Banda Singh Bahadur | |||||||||
---|---|---|---|---|---|---|---|---|---|
Statue of Baba Banda Bahadur at Chappar Chiri | |||||||||
Birth name | Lachman Dev | ||||||||
Other name(s) | Lachman Das, Madho Das | ||||||||
Born | 27 October 1670 Rajauri, Poonch, present-day Jammu and Kashmir, India[1] | ||||||||
Died | 9 June 1716 Delhi, Mughal Empire | (aged 45)||||||||
Allegiance | |||||||||
Years of service | 1708-1716 | ||||||||
Spouse(s) | Susheel Kaur | ||||||||
Children | Ajay Singh | ||||||||
|
ബന്ദ സിങ് ബഹദുർ (ലച്മൻ ദേവ്) ബന്ദ ബഹദൂർ, ലച്മൻ ദാസ്, മദോ ദാസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന സിക്ക് മിലിട്ടറി കമാന്റർ ആണ്. 1670 ഒക്ടോബർ 27 നു ജനിച്ച അദ്ദേഹം സന്യാസം സ്വീകരിക്കാൻ വേണ്ടി പതിനഞ്ചാം വയസിൽ തന്നെ വീട് വിട്ടിറങ്ങി. അങ്ങനെ കിട്ടിയ പേരാണ് മദോ ദാസ്. ഗോദാവരി നദീ തീരത്തുള്ള നാന്ദത് എന്ന സ്ഥലത്ത് അദ്ദേഹം തന്റെ ആശ്രമം പണി കഴിപ്പിച്ചു. 1708 സപ്റ്റംബറിൽ അവിടെ അദ്ദേഹത്തെ ഗുരു ഗോബിന്ദ് സിങ് സന്ദർശിക്കുകയും ബന്ദ ബഹദൂർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം നൽകിയ പേരാണ് ബന്ദ സിങ് ബഹദൂർ. ഗുരു ഗോബിന്ദ് സിങിന്റെ അനുഗ്രഹവും അദ്ദേഹം നൽകിയ അധികാരവുമായി ആളുകളുടെ ഒരു യോഗം വിളിച്ച് ചേർത്തു. അവരുമായി അദ്ദേഹം മുഗൾ സാംരാജ്യത്തിനെതിരെ പട പൊരുതി.[2] [1][3][4]
1709 ഇൽ മുഗൾ സാംരാജ്യത്തിന്റെ തലസ്ഥാനമായ സമാനയിൽ കൊള്ളയടിച്ചതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധം. അദ്ദേഹം പഞ്ചാബിൽ അധികാരം സ്ഥാപിച്ച ശേഷം അവിടുത്തെ ജമിന്ദാരി സമ്പ്രദായം നിർത്തലാക്കി, സ്വത്തവകാശം കൃഷിക്കാർക്ക് വിട്ടുകൊടുത്തു. പിന്നീട് 1716 ഇൽ മുഗളന്മാരാൽ പിടിക്കപ്പെടുകയും ചിത്രവധം ചെയ്യുകയും ചെയ്തു.[5][6]