ശ്രീവിദ്യ

ശ്രീവിദ്യ
ജനനം(1953-07-24)ജൂലൈ 24, 1953
മരണംഒക്ടോബർ 19, 2006(2006-10-19) (പ്രായം 53)
സജീവ കാലം1966–2006
മാതാപിതാക്ക(ൾ)കൃഷ്ണമൂർത്തി
എം. എൽ. വസന്തകുമാരി

മലയാളചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയായിരുന്നു ശ്രീവിദ്യ. മെലോഡ്രാമകളാൽ മുഖരിതമായ മലയാള സിനിമയുടെ ചരിത്രത്തിൽ ശ്രീവിദ്യ അഭിനയത്തികവുകൊണ്ടാണ് തന്റെ പേര് എഴുതിച്ചേർത്തത്. റൗഡി രാജമ്മ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ അവർ സിനിമയിൽ തന്മയത്വമാർന്ന അഭിയന രീതി കാഴ്ചവച്ചു.[1]

ബാല്യം

[തിരുത്തുക]

ആർ. കൃഷ്ണമൂർത്തിയുടെയും പ്രശസ്തഗായിക എം.എൽ. വസന്തകുമാരിയുടേയും മകളായി തമിഴ്‌നാട്ടിലെ മദ്രാസിലാണ് (ചെന്നൈ) ശ്രീവിദ്യ ജനിച്ചത്. ചെറുപ്പം മുതൽക്കുതന്നെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത്. 13-ആം വയസ്സിൽ ‘തിരുവുൾ ചൊൽ‌വർ’‍ എന്ന തമിഴ് സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. ‘അമ്പലപ്രാവ്’ എന്ന ചിത്രത്തിൽ ഒരു നൃത്തരംഗത്തു മാത്രം അവർ അഭിനയിച്ചിരുന്നു. മനോഹരമായ കണ്ണുകളുള്ള ഈ പെൺകുട്ടി പൊടുന്നനവേ പ്രേക്ഷകരുടെയിടയിൽ ശ്രദ്ധിക്കപ്പെട്ടു.

1969-ൽ എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ‘ചട്ടമ്പിക്കവല‘ എന്ന ചിത്രത്തിൽ ആദ്യമായി സത്യന്റെ നായികയായി ശ്രീവിദ്യ മലയാള സിനിമയുടെ മുഖ്യധാരയിലെത്തി. കുസൃതിനിറഞ്ഞ നോട്ടവും നിഷ്കളങ്കമായ ചിരിയുമുള്ള ശ്രീവിദ്യ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഈ ഒരു ചിത്രത്തിലൂടെ നടന്നുകയറി. പ്രശസ്തപുണ്യപുരാണചിത്രമായ ‘അംബ അംബിക അംബാലികയിലെ’ അവരുടെ വേഷവും ശ്രദ്ധേയമായി. ‘സൊല്ലത്താൻ നിനക്കിറേൻ’, ‘അപൂർവരാഗങ്ങൾ’ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും അവർ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. ‘ചെണ്ട’, ‘ഉത്സവം’, ‘തീക്കനൽ’, ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘വേനലിൽ ഒരു മഴ’, ‘ആദാമിന്റെ വാരിയെല്ല്’, ‘എന്റെ സൂര്യപുത്രിക്ക്’ എന്നിവ ശ്രീവിദ്യയുടെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. മലയാളം,കന്നട, തമിഴ്, ഹിന്ദി എന്നിവ ഉൾപ്പെടെ ആറോളം ഭാഷകളിലെ ചിത്രങ്ങളിൽ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ അഭിനയിച്ചതു് മലയാളത്തിലാണ് - പട്ടിക കാണുക [2]

മലയാളത്തിന്റെ വെള്ളിത്തിരയിലേക്കു പ്രവേശിച്ചതിന്റെ പത്താമത്തെയും പതിനാലാമത്തെയും ഇരുപത്തിമൂന്നാമത്തെയും വാർഷികങ്ങൾ സംസ്ഥാന അവാർഡ് നേടിയാണ് ശ്രീവിദ്യ ആഘോഷിച്ചത്. 1979-ൽ ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘ജീവിതം ഒരു ഗാനം’ എന്നീ ചിത്രങ്ങൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1983-ൽ ‘രചന’, 1992-ൽ ദൈവത്തിന്റെ വികൃതികൾ എന്നീ ചിത്രങ്ങൾക്ക് വീണ്ടും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.

അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രപിന്നണിഗായികയുമായി അവർ. പിന്നീട് ‘ഒരു പൈങ്കിളിക്കഥയിലെ’ “ആനകൊടുത്താലും കിളിയേ” എന്ന ചിത്രത്തിൽ ശ്രീവിദ്യ പാടിയ ഗാനം അവിസ്മരണീയമാണ്. ‘നക്ഷത്രത്താരാട്ട്’ എന്ന ചിത്രത്തിലും അവർ പിന്നണിഗായികയായി - മുഴുവൻ പട്ടിക ഇവിടെ കാണുക[3].

പിന്നീട് മിനി സ്ക്രീനിലേക്ക് ചേക്കേറിയ ശ്രീവിദ്യ ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു. 2004-ലെ ‘അവിചാരിതം’ എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡ് ശ്രീവിദ്യക്കു ലഭിച്ചു.

സ്വകാര്യജീവിതം

[തിരുത്തുക]

മധുവിനോടൊത്ത്തീക്കനൽ’ എന്ന ചിത്രത്തിൽ അഭിനയിക്കവേ ഇതിന്റെ നിർമ്മാതാവായിരുന്ന ജോർജ്ജ് തോമസുമായി ശ്രീവിദ്യ പ്രണയത്തിലായി. 1979-ൽ ഇവർ വിവാഹിതരായി. ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ കുടുംബജീവിതം 1999 ഏപ്രിലിൽ വിവാഹമോചനത്തിൽ അവസാനിച്ചു.

കാൻസർ ബാധിച്ച് ദീർഘകാലം ചികിത്സയിലായിരുന്ന ശ്രീവിദ്യ, 2006 ഒക്ടോബർ 19-ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച് അന്തരിച്ചു. 53 വയസ്സായിരുന്നു അവർക്ക് അപ്പോൾ. അമ്മത്തമ്പുരാട്ടി എന്ന സീരിയലിൽ അഭിനയിക്കുകയായിരുന്നു ശ്രീവിദ്യ അവസാന കാലത്ത്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ കരമന ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ സംസ്കരിച്ചു. സഹോദരൻ ശങ്കരരാമനാണ് ചിതയ്ക്ക് തീകൊളുത്തിയത്.

സിനിമകൾ

[തിരുത്തുക]

മലയാളം

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം
2019 ബ്രദേർസ് ഡേ റോണിയുടേയും റൂബിയുടേയും അമ്മ (ഫോട്ടോ) (അപ്രധാനം)
2019 പൂവല്ലിയും കുഞ്ഞാടും ഫോട്ടോ
2018 പരോൾ അലക്സിന്റെ അമ്മ (ഫോട്ടോ)
2015 ടു കണ്ട്രീസ് നടി (വേനലിൽ ഒരു മഴ എന്ന സിനിമയിലെ രംഗങ്ങൾ)
2015 ചിറകൊടിഞ്ഞ കിനാവുകൾ തയ്യൽക്കാരന്റെ അമ്മ (ഫോട്ടോ)
2013 അഭിയും ഞാനും അപ്രധാനം (ഫോട്ടോ)
2012 അർദ്ധനാരി വിനയന്റെ അമ്മ (ഫോട്ടോ) (Uncredited)
2011 നായിക ശ്രീവിദ്യയായി

