1963 ജൂൺ 11-ന് അലബാമ സർവ്വകലാശാലയിലെ ഫോസ്റ്റർ ഓഡിറ്റോറിയത്തിൽ നടന്ന ഒരു സംഭവമാണ് സ്‌ക്കൂൾവാതിൽക്കലെ നിൽപ്പ് (The Stand in the Schoolhouse Door). തന്റെ സത്യപതിജ്ഞാചടങ്ങിൽ അലബാമ ഗവർണ്ണറായ ജോർജ് വാലസ് ഉയർത്തിയ വേർതിരിവ് ഇന്നുണ്ടാകും, നാളെയുമുണ്ടാവും, എന്നുമുണ്ടാവും എന്ന തന്റെ മുദ്രാവാക്യത്തെ മുറുകെപ്പിടിക്കുന്നതിനായി അലബാമ സർവകലാശാലയിൽ പ്രവേശനം ലഭിച്ച കറുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികൾ വിവിയൻ മാലോൺ, ജെയിംസ് ഹുഡ് എന്നിവരെ സർവകലാശാലയിൽ പ്രവേശിക്കുന്നതു തടയുന്നതിനായി അതിന്റെ വാതിൽ മറച്ചുകൊണ്ടുനിന്നതിനെയാണ് സ്‌ക്കൂൾവാതിൽക്കലെ നിൽപ്പ് എന്നു പറയുന്നത്.[1]
ഇതിനുപ്രതികരണമായി അമേരിക്കൻ പ്രസിഡണ്ണ്ട് കെന്നഡി എക്സിക്ക്യൂട്ടീവ് ഓർഡർ 11111 ഇറക്കുകയും അലബാമ നാഷണൽ ഗാർഡിനെ അവിടെ വിന്യസിക്കുകയും അതിന്റെ ജനറൽ ആയ ഹെൻറി ഗ്രഹാം സർവ്വകലാശാലയിൽ എത്തുകയും വാലസിനോട് വാതിൽക്കൽ നിന്നും മാറാൻ ആവശ്യപ്പെട്കയും ചെയ്തു. "സർ, പറയുന്നതിൽ വിഷമമുണ്ടെങ്കിലും അമേരിക്കൻ പ്രസിഡണ്ടിന്റെ ഉത്തരവുമായാണ് ഞാൻ എത്തിയിരിക്കുന്നത്, താങ്കൾ ഇവിടുന്ന് മാറണം."[2] തുടർന്നും വാലസ് സംസാരിച്ചുവെങ്കിലും അവിടുന്ന് മാറുകയും മാലോണും ഹുഡും തങ്ങളുടെ പ്രവേശനം പൂർത്തിയാക്കുകയും ചെയ്തു. ഈ സംഭവത്തോടെ വാലസും പ്രശസ്തനായിമാറി.[3]
<ref>
ടാഗ്;
george-wallace
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.