Sangolli Rayanna | |
---|---|
Krantiveera
| |
പേര് | |
Sangolli Dodda Baramappa Balappa Rogannavar Rayanna | |
പിതാവ് | Dodda Baramappa Balappa Rogannavar |
ജനനം | സാംഗൊളി, Kittur,മൈസൂർ,ബ്രിട്ടീഷ് രാജ് (ഇപ്പോളത്തെ Belgavi, കർണാടക, ഇന്ത്യ) | 15 ഓഗസ്റ്റ് 1798
മരണം | 26 January 1831 Nandagad, Belgaum,Mysore State,British India (Present-day Karnataka, India) | (aged 32)
കബറിടം | Nandgad, Khanapur Taluka, Belgaum District, Mysore State, British India (ഇപ്പോളത്തെ കർണാടക,ഇന്ത്യ) |
തൊഴിൽ | സൈനിക മേധാവി |
ഇന്ത്യയിലെ കർണാടകയിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനിയും, പോരാളിയായിരുന്നു സാംഗൊളി രായന്ന (ഓഗസ്റ്റ് 15, 1798 - ജനുവരി 26, 1831). കിത്തൂർ റാണി ചെന്നമ്മയുടെ ഭരണകാലത്ത് കിത്തൂർ രാജ്യത്തിന്റെ സേനാ മേധാവിയായിരുന്നു ഇദ്ദേഹം. മരണംവരെ അദ്ദേഹം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഏറ്റുമുട്ടി. 2012 ൽ പുറത്തിറങ്ങിയ കന്നട ചിത്രമായ സാംഗൊളി രായന്ന അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കിയാണ്.
സാംഗൊളി രായന്ന സാംഗൊളി ഗ്രാമത്തിൽ കുറുബ ഗോത്രത്തിൽ ആണ് ജനിച്ചത്. 1824 ലെ വിപ്ലവത്തിൽ പങ്കെടുക്കുകയും ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ചെയ്തു. മാളസർജ രാജാവിന്റെയും, റാണി ചെന്നമ്മ എന്നി ദമ്പതികളുടെ ദത്തുപുത്രനായ ശിവലിംഗപ്പയെ കിട്ടൂറിന്റെ ഭരണാധികാരി സ്ഥാപിക്കാൻ ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം തുടർന്നും പോരാടി.[1] തദ്ദേശീയരായ ആളുകളെ സഹായത്തോടെ ബ്രിട്ടീഷുകാർക്കെതിരായി ഗറില്ലാ തരം യുദ്ധം ആരംഭിച്ചു. അദ്ദേഹവും സൈന്യവും സർക്കാർ ഓഫീസുകൾ കത്തിക്കുകയും, ബ്രിട്ടീഷ് പട്ടാളക്കാരെ തടസ്സപ്പെടുത്തുകയും ട്രഷറികൾ കൊള്ളയടിക്കുകയും ചെയ്‌തു. രായന്ന ജനങ്ങളിൽ നിന്ന് ഒരു സൈന്യത്തെ സൃഷ്ടിക്കുകയും ചെയ്തു. തുറന്ന യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് 1830 ഏപ്രിലിൽ അദ്ദേഹം വഞ്ചനയിലൂടെ ബ്രിട്ടീഷുകാർ പിടികൂടുകയായിരുന്നു. കൂടാതെ വധശിക്ഷക്ക് വിധിക്കപ്പെട്ടു. ബ്രിട്ടീഷുകാർ പുതിയ ഭരണാധികാരിയാകാൻ പോകുന്ന ശിവലിംഗപ്പയും അറസ്റ്റിലായി.
റായണ്ണയെ 1831 ജനുവരി 26-ന് ബെലാഗാവ ജില്ലയിലെ നന്ദഡാഡിൽ നിന്നും 4 കിലോമീറ്റർ അകലെ ഒരു ആൽമരത്തിൽ തൂക്കിക്കൊല്ലുകയായിരുന്നു ചെയ്തത്.[2]
1829-30 ൽ ബ്രിട്ടീഷുകാർക്കെതിരെയുള്ള വിപ്ലവത്തിൽ സിദ്ദി യോദ്ധാവായ ഗജവീരയാണ് റായണ്ണയെ സഹായിച്ചത്.[3]
ഗീ ഗീ ഗാനങ്ങൾ (ബാലാദ്) വടക്കൻ കർണ്ണാടകം രചിച്ച വീര നാടോടി കവിതകൾ ആണ്.[4] കിത്തൂർ ചെന്നമ്മ, സാംഗൊളി രായന്ന തുടങ്ങിയ ഒട്ടേറെ സ്വാതന്ത്ര്യത്തിനു മുൻപുള്ള കർണാടക വക്തികളെക്കുറിച്ചുള്ള ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[5] ബാംഗ്ലൂരിൽ ഉള്ള ഒരു റെയിൽവെ സ്റ്റേഷനു സമീപത്ത് വലത്തെ കൈയിൽ വാൾ പിടിച്ച് കുതിരയെ ഓടിക്കുന്ന സാംഗൊളി രായന്നയുടെ വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.[6][7] 2015 ൽ "ക്രാന്തിവീർ സാംഗൊളി രായന്ന റെയിൽവേ സ്റ്റേഷൻ" എന്ന് പുനർനാമകരണം ചെയ്തു.[8] എന്നിരുന്നാലും 2016 ഫെബ്രുവരിയിൽ ഈ സ്റ്റേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു, അതോടെ "ക്രാന്തിവീർ സാംഗൊളി രായന്ന" റെയിൽവേ സ്റ്റേഷൻ എന്ന നാമം സ്ഥിരീകരിച്ചു.[9]
2012-ൽ, സാംഗൊളി രായന്നയുടെ ജീവചരിത്രം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചു.[10] കന്നഡ ഭാഷാ ചലച്ചിത്രമായ ക്രാന്തിവിര സാംഗൊളി രായന്ന (ഇംഗ്ലീഷ്: Legendary Warrior Sangolli Rayanna) ആണ് ചിത്രം. നാഗന്ന സംവിധാനം ചെയ്‌ത ചിത്രത്തിൽ ജയപ്രദ, നികിത തുക്രാൽ എന്നിവരാണ് അഭിനയിച്ചത്.[10]
{{cite book}}
: |last=
has generic name (help)CS1 maint: Extra text: authors list (link)