Archive footage/Uncredited cameo

2009 ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കുടുംബം ഭാഗ്യലക്ഷ്മി (photo) (Uncredited)
2008 ട്വന്റി :20 അഡ്വ. രമേശ് നമ്പ്യാരുടെ അമ്മ (Photo) (Uncredited)
2007 ഛോട്ടാ മുംബൈ വാസ്കോയുടെ അമ്മ (Photo) (Uncredited)
2006 ചിന്താമണി കൊലക്കേസ് ബാലാമണി വാരസ്യാർ (Photo) (Uncredited)
2006 ചാക്കോ രണ്ടാമൻ
2003 സ്വപ്നം കൊണ്ടു തുലാഭാരം പ്രഭാവതി
2003 മുല്ലവല്ലിയും തേൻമാവും കനാകാംബാൾ
2003 മത്സരം കണ്ണൻ ഭായിയുടെ അമ്മ
2002 മലയാളി മാമനു വണക്കം ആനന്ദക്കുട്ടന്റെ അമ്മ
2001 രണ്ടാം ഭാവം പാർവ്വതി
2001 നഗരവധു അമൃത ത്രിപാഠി
2001 ജീവൻ മസായി Mashayudha's wife
2001 പൊന്ന്
2001 സ്പൈഡർ മാൻ
2001 എന്നും സംഭവാമി യുഗേ യുഗേ പ്രൊഫസർ
2000 ഇങ്ങനെ ഒരു നിലാപ്പക്ഷി സുഭദ്ര തമ്പുരാട്ടി
2000 നാടൻ പെണ്ണും നാട്ടുപ്രമാണിയും ഗോവിന്ദൻകുട്ടിയുടെ അമ്മ
2000 ഡ്രീംസ് തങ്ക
2000 ഈ മഴ തേൻമഴ രേഖയുടെ അമ്മ
1999 ഗാന്ധിയൻ സൂസന്ന ജോൺ
1999 അഗ്നി സാക്ഷി നേത്യാർഅമ്മ(നായർ സ്ത്രീ)
1999 വാഴുന്നോർ കൊച്ചമ്മിണി
1999 ഉസ്താദ് Dr.മാലതി മേനോൻ
1998 സിത്ഥാർത്ഥ ശ്രീദേവി
1998 അയാൾ കഥ എഴുതുകയാണ് പത്മിനി
1998 ആയുഷ്മാൻ ഭവ Sunny's mother
1998 അച്ചാമ്മക്കുട്ടിയുടെ അച്ചായൻ അച്ചാമ്മ
1998 കുസൃതി കുറുപ്പ് ഡോ. ശ്യാമള
1998 സൂര്യപുത്രൻ
അമ്മയുടെ മകൻ (Short film) -
1998 നക്ഷത്ര താരാട്ട്
1997 Innalakalillathe റോസിലി തോമസ്
1997 കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് മിസിസ്. നായർ
1997 മാനസം രാജലക്ഷ്മി
1997 പൂനിലാമഴ
1997 ഒരു മുത്തം മണി മുത്തം ലക്ഷ്മി
1997 മാസ്മരം മരിയ
1997 ആറാം തമ്പുരാൻ സുഭദ്ര തമ്പുരാട്ടി
1997 അനിയത്തി പ്രാവ് ചന്ദ്രിക
1996 ദ പ്രിൻസ് ജീവന്റെ അമ്മ
1996 ദില്ലീവാല രാജകുമാരൻ പത്മിനി
1996 കാഞ്ചനം അരുന്ധതി ദേവി
1996 കിംഗ് സോളമൻ അംബിക നായർ
1995 രാജകീയം കണ്ണമ്മ
1995 ഇന്ത്യൻ മിലിറ്ററി ഇന്റലിജൻസ് Shivaprasad's mother
1994 ഗാണ്ഡീവം
1994 സാരാംസം
1994 Pavam Ia Ivachan റോസി
1994 പവിത്രം Devakiamma
