വാജുഭായ് വാല | |
---|---|
കർണാടക ഗവർണർ | |
പദവിയിൽ | |
ഓഫീസിൽ 1 സെപ്റ്റംബർ 2014[1] | |
മുൻഗാമി | കൊനിജെറ്റി റോസയ്യ |
ഗുജറാത്ത് നിയമസഭാ സ്പീക്കർ | |
ഓഫീസിൽ 23 ജനുവരി 2013 – 30 ഓഗസ്റ്റ് 2014 | |
മുൻഗാമി | ഗൺപത് വാസവ |
പിൻഗാമി | മങ്കുബായ് സി. പട്ടേൽ (തത്കാലം) |
ഗുജറാത്ത് നിയമസഭാഗം | |
ഓഫീസിൽ 26 ഡിസംബർ 2012 – 30 ഓഗസ്റ്റ് 2014 | |
മണ്ഡലം | രാജ്കോട്ട് - 2 |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 23 ജനുവരി 1938 |
രാഷ്ട്രീയ കക്ഷി | ബി.ജെ.പി. |
കുട്ടികൾ | 2 പെണ്മക്കൾ, 2 ആണ്മക്കൾ |
വസതി | ഗാന്ധിനഗർ |
As of ഓഗസ്റ്റ് 31, 2014 ഉറവിടം: [1] |
കർണാടക ഗവർണറാണ് വാജുഭായ് വാല.[1]
1938 ജനുവരി 23ന് ജനിച്ചു. ആർ.എസ്.എസ്സിലൂടെയാണ് രാഷ്ട്രീയത്തിയത്. 1971ൽ ജന സംഘത്തിൽ ചേർന്നു. 1998 മുതൽ 2012 വരെ ഗുജറാത്തിൽ മന്ത്രിയായിരുന്ന കാലയളവിൽ ധനകാര്യം, തൊഴിൽ തുടങ്ങി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 18 തവണ ധനകാര്യ മന്ത്രിയായിട്ടുണ്ട്. നിയമ ബിരുദധാരിയായ അദ്ദേഹം 1983ൽ രാജ് കോട്ട് സിറ്റി മേയറായിരുന്നു. 2012 ഡിസംബർ മുതൽ 2014 ഓഗസ്റ്റ് വരെ ഗുജറാത്ത് നിയസഭാ സ്പീക്കറായിരുന്നു. 1985-ലാണ് ആദ്യമായി രാജ് കോട്ട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് എത്തുന്നത്. 2014 സെപ്റ്റംബറിൽ കർണാടക ഗവർണറായി സ്ഥാനമേറ്റു.[2][3][4][5][6][1][7][8]
വാജുഭായ് വാലയ്ക്ക് 4 മക്കളുണ്ട്.