സലീം അഹമ്മദ് | |
---|---|
ജനനം | മട്ടന്നൂർ, കണ്ണൂർ ജില്ല |
തൊഴിൽ | സംവിധായകൻ/തിരക്കഥാകൃത്ത് |
ദേശീയത | ഇന്ത്യൻ |
ഒരു മലയാളചലച്ചിത്രസംവിധായകനാണ് സലീം അഹമ്മദ്. ആദാമിന്റെ മകൻ അബു എന്ന പ്രഥമ ചലച്ചിത്രത്തിനു മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരവും, സംസ്ഥാന പുരസ്കാരവും നേടി. ഇതുവരെ നാലു ചിത്രങ്ങളാണ് സലീം അഹമ്മദ് സംവിധാനം ചെയ്തിട്ടുള്ളത്. കഥയിലെ വ്യത്യസ്തതയും സംവിധാനശൈലിയും കൊണ്ടു പ്രേക്ഷകരെ ഏറെ ആസ്വദിപ്പിച്ചവയായിരുന്നു നാലു ചിത്രങ്ങളും. കേരളത്തിൻറെ സാമൂഹിക, സമ്പദ് ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ ആദ്യകാലജീവിതങ്ങളെ അവതരിപ്പിച്ച പത്തേമാരി (ചലച്ചിത്രം) ഗൾഫ് നാടുകളിൽ ഏറ്റവുമധികം ആവേശമായ മലയാളം സിനിമകളിലൊന്നായിരുന്നു.
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പാലോട്ടുപള്ളി ടി.പി.ഹൗസിൽ അഹമ്മദ് കുട്ടിയുടെയും ആസ്യ ഉമ്മയുടെയും മകനാണ് സലീം[1]. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ നിന്ന് കോമേഴ്‌സിൽ ബിരുദവും ടൂറിസം രംഗത്തെ അയോട്ട കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്[1]. സലിം അഹമ്മദ് 'സാഫല്യം' എന്ന മലയാളചിത്രത്തിൽ സംവിധാനസഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. സൂര്യ ടി വിയിലെ 'രസിക രാജാ നമ്പർ വൺ' എന്ന ഹാസ്യ പരമ്പര സംവിധാനം ചെയ്തതും സലിമാണ്.
മഫീദ ഭാര്യയും അലൻ സഹർ. അമൽ എന്നിവർ മക്കളുമാണ്.[2]
{{cite news}}
: Check date values in: |accessdate=
and |date=
(help)
{{cite news}}
: Check date values in: |accessdate=
and |date=
(help); Italic or bold markup not allowed in: |publisher=
(help)
{{cite news}}
: Check date values in: |accessdate=
and |date=
(help); Italic or bold markup not allowed in: |publisher=
(help)
{{cite news}}
: Check date values in: |accessdate=
and |date=
(help); Italic or bold markup not allowed in: |publisher=
(help)[പ്രവർത്തിക്കാത്ത കണ്ണി]
{{cite news}}
: Check date values in: |accessdate=
and |date=
(help)