ബിന്ദു പണിക്കർ

ബിന്ദു പണിക്കർ
ജനനം1968 ഏപ്രിൽ 21
ദേശീയതഇന്ത്യൻ
കലാലയംബ്രിസ്കോ സ്കൂൾ, വിദ്യാനികേതൻ, എറണാകുളം, കലാഭവൻ
തൊഴിൽടി.വി. നടി ചലച്ചിത്ര നടി
ജീവിതപങ്കാളി(കൾ)ബിജു വി. നായർ (2011 ൽ മരണമടഞ്ഞു) സായി കുമാർ
കുട്ടികൾഅരുന്ധതി പണിക്കർ

മലയാളചലച്ചിത്രവേദിയിലെ പ്രശസ്തയായൊരു നടിയാണ് ബിന്ദു പണിക്കർ. ഇംഗ്ലീഷ്: Bindu Panicker. 1992ൽ സിബി മലയിൽ സംവിധാനംചെയ്ത കമലദളത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. ഹാസ്യതാരമായാണ് ബിന്ദു പണിക്കർ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോൾ അമ്മവേഷങ്ങളിലും ഈ താരം സജീവമാണ്. ജഗതിയുടെ ഭാര്യയായാണ് മിക്ക സിനിമകളിലും ബിന്ദു അഭിനയിച്ചിട്ടുള്ളത്.[അവലംബം ആവശ്യമാണ്] അമ്മ എന്ന മലയാളസിനിമാകലാകാരരുടെ സംഘടയിലെ അംഗമായ ബിന്ദു, നിരവധി ഓഫീസ് ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്. മലയാളചലച്ചിത്രനടൻ സായികുമാറാണ്, ഭർത്താവ്‌. ഇരുവരുടെയും രണ്ടാംവിവാഹമായിരുന്നു. [1]

ജീവിതരേഖ

[തിരുത്തുക]

1972 ഏപ്രിൽ 29നു് ദാമോദരപ്പണിക്കരുടെയും നീനയുടെയും മകളായി, കോഴിക്കോടാണ്, ബിന്ദു ജനിച്ചത്. മാതാപിതാക്കൾ മിശ്രവിവാഹിതരായിരുന്നു. അച്ഛൻ ഹിന്ദു-പണിക്കർ -വിഭാഗത്തിൽപ്പെട്ടയാളും അമ്മ ക്രിസ്ത്യാനിയുമായിരുന്നു. ബിന്ദുവിന്, രണ്ടു സഹോദരന്മാരാണുള്ളത്. ജ്യേഷ്ഠൻ ഹരികുമാറും അനുജൻ രവികുമാറും. അച്ഛൻ ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു. അവിടെനിന്നു റിട്ടയർചെയ്തശേഷം കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ഉദ്യോഗസ്ഥനായി ജോലിചെയ്തു. നീന വീട്ടമ്മയായിരുന്നു. അച്ഛന്റെ ഉദ്യോഗംമൂലം എറണാകുളത്ത്, വെല്ലിങ്ടൺ ദ്വീപിലായിരുന്നു ബിന്ദുവിൻ്റെ കുടുംബം താമസിച്ചിരുന്നത്.

പ്രാഥമികവിദ്യാഭ്യാസം ബ്രിസ്കോ സ്കൂളിലും പ്രീഡിഗ്രി എറണാകുളം വിദ്യാനികേതനിലുമായിരുന്നു. തുടർന്ന്, ബിന്ദു ഫാർമസിസ്റ്റ് ഡിപ്ലോമ പാസ്സായി. അതിനുശേഷം ആറുമാസക്കാലത്തോളം വീട്ടിലിരുന്നപ്പോളാണ്, നൃത്തപഠനംതുടങ്ങിയത്. കലാഭവനിൽനിന്ന്, ശാസ്ത്രീയനൃത്തത്തിൽ പരിശീലനവുംനേടി.[2] തുടർന്ന്, കമലദളം എന്ന സിനിമിയിലേക്ക് നർത്തകിമാരെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യത്തിലേക്ക്, ബിന്ദുവറിയാതെ സുഹൃത്ത് ശർമിള അപേക്ഷയയയ്ക്കുകയും തുടർന്ന്, ഓഡീഷനുവേണ്ടി കത്തു ലഭിയ്ക്കുകയുംചെയ്തു.

