ഗണം | Women's magazine |
---|---|
ആദ്യ ലക്കം | 1935 |
അവസാന ലക്കം | 2001 |
കമ്പനി | Street and Smith Condé Nast Publications |
രാജ്യം | United States |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | New York City |
ഭാഷ | English |
ISSN | 0024-9394 |
1935-ൽ സ്ട്രീറ്റ്&സ്മിത്ത്[1] പബ്ലിക്കേഷൻ ആദ്യമായി പ്രസിദ്ധീകരിച്ച ഒരു വനിതാമാസികയാണ് മേഡ്മോയിസെല്ലെ. പിന്നീട് കോൻഡെ നാസ്റ്റ് പബ്ളിക്കേഷൻസ് ഏറ്റെടുത്തു. മേഡ്മോയിസെല്ലെ മാസിക ആദ്യകാലങ്ങളിൽ ഒരു ഫാഷൻ മാഗസിനും, ട്രൂമാൻ കാപോട്ട്, ജോയ്സ് കരോൾ ഒറ്റ്സ്, വില്യം ഫോക്നർ, ടെന്നസി വില്യംസ്, ജെയിംസ് ബാൾവിൻ, ഫ്ലേനറി ഒ'കോണർ, സിൽവിയാ പ്ലാത്ത്, പോൾ ബൌൾസ്, ജെയ്ൻ ബൌൾസ്, Jane Smileyജെയ്ൻ സ്മൈലി, മേരി ഗോർഡൻ, പോൾ തിയോറക്സ്, സ്യൂ മില്ലർ, ബാർബറ കിർസോൾവർ, പെരി ക്ളാസ്, മോണ സിംപ്സൺ, ആലിസ് മുൺറോ,[2] ഹരോൾഡ് ബ്രോഡ്കീ, പാം ഹ്യൂസ്റ്റൺ, ജീൻ സ്റ്റാഫോർഡ്, സൂസൻ മിനോട്ട് തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെ ചെറുകഥ പ്രസിദ്ധീകരിച്ചിരുന്നു. ജൂലിയ കാമറോൺ അറിയപ്പെടുന്ന തുടർച്ചയായ കോളമിസ്റ്റായിരുന്നു.[3] ബാർബറ ക്രുഗേർ ആയിരുന്നു കലാസംവിധാനം ചെയ്തിരുന്നിരുന്നത്.[4]