2018 ൽ തായ്ലന്റിലെ ജനസംഖ്യയുടെ 0.02% ഹിന്ദുക്കളാണ്. [1] ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായിട്ടും തായ്‌ലൻഡിന് ശക്തമായ ഹിന്ദു സ്വാധീനമുണ്ട്. പ്രശസ്ത തായ് ഇതിഹാസമായ, ബുദ്ധമത ദശരഥ ജാതകത്തെ അടിസ്ഥാനമാക്കിയുള്ള രാമകീൻ ഹിന്ദു ഇതിഹാസമായ രാമായണത്തിന്റെ തായ് വകഭേദമാണ്. [2]
തായ്ലൻഡ് ഒരിക്കലും ഭൂരിപക്ഷ ഹിന്ദു രാജ്യമായിരുന്നില്ലെങ്കിലും, രാജ്യത്ത് ഹിന്ദുമതത്തിന്റെ സ്വാധീനം ധാരാളമുണ്ട്. തായ്‌ലൻഡ് ഒരു രാജ്യമാകുന്നതിന് മുമ്പ്, ഇന്നത്തെ തായ്‌ലൻഡ് നിലനിൽക്കുന്ന ഭൂമി ഹിന്ദു - ബുദ്ധ ഖമർ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. മുൻകാലത്ത് തായ്ലന്റ്, ശക്തമായ ഹിന്ദു വേരുകളുള്ള ഖമർ സാമ്രാജ്യത്തിന്റെ സ്വാധീനത്തിൻ കീഴിലായിട്ടുണ്ട്. ഇന്ന് തായ്‌ലൻഡ് ഒരു ബുദ്ധമത രാഷ്ട്രമാണ് എന്നതാണ് വസ്തുത എങ്കിലും, തായ് സംസ്കാരത്തിന്റെയും പ്രതീകാത്മകതയുടെയും പല ഘടകങ്ങളും ഹിന്ദു സ്വാധീനവും പൈതൃകവും പ്രകടമാക്കുന്നു. ഉദാഹരണത്തിന്, ബുദ്ധ ദശരഥ ജാതകത്തെ അടിസ്ഥാനമാക്കിയുള്ള ജനപ്രിയ ഇതിഹാസമായ രാമകീൻ രാമായണവുമായി വളരെ സാമ്യമുള്ളതാണ്. [2] തായ്ലൻഡ് ദേശീയ ചിഹ്നത്തിൽ ചിത്രീകരിച്ചിരിക്കുന്നത് വിഷ്ണുവിന്റെ വാഹനം ആയ ഗരുഡനെ ആണ്. [3]
ബാങ്കോക്കിനടുത്തുള്ള അയുത്തായ എന്ന തായ് നഗരത്തിന് രാമന്റെ ജന്മസ്ഥലമായ അയോധ്യയുടെ പേരാണ് നൽകിയിരിക്കുന്നത്. വിശുദ്ധ ചരടുകളുടെ ഉപയോഗം, ശംഖിൽ നിന്ന് വെള്ളം ഒഴിക്കുക തുടങ്ങിയ ഹിന്ദുമതത്തിൽ നിന്ന് ഉരുത്തിരിഞ്ഞ നിരവധി ആചാരങ്ങൾ തായ്ലന്റിൽ കാണാം. കൂടാതെ, പ്രസിദ്ധമായ എറവാൻ ക്ഷേത്രത്തിൽ ബ്രഹ്മാവ് , ഗണപതി, ഇന്ദ്രൻ, ശിവൻ എന്നിവരുടെ പ്രതിമകളും ഹിന്ദു ദേവതകളുമായി ബന്ധപ്പെട്ട നിരവധി ചിഹ്നങ്ങളും (ഉദാ, ഗരുഡൻ) കാണപ്പെടുന്നു. സുരിന് (തായ്‌ലൻഡ്) സമീപമുള്ള പന്ത്രണ്ടാം നൂറ്റാണ്ടിലെ പ്രസാത് സിഖോറഫം പോലെയുള്ള ക്ഷേത്ര മതിലുകളിൽ പാർവ്വതി, വിഷ്ണു, ബ്രഹ്മാവ്, ഗണപതി, നൃത്തം ചെയ്യുന്ന ശിവൻ എന്നീ ചിത്രങ്ങൾ കാണാം. [4]
1784-ൽ രാമ ഒന്നാമൻ രാജാവ് സ്ഥാപിച്ച ഒരു ഹിന്ദു ക്ഷേത്രമാണ് ദേവസാഥൻ. തായ്‌ലൻഡിലെ ബ്രാഹ്മണമതത്തിന്റെ കേന്ദ്രമാണ് ഈ ക്ഷേത്രം. രാജകൊട്ടാര ബ്രാഹ്മണർ ക്ഷേത്രം പരിപാലിക്കുന്നു, അവർ പ്രതിവർഷം നിരവധി രാജകീയ ചടങ്ങുകൾ നടത്തുന്നു.