സംവിധായകനായിരുന്ന ബിജു വി. നായരാണ് ആദ്യഭർത്താവ്. 1997 ഒക്ടോബർ 27നായിരുന്നു വിവാഹം. ഈ ദാമ്പത്യത്തിൽ അരുന്ധതി പണിക്കർ (കല്യാണി) എന്ന മകളുണ്ട്. ആറു വർഷങ്ങൾക്കുശേഷം, (2003ൽ) ഹൃദയാഘാതംമൂലം ബിജു നായർ നിര്യാതനായി. ബിജു നായരുടെ മരണത്തിനുശേഷം, 2009ൽ നടൻ സായി കുമാറിനെ ബിന്ദു വിവാഹംകഴിച്ചു. കുടുംബത്തോടൊപ്പം കൊച്ചിയിലാണു സ്ഥിരതാമസം.[3] ബിന്ദു, തന്റെ വിവാഹംതകർത്തുവെന്ന് സായികുമാറിന്റെ ആദ്യഭാര്യ പ്രസന്ന, ആരോപണമുന്നയിച്ചിരുന്നു.[4][5] അക്കാലത്ത്, ഈ ആരോപണങ്ങൾ രണ്ടുപേരും നിഷേധിച്ചിരുന്നെങ്കിലും സായികുമാറിന്, പ്രസന്നയിൽനിന്നു വിവാഹമോചനംലഭിച്ച ഉടൻതന്നെ സായികുമാറും ബിന്ദുവും വിവാഹിതരായി.[6] [7]

