Saru Maru | |
Coordinates | 22°43′49″N 77°31′9″E / 22.73028°N 77.51917°E |
---|---|
തരം | Buddhist settlement |
Satellite of | Pangoraria |
പുരാതന സന്യാസി സമുച്ചയത്തിൻറെയും ബുദ്ധഗുഹകളുടെയും ആർക്കിയോളജിക്കൽ സൈറ്റാണ് സരു മാരു. മധ്യപ്രദേശ്, സെഹോർ ജില്ല, ബുദ്ധാനി തെഹ്സിലിൽ, പാൻഗോറാരിയ ഗ്രാമത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.[1][2] സാഞ്ചിക്ക് ഏകദേശം 120 കിലോമീറ്റർ തെക്കായിട്ടാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.
നിരവധി സ്തൂപങ്ങളും സന്യാസിമാർക്കായുള്ള സ്വാഭാവിക ഗുഹകളുമടങ്ങുന്നതാണ് ആ പ്രദേശം. ഗുഹകളിൽ നിരവധി ബുദ്ധപ്രതിമകൾ കണ്ടെത്തിയിട്ടുണ്ട് (സ്വസ്തിക, ത്രിരത്ന, കലാസ ...). പ്രധാന ഗുഹയിൽ അശോകന്റെ രണ്ട് ശിലാശാസനങ്ങൾ കാണാം: അശോകന്റെ ശിലാരൂപങ്ങളിൽ ഒന്ന്, മൈനർ റോക്ക് എഡിറ്റിന്റെ ഒരു പതിപ്പ് n°1, പിയടസി (അശോകന്റെ ലിഖിതങ്ങളിൽ ഉപയോഗിച്ചിരുന്ന ബഹുമാനമുള്ള നാമം) മഹാരഹാകുമാരാ (പ്രിൻസ്).[1][2]
Piyadasi nama/ rajakumala va/ samvasamane/ imam desam papunitha/ viahara(ya)tay(e)
"പിയദസി" എന്ന് പേരുള്ള രാജാവ് ഒരു അവധിക്കാല സന്ദർശനത്തിനായി ഇവിടെ വന്നു. ഒരു ഭരണാധികാരി ആയിരിക്കുമ്പോൾ, തന്റെ മണവാട്ടിയോടൊപ്പം ജീവിച്ചു.
— അശോകൻറെ സരു മാരുവിന്റെ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി എഴുതപ്പെട്ട ശിലാഫലകത്തിൽ നിന്ന്[3]
ലിഖിതമനുസരിച്ച്, അശോക രാജവംശത്തിന്റെ കാലത്ത് ഈ ബുദ്ധ സന്യാസി സമുച്ചയം സന്ദർശിച്ചു. അദ്ദേഹം ഒരു രാജകുമാരനായിരിക്കുമ്പോൾ തന്നെ മധ്യപ്രദേശിലെ വൈസ്രോയി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വസതി വിദിഷയിലായിരുന്നു.[1] . ബുദ്ധമത പാരമ്പര്യത്തിൽ അശോകന്റെ ഭാര്യ വിദിഷദേവി എന്നാണ് അറിയപ്പെട്ടിരുന്നത്. സാഞ്ചിയിൽ നിന്നുള്ള അദ്ദേഹം വിദിഷയിൽ വിവാഹിതനായി.