1935-ൽ സുരക്ഷാ കാരണങ്ങളാൽ അത് നിർത്തലാക്കുന്നതുവരെ തായ്‌ലൻഡിലെ പ്രധാന നഗരങ്ങളിൽ ത്രിയംപാവൈ-ത്രിപാവായ് എന്നറിയപ്പെടുന്ന ഒരു വാർഷിക ജയന്റ് സ്വിംഗ് ചടങ്ങ് നടന്നിരുന്നു. [5] ചടങ്ങിന്റെ പേര് തിരുവെംപാവൈ, തിരുപ്പാവൈ എന്നീ രണ്ട് തമിഴ് പ്രാർഥനാ ഗീതങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. തിരുവെമ്പാവൈയിലെ തമിഴ് വാക്യങ്ങൾ - കവി പ്രാതു ശിവലൈ ("ശിവന്റെ വീടിന്റെ കവാടങ്ങൾ തുറക്കൽ") - ഈ ചടങ്ങിലും തായ് രാജാവിന്റെ കിരീടധാരണ ചടങ്ങിലും പാരായണം ചെയ്രിരുന്നതായി അറിയാം. [6] തിരുപ്പാവൈയും പാരായണം ചെയ്തിട്ടുണ്ടാകാമെന്നാണ് ഉത്സവത്തിന്റെ പേര് സൂചിപ്പിക്കുന്നതെന്ന് ടി പി മീനാക്ഷിസുന്ദരം പറയുന്നു. [7] ഊഞ്ഞാലാട്ട ചടങ്ങ്, ദൈവം ലോകത്തെ സൃഷ്ടിച്ചതെങ്ങനെ എന്നതിനെക്കുറിച്ചുള്ള ഒരു ഐതിഹ്യത്തെ ചിത്രീകരിക്കുന്നു. കടകൾക്ക് പുറത്ത്, പ്രത്യേകിച്ച് പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും, സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും ദേവനായ നാങ് ക്വാക്കിന്റെ ( ലക്ഷ്മിയുടെ പതിപ്പ്) പ്രതിമകൾ കാണപ്പെടുന്നു. [8] [9]
വരേണ്യവർഗവും രാജകുടുംബവും, നല്ല വിളവെടുപ്പ് ഉറപ്പാക്കാൻ ശവസംസ്കാര ചടങ്ങുകൾക്കും രാജകീയ ഉഴവ് ചടങ്ങ് പോലുള്ള ചടങ്ങുകൾക്കും പലപ്പോഴും ബ്രാഹ്മണരെ നിയമിക്കുന്നു. പല ആചാരങ്ങളും ബുദ്ധമതവുമായി സംയോജിപ്പിച്ചിട്ടുണ്ടെങ്കിലും ഹിന്ദുമതത്തിന്റെ പ്രാധാന്യം നിഷേധിക്കാനാവില്ല. [10]
തായ്‌ലൻഡിൽ, ബ്രാഹ്ം ലുവാങ് (രാജകീയ ബ്രാഹ്മണർ), ബ്രഹ്മ് ചാവോ ബാൻ (നാടോടി ബ്രാഹ്മണർ) എന്നീ രണ്ട് തദ്ദേശീയ തായ് ബ്രാഹ്മണ സമൂഹങ്ങളുണ്ട്. എല്ലാ വംശീയ തായ് ബ്രാഹ്മണരും ബുദ്ധമതക്കാരാണ്, എന്നാൽ അവർ ഇപ്പോഴും ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നു. [11] ബ്രാഹ്ം ലുവാങ് (രാജകീയ ബ്രാഹ്മണർ) പ്രധാനമായും തായ് രാജാവിന്റെ കിരീടധാരണം ഉൾപ്പെടെ രാജകീയ ചടങ്ങുകൾ നടത്തുന്നു. [12] തമിഴ്‌നാട്ടിൽ നിന്ന് ഉത്ഭവിച്ച തായ്‌ലൻഡിലെ ബ്രാഹ്മണരുടെ കുടുംബത്തിൽ പെട്ടവരാണ് ഇവർ. പുരോഹിതരുടെ രക്തപരമ്പരയിൽ നിന്നുള്ളവരല്ലാത്ത ബ്രാഹ്മണരുടെ വിഭാഗമാണ് ബ്രഹ്മ ചാവോ ബാൻ അല്ലെങ്കിൽ നാടോടി ബ്രാഹ്മണർ. പൊതുവേ, ഈ ബ്രാഹ്മണർക്ക് ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കുറിച്ച് ചെറിയ അറിവ് മാത്രമാണുള്ളത്. തായ്‌ലൻഡിലെ ബ്രാഹ്മണ പ്രവർത്തനത്തിന്റെ കേന്ദ്രമാണ് ദേവസഥൻ. ഇവിടെയാണ് തമിഴ് ശൈവ ആചാരമായ ത്രയംപാവൈ ചടങ്ങ് നടക്കുന്നത്. 200-ലധികം വർഷങ്ങൾക്ക് മുമ്പാണ് ഇത് നിർമ്മിച്ചത്. ഇതുകൂടാതെ അടുത്തിടെ തായ്‌ലൻഡിലേക്ക് കുടിയേറിയ, ഇന്ത്യയിൽ നിന്നുള്ള ഇന്ത്യൻ ബ്രാഹ്മണരും ഉണ്ട്.