ചലച്ചിത്ര രേഖ

[തിരുത്തുക]
ചിത്രം വർഷം നിർമ്മാണം സംവിധാനം
കമലദളം 1992 മോഹൻ ലാൽ സിബി മലയിൽ
കളിപ്പാട്ടം 1993 അഷറഫ്‌ വേണു നാഗവള്ളി
കാബൂളിവാല 1994 അബ്ദുൾ അസീസ് സിദ്ദിഖ് ലാൽ
ഓർമ്മകൾ ഉണ്ടായിരിക്കണം 1995 സലാം കാരശ്ശേരി ടി വി ചന്ദ്രൻ
ഒരു അഭിഭാഷകന്റെ കേസ് ഡയറി 1995 മാക് അലി കെ മധു
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് 1995 സജി തോമസ് അനിൽ ബാബു
ഇഷ്ടമാണു നൂറുവട്ടം 1996 വി വർഗ്ഗീസ് സിദ്ദിഖ് ഷമീർ
തൂവൽക്കൊട്ടാരം 1996 പി വി ഗംഗാധരൻ സത്യൻ അന്തിക്കാട്
സമ്മോഹനം 1996 സി പി പദ്മകുമാർ സി പി പദ്മകുമാർ
ഉദ്യാനപാലകൻ 1996 ജി പി വിജയകുമാർ ഹരികുമാർ
നാലാം കെട്ടിലെ നല്ലതമ്പിമാർ 1996 പി പി തങ്കച്ചൻ ശ്രീപ്രകാശ്
സാമൂഹ്യപാഠം 1996 TK Surendran ,Pradeep Chembakassery കരീം
സല്ലാപം 1996 എൻ കൃഷ്ണകുമാർ (കിരീടം ഉണ്ണി) സുന്ദർ ദാസ്
ഇഷ്ടദാനം 1997 സൈനുൽ‌അബ്ദീൻ ,സുലൈമാൻ രമേഷ് കുമാർ
അർജ്ജുനൻപിള്ളയും അഞ്ചുമക്കളും 1997 ശ്രീശക്തി പ്രൊഡക്ഷൻസ് ചന്ദ്രശേഖരൻ
കഥാനായകൻ 1997 സാക്ഷ അലണി രാജസേനൻ
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം 1998 രാജൻ രാജസേനൻ
ഞങ്ങൾ സന്തുഷ്ടരാണു് 1999 കെ ടി കുഞ്ഞുമോൻ ,പ്രേംപ്രകാശ് രാജസേനൻ
വാനപ്രസ്ഥം 1999 മോഹൻ ലാൽ ഷാജി എൻ കരുൺ
നിറം 1999 കെ രാധാകൃഷ്ണൻ കമൽ
ചാർളി ചാപ്ലിൻ 1999 പി കെ രാജേന്ദ്രൻ പി കെ രാധാകൃഷ്ണൻ
മാർക്ക്‌ ആന്റണി 2000 സഫീൽ , മിൻ‌രാജ് ടി എസ് സുരേഷ് ബാബു
സ്നേഹപൂർവ്വം അന്ന 2000 എസ് എം ലാൽ സംഗീത് ശിവൻ
ജോക്കർ 2000 സലിം സത്താർ എ കെ ലോഹിതദാസ്
ആനമുറ്റത്തെ ആങ്ങളമാർ (മണയൂരിലെ മാണിക്യം) 2000 മധുഗോപൻ അനിൽ മേടയിൽ
വർണക്കാഴ്ചകൾ 2000 സൂര്യകാന്തി പ്രൊഡക്ഷൻസ് സുന്ദർ ദാസ്
സ്വയംവരപ്പന്തൽ 2000 സുകുമാരൻ ഷാർജ ഹരികുമാർ
സഹയാത്രികയ്ക്കു സ്നേഹപൂർവ്വം 2000 വി വർഗ്ഗീസ് എം ശങ്കർ
ആന്ദോളനം 2001 യൂ‍സഫ് നമ്പഴിക്കാട് ജഗദീഷ് ചന്ദ്രൻ
മഴമേഘപ്രാവുകൾ 2001 ആർ പി ഗംഗാധരൻ ,ധർമൻ ,എ പ്രദീപ് പ്രദീപ്‌
ദോസ്ത്‌ 2001 യമുന തുളസിദാസ്
നാറാണത്തു തമ്പുരാൻ 2001 എം സുനിൽ കുമാർ വിജി തമ്പി
സൂത്രധാരൻ 2001 കെ എ ജലീൽ എ കെ ലോഹിതദാസ്
നരിമാൻ 2001 എ രാജൻ കെ മധു
ഫാന്റം 2002 എസ് സുധാകരൻ നായർ ബിജു വർക്കി
ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ 2002 പി കെ ആർ പിള്ള വിനയൻ
കനൽകിരീടം 2002 മാത്യു ആൽവിൻ കെ ശ്രീക്കുട്ടൻ
കൃഷ്ണപക്ഷക്കിളികൾ 2002 പ്രദീപ് പാലിയത്ത് ഏബ്രഹാം ലിങ്കൺ
കുഞ്ഞിക്കൂനൻ 2002 ജലീൽ ശശി ശങ്കർ
ബാംബൂ ബോയ്‌സ് 2002 വി എച്ച് എം റഫീക്ക് അലി അക്‌ബർ
ദേശം 2002 വിജയരാജ്‌ ,കോമൾ പാറശ്ശാല ബിജു വി നായർ
ചതുരംഗം 2002 ഫിറോസ് കെ മധു
പട്ടണത്തിൽ സുന്ദരൻ 2003 സ്വപ്നചിത്ര വിപിൻ മോഹൻ
വെള്ളിത്തിര 2003 മിസ്സിസ് ലത മോഹൻ ഭദ്രൻ
സിഐഡി മൂസ 2003 ദിലീപ് ,അനൂപ് ജോണി ആന്റണി
പട്ടാളം 2003 സുബൈർ , സുധീഷ് ലാൽ ജോസ്
ഗ്രാമഫോൺ 2003 കബീർ പാലക്കാട് കമൽ
സദാനന്ദന്റെ സമയം 2003 ജയശങ്കർ ,നൗഷാദ് ,സബുദ്ദീൻ അക്‌ബർ ജോസ്
മിസ്റ്റർ ബ്രഹ്മചാരി 2003 എൻ അനിൽ കുമാർ തുളസിദാസ്
തിളക്കം 2003 അനീഷ് വർമ ജയരാജ്
വസന്തമാളിക 2003 പി കെ രാധാകൃഷ്ണൻ സുരേഷ് കൃഷ്ണ
മയിലാട്ടം 2004 ജോളി സ്റ്റീഫൻ വി എം വിനു
കഥാവശേഷൻ 2004 ദിലീപ് ,അനൂപ് ടി വി ചന്ദ്രൻ
സസ്നേഹം സുമിത്ര 2004 അമ്പാടി കൃഷ്ണൻ അമ്പാടി കൃഷ്ണൻ
നാട്ടുരാജാവ്‌ 2004 ആന്റണി പെരുമ്പാവൂർ ഷാജി കൈലാസ്
കണ്ണിനും കണ്ണാടിക്കും 2004 എ ആർ കണ്ണൻ സുന്ദർ ദാസ്
വെള്ളിനക്ഷത്രം 2004 ബാബു പണിക്കർ ,രമേഷ് നമ്പ്യാർ വിനയൻ
