റെമോ ഡിസൂസ | |
---|---|
ജനനം | Ramesh Gopi Nair 2 ഏപ്രിൽ 1972 |
ദേശീയത | Indian |
തൊഴിൽ | Film Actor, Director, Choreographer |
സജീവ കാലം | 1995–present |
ജീവിതപങ്കാളി(കൾ) | Lizelle D'Souza |
കുട്ടികൾ | Druv Gabriel |
മാതാപിതാക്ക(ൾ) | Gopi Nair Madhaviyamma |
ദേശീയ പുരസ്കാരം ലഭിച്ച ഇന്ത്യൻ കൊറിയോഗ്രാഫറും നർത്തകനും അഭിനേതാവും സിനിമാസംവിധായകനുമാണ് "റെമോ ഡിസൂസ എന്ന രമേശ് നായർ[2]. സഞ്ചയ് ലീല ബൻസാലിയുടെ ബാജി റാവു മസ്താനിലെ നൃത്തസംവിധാനത്ത്നാണ് പുരസ്കാരം ലഭിച്ചത്. മൈക്കൽ ജാക്സൺ ന്റെ ആരാധകൻ ആണ്. ബംഗാളി ചലച്ചിത്രലോകത്തും ഇദ്ദേഹം തന്റെ സംഭാവനകൾ നൽകി. ജലക് ധിക്ല ജാ പോലുള്ള പ്രമുഖ റിയാലിറ്റി ഷോകളിൽ വിധികർത്താവായിട്ടുണ്ട്. മാധുരി ദീക്ഷിത്, കരൺ ജോഹർ, എന്നിവരുടെ കൂടെ പ്രവർത്തിച്ചു. ഇപ്പോൾ സ്റ്റാർ പ്ലസ്സിലെ ഡാൻസ് പ്ലസിലെ സൂപ്പർ ജഡ്ജ് ആകുന്നു. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം ഫാ. ൽ. ട്ടൂ വിജയിച്ചു. മുംബൈ സിനിമാ ലോകമായ ബോളിവുഡിൽ കൊറിയോഗ്രാഫറായി പ്രവർത്തിച്ചുവരുന്നു. ഇന്ത്യയിലെ പ്രമുഖ ഹിന്ദി ചിത്രങ്ങളിൽ കോറിയോഗ്രഫിയും നൃത്തസംവിധാനവും ചെയ്തുകൊണ്ടിരിക്കുന്നു.
ഇന്ത്യയുടെ ആദ്യ 3ഡി ഡാൻസ് ചിത്രമായ , ABCD - AnyBody Can Dance അദ്ദേഹം നിർമ്മിച്ചു. ജൂൺ 2015ൽ തന്റെ അടുത്ത ചിത്രം ABCD 2 നിർമ്മിച്ചു. [3][4]
പാലക്കാട് ഒലവക്കോട്ടെ ഗോപിനാഥൻ നായരുടെയും മാധവിയമ്മയുടെയും മകനായി 1972 ഏപ്രിൽ 2നു ജനിച്ചു. തന്റെ പിതാവ് സൈനികസേവനത്തിലായതിനാൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. പഠിക്കുന്ന സമയം അദ്ദേഹം ഒരു നല്ല കായികതാരമായിരുന്നു. 100 മീറ്റർ ഓട്ടത്തിൽ അദ്ദേഹം അനേകം സമ്മാനങ്ങൾ നേടി.
മുംബൈക്കാരിയായ ലിസെല്ലെയെ ആണദ്ദേഹം വിവാഹം കഴിച്ചത്. അവർ ഒരു കോസ്റ്റ്യൂം ഡിസൈനർ ആകുന്നു. അനേകം ടെലിവിഷൻ ഷോകൾക്കായി അവർ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിട്ടുണ്ട്. ഇവർക്ക് 2 കുട്ടികൾ- ധ്രുവും ഗബ്രിയേലും. മുംബൈയിലാണ് ഇപ്പോൾ താമസം.