ബ്രാഹ്മണർ മുമ്പ് മറ്റ് തെക്കുകിഴക്കൻ രാജ്യങ്ങളിലും രാജകീയ ചടങ്ങുകൾ നടത്തിയിരുന്നു. ഖമർ റൂജിനെ അട്ടിമറിച്ചതിന് ശേഷം കംബോഡിയയിൽ ബ്രാഹ്മണ ആചാരങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു. [13] [14] രാജഭരണം നിർത്തലാക്കിയതിനാൽ മ്യാൻമറിലെ ബ്രാഹ്മണർക്ക് അവരുടെ പങ്ക് നഷ്ടപ്പെട്ടു.
പ്രിൻസ് ചരിത്രകാരനായ ദമ്രൊന്ഗ് രജനുഭബ്, നഖോൺ സി തമ്മാരത്തിൽ നിന്നുമുള്ളവർ, ഫത്തലുങ്ങിൽ നിന്നുമുള്ളവർ, കംബോഡിയയിൽ നിന്നും ഉത്ഭവിച്ചവർ എന്നിങ്ങനെ മൂന്നു തരത്തിലുള്ള ബ്രാഹ്മണരെ പരാമർശിക്കുന്നു. [15]
സുഖോത്തായിയുടെയും അയുത്തായയുടെയും കാലഘട്ടത്തിൽ, തായ് കൊട്ടാരത്തിൽ ഗണ്യമായ എണ്ണം ഇന്ത്യക്കാരുടെ സാന്നിധ്യത്തിന്റെ തെളിവുകൾ നിരവധി പാശ്ചാത്യ സഞ്ചാരികൾ വിവരിക്കുന്നുണ്ട്. എന്നിരുന്നാലും സമകാലികരായ ഇന്ത്യക്കാരിൽ ഭൂരിഭാഗവും 1920 ന് ശേഷവും 19-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും തായ്‌ലൻഡിലേക്ക് വന്നവരാണ്. [16]
ദക്ഷിണേന്ത്യൻ ദ്രാവിഡ വാസ്തുവിദ്യയിൽ നിർമ്മിച്ച ആദ്യത്തെ ക്ഷേത്രമാണ് ബാങ്കോക്കിലെ മാരിയമ്മൻ ക്ഷേത്രം. 1879-ൽ തമിഴ് ഹിന്ദു കുടിയേറ്റക്കാരനായ വൈത്തി പടയച്ചിയാണ് ഇത് നിർമ്മിച്ചത്. [17] [18] [19]
Year | Pop. | ±% |
---|---|---|
2005 | 52,631 | — |
2010 | 41,808 | −20.6% |
2015 | 22,110 | −47.1% |
2018 | 13,886 | −37.2% |
വർഷം | ശതമാനം | വർധന |
---|---|---|
2005 | 0.09% | - |
2010 | 0.06% | -0.03% |
2015 | 0.03% | -0.03% |
2018 | 0.02% | -0.01% |
2005-ലെ തായ് സെൻസസ് അനുസരിച്ച്, തായ്‌ലൻഡിൽ 52,631 ഹിന്ദുക്കൾ താമസിക്കുന്നുണ്ട്, ഇത് മൊത്തം ജനസംഖ്യയുടെ 0.09% മാത്രമാണ്. [20]
2010-ലെ തായ്‌ലൻഡ് സെൻസസ് പ്രകാരം തായ്‌ലൻഡിൽ 41,808 ഹിന്ദുക്കളുണ്ട്, ജനസംഖ്യയുടെ 0.06%. [21] 2015 ലെ സെൻസസിൽ ഈ ജനസംഖ്യ 22,110 അല്ലെങ്കിൽ 0.03% ആയി കുറഞ്ഞു. [22]
എന്നിരുന്നാലും, 2014-ൽ തായ് ജനസംഖ്യയുടെ 0.1% ആളുകൾ ഹിന്ദുമത വിശ്വാസികളാണെന്നും തായ്‌ലൻഡിൽ അതിവേഗം വളരുന്ന മതം കൂടിയാണ് ഹിന്ദുമതം എന്നും പ്യൂ ഗവേഷണ ഡാറ്റ കണ്ടെത്തി. ഹിന്ദു ജനസംഖ്യ 2014-ൽ 0.1% ആയിരുന്നത് 2050-ഓടെ 0.2% ആയി ഉയരുമെന്ന് പ്യൂ റിസർച്ച് ഡാറ്റ റിപ്പോർട്ട് ചെയ്യുന്നു
വർഷം | മൊത്തം ജനസംഖ്യ | ഹിന്ദു ജനസംഖ്യ | ശതമാനം |
---|---|---|---|
2014 | 68,438,748 | 68,439 | 0.1% |
2050 | 65,940,494 | 131,881 | 0.2% |
ഉറവിടം:[23] |