അഗ്നിനക്ഷത്രം 2004 വി ശാന്തനാഥൻ കരീം
ഇരുവട്ടം മണവാട്ടി 2005 ഗിരീഷ് ബാലകൃഷ്ണൻ മാരാർ ആർ സനൽ
പൊന്മുടിപ്പുഴയോരത്ത്‌ 2005 ജെയിംസ് തട്ടിൽ ജോൺസൺ എസ്തപ്പാൻ
ഇമ്മിണി നല്ലൊരാൾ 2005 ജോസഫ് ഒനിശ്ശേരിൽ രാജസേനൻ
ഉടയോൻ 2005 സുബൈർ ഭദ്രൻ
അത്ഭുതദ്വീപ്‌ 2005 അപ്പുക്കുട്ടൻ നായർ വിനയൻ
മാണിക്യൻ (കഥയിലെ രാജകുമാരൻ) 2005 ഇഖ്ബാൽ ബാബ ,ഹനീഫ കെ കെ ഹരിദാസ്
ബസ്സ്‌ കണ്ടക്ടർ 2005 പച്ചൻ രാജൻ വി എം വിനു
ബോയ്‌ ഫ്രണ്ട്‌ 2005 വിദ്യാസാഗർ വിനയൻ
നേരറിയാൻ സിബിഐ 2005 കെ മധു കെ മധു
ലയൺ 2 006 നൗഷാദ് ജോഷി
രസതന്ത്രം 2006 ആന്റണി പെരുമ്പാവൂർ സത്യൻ അന്തിക്കാട്
സ്പീഡ്‌ [ഫാസ്റ്റ്‌ ട്രാക്ക്‌] 2006 സുബൈർ എസ് എൽ ജയസൂര്യ
ആനച്ചന്തം 2006 സമദ് മങ്കട ,ഹിൽടോപ്പ് സലിം ,ശക്തി ജയരാജ്
ബാബാ കല്യാണി 2006 ആന്റണി പെരുമ്പാവൂർ ഷാജി കൈലാസ്
നാദിയ കൊല്ലപ്പെട്ട രാത്രി 2007 കെ മധു കെ മധു
ചോക്ലേറ്റ്‌ 2007 പികെ മുരളീധരൻ ,ശാന്ത മുരളി ഷാഫി
സുഭദ്രം 2007 ചാനൽ ഫൈവ് ശ്രീലാൽ ദേവരാജ്
നോവൽ 2007 ഈസ്റ്റ്കോസ്റ്റ് വിജയൻ ഈസ്റ്റ്കോസ്റ്റ് വിജയൻ
കങ്കാരു 2007 സിസിലി ബിജു കൈപ്പരേടം രാജ് ബാബു
ജന്മം 2007 U ഡി ശശി ജോഷി
സൗണ്ട് ഓഫ് ബൂട്ട് 2008 പിറമിഡ് സൈമിറ പ്രൊഡക്ഷൻസ് ഷാജി കൈലാസ്
കൽക്കട്ടാ ന്യൂസ്‌ 2008 തമ്പി ആന്റണി ബ്ലെസ്സി
പോസിറ്റീവ്‌ 2008 ഫാബുലൻസ് വി കെ പ്രകാശ്
ജൂബിലീ 2008 ആന്റോ മാത്യു ,ഷാജി ജോസഫ് ജി ജോർജ്ജ്
രൗദ്രം 2008 ഷാഹുൽ ഹമീദ് മരിക്കാർ ,ആന്റോ ജോസഫ് രൺജി പണിക്കർ
സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ (വടക്കൻ സഖ്യം) 2009 സിറ്റി ഫിലിംസ് ജി എം മനു
സീതാ കല്യാണം 2009 കീർത്തി സുരേഷ് ടി കെ രാജീവ് കുമാർ
മകന്റെ അച്ഛൻ 2009 ജി പി വിജയകുമാർ വി എം വിനു
പത്താം അദ്ധ്യായം 2009 AK Sheik Nazar പി കെ രാധാകൃഷ്ണൻ
ഈ പട്ടണത്തിൽ ഭൂതം 2009 അരുൺ മാർഗററ്റ് ജോണി ആന്റണി
കേരളാ കഫേ 2009 രഞ്ജിത്ത് രഞ്ജിത്ത് ,ഷാജി കൈലാസ് ,ലാൽ ജോസ് ,ശ്യാമപ്രസാദ് ,അൻ‌വർ റഷീദ് ,ബി ഉണ്ണികൃഷ്ണൻ ,പത്മകുമാർ ,രേവതി ,അഞ്ജലി മേനോൻ ,ഉദയ് ആനന്ദൻ ,ശങ്കർ രാമകൃഷ്ണൻ
കപ്പലു മുതലാളി 2009 മമ്മി സെഞ്ച്വറി ,റമീസ് രാജ താഹ
ചട്ടമ്പിനാട് 2009 നൗഷാദ്‌ ,ആന്റോ ജോസഫ് ഷാഫി
തൂവൽക്കാറ്റ് 2010 കുടുംബക്ഷേത്ര ഫിലിംസ് വേണു ബി നായർ
ലിവിംഗ് ടുഗതർ 2011 പിലാക്കണ്ടി മുഹമ്മദ് ബഷീർ ഫാസിൽ
നാടകമേ ഉലകം 2011 എം‌ കെ രവീന്ദ്രൻ ,എം‌ കെ സുരേഷ് വിജി തമ്പി
ആഴക്കടൽ 2011 പി രാമചന്ദ്രൻ ഷാൻ
മാണിക്യക്കല്ല് 2011 എ എസ് ഗിരീഷ് ലാൽ എം മോഹനൻ
ഡോക്ടർ ലൗ 2011 ജോയ് തോമസ് ശക്തികുളങ്ങര കെ ബിജു
സെവൻസ് 2011 സന്തോഷ് പവിത്രം ,സജയ് സെബാസ്റ്റ്യൻ ജോഷി
ഇന്നാണ്‌ ആ കല്യാണം 2011 ഗീവർഗീസ് യോഹന്നാൻ രാജസേനൻ
മഞ്ചാടിക്കുരു 2012 വിനോദ് മേനോൻ , അഞ്ജലി മേനോൻ അഞ്ജലി മേനോൻ
കുഞ്ഞളിയൻ 2012 ടോമിച്ചൻ മുളകുപ്പാടം സജി സുരേന്ദ്രൻ
മ്യാവു മ്യാവു കരിമ്പൂച്ച 2013 മമ്മി സെഞ്ച്വറി വിപിൻ ശങ്കർ
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും 2013 ഷെബിൻ ബക്കർ ,സൂൽഫിക്കർ അസീസ് ലാൽ ജോസ്
പറയാൻ ബാക്കിവെച്ചത് 2014 അബ്ബാസ് മലയിൽ കരീം
മിലി 2015 സതീഷ്‌ ബി സതീഷ്‌ രാജേഷ് പിള്ള
അമർ അക്ബർ അന്തോണി 2015 ഡോ. സക്കറിയ തോമസ് ,ആൽവിൻ ആന്റണി നാദിർഷാ
യാഥാർത്ഥ്യം 2016 P എസ് സത്യമൂർത്തി മസ്താൻ മുജീബ്‌ ഖാൻ
ഓപ്പൺ യുവർ മൈന്റ് (ഹ്രസ്വ ചിത്രം) 2015 വിനു മോഹൻ , പ്രജിൽ മാണിക്കോത്ത് വിഷ്ണു രാഘവ്
അമ്മയ്ക്കൊരു താരാട്ട് 2015 ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി

