മോഹൻ ധാരിയ (ഫെബ്രുവരി 14, 1925 - ഒക്ടോബർ 14, 2013[1]) ഒരു കേന്ദ്രമന്ത്രിയും അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായിരുന്നു. അവസാന ദിവസങ്ങളിൽ അദ്ദേഹം പുനെയിൽ താമസിച്ചു. ധാരിയ ഒരു പരിസ്ഥിതി പ്രവർത്തകനായിരുന്നു. അദ്ദേഹം വാൻറായിൽ ഒരു സർക്കാർ ഇതര സംഘടന നടത്തിയിരുന്നു. പുനെ ലോക്സഭാ മണ്ഡലത്തിൽ നിന്ന് അദ്ദേഹം രണ്ടു തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1971- ൽ ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ.എൻ.സി) അംഗമായി. സ്റ്റേറ്റ് മന്ത്രിയാകുകയും ചെയ്തു. ഇദ്ദേഹം പിന്നീട് ഭാരതീയ ലോക് ദൾ അംഗമായി 1977- ൽ മൊറാർജി ദേശായി മന്ത്രിസഭയിൽ അംഗമായി. കേന്ദ്ര വാണിജ്യ സഹമന്ത്രിയായി.1964 മുതൽ 70 വരെയും 1970 മുതൽ 1971 വരെ രണ്ടു തവണ രാജ്യസഭാംഗമായിരുന്നു.[2]
2005- ൽ സാമൂഹ്യസേവനത്തിനുള്ള സംഭാവനയിലൂടെ ഭാരത സർക്കാർ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു . [3]
കോലബ ജില്ലയിൽ നേറ്റ് ഗ്രാമത്തിൽ (ഇന്ന് മഹാദ് താലൂക്ക്, റായ്ഗഡ് ജില്ല), മണിക്ചന്ദ് ധാരിയയ്ക്ക് ജനിച്ച അദ്ദേഹം മഹാദിലെ കൊങ്കൺ എജ്യുക്കേഷൻ സൊസൈറ്റിയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് പുനെയിലെ ഫെർഗൂസൻ കോളേജിൽ സർജൻ ആയി ജോലിയിൽ പ്രവേശിച്ചു. പക്ഷേ, 1942- ൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കുചേരുവാനായി ഇദ്ദേഹം പഠനം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പുനെ യൂണിവേഴ്സിറ്റിയിലെ ഐഎൽഎസ് ലോ കോളജിൽ നിയമ പഠനം നടത്തി.[4]
ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുകയും രാഷ്ട്രീയ ജീവിതം ആരംഭിക്കുകയും ചെയ്തു. [4]
പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുമായി അദ്ദേഹം മുമ്പ് ബന്ധപ്പെട്ടിരുന്നു. ദേശീയ സമരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. 1962-67-ൽ മഹാരാഷ്ട്രാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗവും 1962-75 ലോക്സഭയിലെ അംഗമായിരുന്നു. 1975- ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അവതരിപ്പിച്ച ഇന്ത്യൻ ഭരണഘടനയുടെ മുപ്പത്തെട്ടാം ഭേദഗതി അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ പ്രമുഖമായിരുന്നു. അദ്ദേഹം അതിനെ 'വരാനിരിക്കുന്ന ഏകാധിപത്യത്തിലേക്ക് പാർലമെന്ററി ജനാധിപത്യത്തിന്റെ കീഴടങ്ങൽ' എന്നു വിളിച്ചു. [5]1975 ജൂണിൽ അടിയന്തരാവസ്ഥ നടപ്പാക്കുന്നതിനെ എതിർത്തു. മൊറാർജി ദേശായി , ചന്ദ്രശേഖർ തുടങ്ങിയ മറ്റ് എതിരാളികൾക്കൊപ്പം സർക്കാരിനെ തടഞ്ഞു. 1975- ലെ അടിയന്തരാവസ്ഥയ്ക്കു ശേഷം അദ്ദേഹം രാജിവെച്ചു.
പൊതു ജീവിതത്തിൽ അദ്ദേഹം പല സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു.
{{cite book}}
: Cite has empty unknown parameter: |coauthors=
(help)