സി. ആർ. നാരായൺ റാവു | |
---|---|
ജനനം | കോയമ്പത്തൂർ, ഇന്ത്യ | ഓഗസ്റ്റ് 15, 1882
മരണം | ജനുവരി 2, 1960 ബങ്കളൂരു, ഇന്ത്യ | (പ്രായം 77)
തൊഴിൽ | ശാസ്ത്രജ്ഞൻ |
പ്രമുഖനായ ഒരു ഇന്ത്യൻ ജീവശാസ്ത്രകാരനും തവള ശാസ്ത്രജ്ഞനും ആയിരുന്നു സി. ആർ. നാരായൺ റാവു (C. R. Narayan Rao). (15 ആഗസ്ത് 1882 – 2 ജനുവരി 1960). ഉഭയജീവികളുടെ പഠനത്തിൽ അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് തവള ജനുസായ റാവോർകെസ്റ്റസ് അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത് .
കോയമ്പത്തൂരിൽ ജനിച്ച റാവു ബെല്ലാരിയിലും തുടർന്ന്, മലബാർ ക്രിസ്ത്യൻ കോളേജിൽ ജീവശാസ്ത്രവിഭാഗം തലവനായിരുന്ന പ്രൊഫസ്സർ ഹാന്റേഴ്‌സന്റെ കീഴിലും ജീവശാസ്ത്രം പഠിച്ചു. പഠനനിലവാരത്തിൽ സ്വർണ്ണമെഡൽ സ്വന്തമാക്കിയ അദ്ദേഹം ബിരുദാനന്തരബിരുദത്തിനുശേഷം അധ്യാപകയോഗ്യതയ്ക്കായുള്ള ഡിപ്ലോമ സ്വന്തമാക്കി. കോയമ്പത്തൂരും എറണാകുളത്തും പഠിപ്പിച്ചതിനുശേഷം ബെംഗളൂരു സെൻട്രൽ കോളേജിൽ ജീവശാസ്ത്രവിഭാഗം ഉണ്ടാക്കിയ അദ്ദേഹം അവിടെ അതിന്റെ തലവനായി ചുമതലയേൽക്കുകയും, 1937 -ൽ വിരമിക്കുന്നതുവരെ അവിടെ തുടരുകയും ചെയ്തു.[1]
ഗവേഷണഫലങ്ങൾ സർവ്വകലാശാലകളിൽ ഉപയോഗിക്കാൻ ശ്രമിച്ചതിനാൽ അദ്ദേഹത്തിന്റെ ശാസ്ത്രത്തിലും ഗവേഷണത്തിലും ഉള്ള സംഭാവനകൾ നിസ്തുലമായി പരിഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഇന്ത്യൻ അക്കാഡമി ഒഫ് സയൻസസ് രൂപീകരിച്ചത്.[1][2] തവളഗവേഷണങ്ങളിലും അവയുടെ നാമകരണത്തിലുമായിരുന്നു റാവു കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. ഉഭയജീവികളുടെ പരിണാമത്തിലേക്ക് അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ കൂടുതൽ വെളിച്ചം നൽകി. രമാനെല്ല ജനുസ് അദ്ദേഹമാണ് വിവരിച്ചെടുത്തത്. റാവുവിന്റെ ബഹുമാനാർത്ഥമാണ് റാവോർകെസ്റ്റസ് ജനുസിന് ആ പേരു നൽകിയിരിക്കുന്നത് .[3] 1938 -ൽ ലാഹോറിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ ജീവശാസ്ത്രവിഭാഗത്തിന്റെ അധ്യക്ഷൻ റാവു ആയിരുന്നു .
His account of the ovarian ovum of the slender loris was presented to the Royal Society by James Peter Hill in the latter's Croonian Lecture.[1]