾക്കിടയിൽ ബദാമിക്ക് തെക്കുഭാഗത്തായാണ് ബനാശങ്കരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ട് പർവതനിരകൾ ചേരുന്ന ഭാഗമായ കറുത്ത പരുത്തി മണ്ണ് നിറഞ്ഞ താഴ്വരയിൽ കുത്തനെ മണൽക്കല്ലുകൾ കാണപ്പെടുന്നു.[5] ബദാമിയിൽ നിന്നും ഗദ്ദാഗ് വരെ നീണ്ടുകിടക്കുന്ന അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള ചോളചഗട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സൗത്ത് വെസ്റ്റേൺ റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. ബാംഗ്ലൂരിൽ നിന്ന് 495 കിലോമീറ്റർ (307.6 മൈൽ), ഹുബ്ലിയിൽ നിന്ന് 125 കി.മീ (77.7 മൈൽ) എന്നിവയാണ് സമീപസ്ഥമായ വിമാനത്താവളത്തിലേയ്ക്കു ള്ള ദൂരം.[4]
{{cite book}}
: |work=
ignored (help)
{{cite book}}
: |access-date=
requires |url=
(help); |work=
ignored (help)
Ardha-Mandapa means entrance porch/chamber in front of the sanctum and Mukha-Mantapa means portico
{{cite book}}
: |access-date=
requires |url=
(help); |work=
ignored (help)
Banashankari village is 9 km from Badami on the way to Gadag. There is a tank with a circumbulatory and a devi temple with black goddesses deified in it. Near the tank stands a rare sentinel tower that reflects the Vijayanagara blend of Hindu and Islamic style. The entire structure is called the \'victory tower\'. It may belong to the Maratha age.