![]() | |
![]() Spacemacs with recent files and editing windows open | |
Original author(s) | Sylvain Benner[1] |
---|---|
വികസിപ്പിച്ചത് | Sylvain Benner and many others[2] |
ആദ്യപതിപ്പ് | 30 ഒക്ടോബർ 2014 |
Stable release | 0.200.10[3]
/ 2 നവംബർ 2017 |
റെപോസിറ്ററി | |
ഭാഷ | Emacs Lisp |
ഓപ്പറേറ്റിങ് സിസ്റ്റം | Unix, Linux, Windows NT, macOS |
ലഭ്യമായ ഭാഷകൾ | English (by default) |
തരം | Text editor |
അനുമതിപത്രം | GPLv3[4] |
വെബ്‌സൈറ്റ് | spacemacs |
യുണിക്സ് പോലുള്ളതും ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കായി ഗ്നു ഇമാക്സ് അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ഒരു ടെക്സ്റ്റ് എഡിറ്ററാണ് സ്പേസ്മാക്സ്. [5] ലിനക്സ് ഷെൽടെർമിനലിൽ കമാന്റ് ലൈൻ മോഡിലും എക്സ് ഡിസ്പേമാനേജരിൽ ഗ്രാഫിക്കൽ ഇന്റർഫേസിലും ഇത് പ്രവർത്തിക്കുന്നു.[6] ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്. ഗ്നൂ സാർവ്വജനിക അനുമതിപത്ര വെർഷൻ 3 പ്രകാരമാണ് ഇത് പുറത്തിറക്കിയിട്ടുള്ളത്.
ഈ എഡിറ്ററിൽ എല്ലാ പ്രധാന പ്രോഗ്രാമിങ്ങ് ഭാഷകൾക്കും വേണ്ട സിന്റാക്സ് ഹൈലൈറ്ററുകളുണ്ട്. കൂടാതെ ഇത് വിവിധ ആന്തരിക കമാന്റുകളും ക്രമീകരണ ഫയലുകളും വഴി ക്രമീകരിക്കാനും കഴിയും.[7] മൈക്രോസോഫ്റ്റ് വിന്റോസിലും മാക് ഓഎസ് ലും ഇത് ചില പ്രത്യേക ബിൽഡുകൾ വഴിയും ഹോംബ്ര്യൂ പാക്കേജ് മാനേജ് മെന്റ് സോഫ്റ്റ്‍വെയർ വഴിയും ഇത് പ്രവർത്തിപ്പിക്കാൻ കഴിയും
സ്പേസ്മാക്സിന് അസാധാരണമായ എർഗോണൊമിക്സും ന്യുമോണിക് കീ ബൈന്റിംഗ് ഡിസൈനും ഉണ്ട്. കൂടാതെ വളരെ വിശദമായ ഡോക്യുമെന്റേഷനും ലഭ്യമാണ്. ഇത് ഇമാക്സ്, വിം എന്നിങ്ങനെ രണ്ട് മോഡുകളിൽ പ്രവർത്തിപ്പിക്കാൻ കഴിയും. യൂസർ നിർമ്മിക്കുന്ന പ്ലഗ്ഗിനുകൾ ഉപയോഗിച്ച് കൂട്ടിച്ചേർക്കലുകൾ നടത്താനും കഴിയും.[8][9]
2017 വരെ ഗിറ്റ്ഹബ്ബിൽ ഇതിന്റെ റെപ്പോസിറ്ററി 13,000 തവണ നക്ഷത്രാങ്കിതമാവുകയും 7,400 കമ്മിറ്റുകൾക്ക് മുകളിൽ നടക്കുകയും ചെയ്തിട്ടുണ്ട്.[10]