1994 എഴുത്തച്ഛൻ
1994 ദൈവത്തിന്റെ വികൃതികൾ മാഗി
1994 ഭരണകൂടം
1994 പാളയം Susan Fernandez
1994 കാബൂളിവാല ശ്രീദേവി
1993 ഓ' ഫാബി സോഫി
1993 കുടുംബസ്നേഹം
1993 ഗസൽ Thangal's wife
1992 രാജശിൽപ്പി Lakshibhai Thampuraatti
1992 ചെപ്പടിവിദ്യ റേച്ചൽ മാത്യു
1992 കുടുംബസമേതം രാധാലക്ഷ്മി
1991 നീലഗിരി Radha Menon
1991 അദ്വൈതം സരസ്വതി
1991 എന്റെ സൂര്യപുത്രിയ്ക്ക് K.S. Vasundhara Devi
1990 സാമ്രാജ്യം ലക്ഷ്മി
1990 വചനം ആര്യാദേവി
1990 ഇന്നലെ ഡോ. സന്ധ്യ
1990 ഗസ്റ്റ് ഹൌസ്
1990 മഞ്ഞു പെയ്യുന്ന രാത്രി
1989 ഞങ്ങളുടെ കൊച്ചു ഡോക്ടർ തങ്കം
1989 നക്ഷത്ര ദീപങ്ങൾ
1989 ഞാറ്റുവേല
1989 ഓർമ്മക്കുറിപ്പ്
1988 Suprabhatha
1988 Athirthikkal റീത്ത
1987 ജാലകം ലക്ഷ്മി
1987 സ്വാതി തിരുനാൾ Gowri Parvati Bayi
1987 കണികാണും നേരം
1986 Pranamam
1986 ഗീതം Aparna's mother
1986 ക്ഷമിച്ചു എന്നൊരു വാക്ക് Sasikala
1986 എന്നെന്നും കണ്ണേട്ടന്റെ Vasanthi
1986 പൂമുഖപ്പടിയിൽ നിന്നെയും കാത്ത് Clara Issac
1986 സായം സന്ധ്യ Uma
1986 വിവാഹിതരേ ഇതിലേ Music Teacher
1986 Ashtabandham Jameela
1986 ഒരു യുഗ സന്ധ്യ Kathamma
1986 ഉദയം പടഞ്ഞാറ് Seethalakshmi
1985 അഴിയാത്ത ബന്ധങ്ങൾ Vasundhara Menon
1985 ജനകീയ കോടതി സുമ
1985 തിങ്കളാഴ്ച്ച നല്ല ദിവസം അംബിക
1985 ഒരിക്കൽ ഒരിടത്ത് സുഭദ്ര
1985 ഇവിടെ ഈ തീരത്ത് Madhaviyamma
1985 മുഖ്യ മന്ത്രി ലക്ഷ്മി
1985 അയനം സാറാമ്മ
1985 വെള്ളം Deenamma
1985 ദൈവത്തേയോർത്ത് രുഗ്മിണി
1985 കണ്ണാരം പൊത്തി പൊത്തി ഭവാനി
1985 ഉപഹാരം Sarojini Chandran
1985 ഓണത്തുമ്പിക്കൊരൂഞ്ഞാൽ Adv. Saraswathi
1985 ഇരകൾ ആന
1985 ചില്ലുകൊട്ടാരം -
1985 ഒഴിവുകാലം Chinnu's mother
1984 ആരാന്റെ മുല്ല കൊച്ചുമുല്ല Thankamani Kunjamma
1984 ശപഥം ശ്രീദേവി
1984 പഞ്ചവടിപ്പാലം Mandodhari Amma
1984 രാജവെമ്പാല
1984 ഒരു പൈങ്കിളിക്കഥ രാജേശ്വരി
1984 നേതാവ് -
1984 കുരിശുയുദ്ധം റോസമ്മ
1984 അമ്മേ നാരായണാ Aadhi Paraashakthi / Lakshmi / Saraswathi / Parvathi / Chottanikkara Amma