പുരസ്കാരങ്ങൾ

[തിരുത്തുക]
പുരസ്കാരങ്ങൾ വർഷം വിഭാഗം അഭിനയിച്ച സിനിമ
കേരള സംസ്ഥാന ഫിലിം അവാർഡ് 2001 മികച്ച രണ്ടാമത്തെ നടി സൂത്രധാരൻ
ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2001 മികച്ച സഹ നടി നരേന്ദ്രൻ മകൻ ജയകാന്തൻ വക
ടി.ടി.കെ. പ്രസ്റ്റീജ് വനിത ഫിലിം അവാർഡ് 2013 മികച്ച സഹ നടി പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും [8]

അവലംബം

[തിരുത്തുക]
  1. http://www.thehindu.com/todays-paper/tp-national/tp-kerala/article3124620.ece
  2. "ജീവിതമിനിയും ബാക്കിയുണ്ട്‌..." mangalam.com. 20 August 2014. Retrieved 20 August 2014.
  3. അവലംബം: വെള്ളിനക്ഷത്രം ഫിലിം ഇയർബുക്ക് - 2010
  4. http://www.indiacinemadiary.com/malayalam-actor-sai-kumar-divorce-html[പ്രവർത്തിക്കാത്ത കണ്ണി]
  5. http://malayalam.webdunia.com/article/film-gossip-in-malayalam/%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%81%E0%B4%82-%E0%B4%AC%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%81-%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B5%81%E0%B4%82-%E0%B4%B9%E0%B5%8C%E0%B4%B8%E0%B5%8D%E2%80%8C%E0%B4%AC%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-110030600034_1.htm
  6. http://www.filmibeat.com/malayalam/news/2013/saikumar-bindu-panicker-in-trouble-117693.html
  7. https://www.youtube.com/watch?v=aZ9ZMdCobuM
  8. "TTK Prestige-Vanitha Film Awards: Shobhana, Prithviraj win best actor, actress awards". 20 January 2013. Archived from the original on 2014-03-07. Retrieved 7 January 2014.