1984 അലകടലിനക്കരെ
1984 ഒരു തെറ്റിന്റെ കഥ
1984 കടമറ്റത്തച്ഛൻ Kaliyankattu Neeli
1984 കൃഷ്ണാ ഗുരുവായൂരപ്പാ Kururamma
1984 ചക്കരയുമ്മ സീനത്ത്
1984 ഇടവേളയ്ക്കു ശേഷം ലക്ഷ്മി
1983 ആദാമിന്റെ വാരിയെല്ല് ആലീസ്
1983 ഭൂകമ്പം അശ്വതി
1983 മോർച്ചറി Justice Lakshmi Menon
1983 കാറ്റത്തെ കിളിക്കൂട് Sarada
1983 പിൻനിലാവ് Sreevidya
1983 ഒരു മുഖം പല മുഖം Subadrama Thankachi
1983 പ്രതിജ്ഞ ലക്ഷ്മി
1983 രചന ശാരദ
1983 ഈ യുഗം അപർണ്ണ
1983 നാണയം Sumathi
1983 പാളം ലക്ഷ്മി
1983 പങ്കായം
1983 അറബിക്കടൽ -
1983 യുദ്ധം ആയിഷ
1983 രതിലയം Nabisu
1983 കൈകേയി -
1983 പ്രേം നസീറിനെ കാണ്മാനില്ല Herself
1983 ആന Umatha
1983 പാസ്പോർട്ട് Saraswathi
1983 കൊടുങ്കാറ്റ് സുജാത
1983 അങ്കം Thresia
1982 ചിലന്തിവല School teacher
1982 ശരം Sreedevi
1982 ബിഡി കുഞ്ഞമ്മ Kunjamma
1982 ധീര Vimala Menon/Rani
1982 ഇവൻ ഒരു സിംഹം Lakshmi
1982 ആരംബം Saradha
1982 ആദർശം Sulochana
1982 ഇടിയും മിന്നലും -
1982 ശ്രീ അയ്യപ്പനും വാവരും Safiya
1982 ആക്രോശം Prabha Rajashekharan
1982 എതിരാളികൾ Ammini
1982 ഇത്തിരി നേരം ഒത്തിരി കാര്യം Dr. Susheela Shekharan
1982 ഞാൻ ഏകനാണ് Dr.Seethalakshmi
1981 ആക്രമണം ഗ്രേസി
1981 അട്ടിമറി ഗീത
1981 ഇതിഹാസം ലക്ഷ്മി
1981 കഥയറിയാതെ ഗീത
1981 രക്തം മാലതി
1981 ഇതാ ഒരു ധിക്കാരി അമ്മിണി
1981 താരാട്ട് ശ്രീദേവി
1981 എന്നെ സ്നേഹിക്കൂ എന്നെ മാത്രം -
1981 സ്വരങ്ങൾ സ്വപ്നങ്ങൾ രമണി
1981 ഗൃഹലക്ഷ്മി ജാനകി
1981 താറാവ് കാക്കമ്മ
1981 എല്ലാം നിനക്കുവേണ്ടി ജയലക്ഷ്മി
1981 സംഘർഷം പ്രിയദർശിനി
1981 ദന്ത ഗോപുരം സതി
1981 പാതിരാസൂര്യൻ ജോളി
1981 സംഭവം -
1981 വിഷം ശാരദ
1981 ശ്രീമാൻ ശ്രീമതി കൌസല്ല്യ
1981 ധന്യ -
1981 രജനി
1980 വിൽക്കാനുണ്ട് സ്വപ്നങ്ങൾ മാലതി
1980 ശക്തി Dr. G. Malathi
1980 തീക്കടൽ Sreedevi
1980 ദീപം Padmini
1980 അശ്വരഥം ജയന്തി ശങ്കർ
1980 മുത്തുച്ചിപ്പികൾ വിജയലക്ഷ്മി
1980 അഗ്നിക്ഷേത്രം ശ്രീദേവി
1980 മീൻ ദേവൂട്ടി
1980 വൈകി വന്ന വസന്തം വിമല
1980 ആഗമനം തുളസി
1980 ചാകര നിമ്മി
1980 പുഴ -
1980 അഭിമന്യു -
1980 രാഗം താനം പല്ലവി നന്ദിനി
1980 ഓർമ്മകളേ വിട തരൂ
1980 അമ്പലവിളക്ക് സുമതി
1980 ദിഗ്വിജയം സൌമിനി
1980 ദുരം അരികെ ഗൌരി
1980 സ്വന്തം എന്ന പദം ഉഷ
1980 പപ്പു Herself
1979 ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച രോഹിണി
1979 ജീവിതം ഒരു ഗാനം ത്രേസ്യാമ്മ
1979 അനുപല്ലവി രാധ
1979 വേനലിൽ ഒരു മഴ കമലാക്ഷി
1979 പുതിയ വെളിച്ചം ലക്ഷ്മി
1979 തേൻതുള്ളി -
1979 അഗ്നിപർവ്വതം ലക്ഷ്മി
1979 കൃഷ്ണപ്പരുന്ത്
1979 Prabhaasandhya ഉഷ
1979 ഇവിടെ കാറ്റിനു സുഗന്ധം -
1979 അവൾ നിരപരാധി -
1979 പുഷ്യരാഗം
1979 ഒരു രാഗം പല താലം
1979 ശുദ്ധികലശം ശ്രീദേവി മേനോൻ
1979 ഇനി യാത്ര
1979 വാർഡ് നം. 7
1979 സ്വപ്നങ്ങൾ സ്വന്തമല്ല
1978 ഒട്ടകം
1977 ശ്രീ കൃഷ്ണ ലീല (1977 ) തമിഴ് രുഗ്മിണി
1977 ശ്രീമദ് ഭവഗത്ഗീത
1977 മൂഹൂർത്തങ്ങൾ -
1977 പരിവർത്തനം ഗ്രേസി
1976 ഹൃദയം ഒരു ക്ഷേത്രം പ്രേമ
1976 കാമധേനു സതി
1976 അംബ അംബിക അംബാലിക അംബ
1976 ചോറ്റാനിക്കര അമ്മ ചോറ്റാനിക്കര ദേവി
1976 അമ്മ സുഭദ്ര
1976 തീക്കനൽ -
1976 സമസ്യ -
1976 പുഷ്പശരം
1975 സ്വാമി അയ്യപ്പൻ പന്തളം മഹാറാണി
1975 ബാബുമോൻ ശാരദ
1975 ഉത്സവം സുമതി
1975 ആരണ്യകാണ്ഡം -
1975 അക്കൽദാമ -
1975 മാ നിഷാദ സുമതി
1974 രാജഹംസം സരസു
1974 അയലത്തെ സുന്ദരി മാലിനി
1974 സപ്തസ്വരങ്ങൾ സരസ്വതി
1974 അരക്കള്ളൻ മുക്കാൽക്കള്ളൻ അല്ലി
1974 തുമ്പോലാർച്ച കുഞ്ഞുനീലി
1974 തച്ചോളി മരുമകൻ ചന്തു കന്നി
1974 വൃന്ദാവനം -
1973 ചെണ്ട സുമതി
1973 ധർമ്മയുദ്ധം ശ്രീദേവി
1970 സ്വപ്നങ്ങൾ രാധ
1970 അമ്പലപ്രാവ്
1969 കുമാരസംഭവം മേനക
1969 ചട്ടമ്പിക്കവല സൂസി

അവലംബം

[തിരുത്തുക]
  1. "ശ്രീവിദ്യയുടെ ജീവിതരേഖ". മലയാളസംഗീതംഇൻഫോ.കോം. Retrieved 2014-07-19.
  2. "ശ്രീവിദ്യ അഭിനയിച്ച മലയാളചിത്രങ്ങൾ". Malayalasangeetham.info.
  3. "ശ്രീവിദ്യയുടെ മലയാളസിനിമാഗാനങ്ങൾ". Malayalasangeetham.info.