Onychothemis testacea | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | O. testacea
|
Binomial name | |
Onychothemis testacea Laidlaw, 1902
|
ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് കാട്ടുപുള്ളൻ (ശാസ്ത്രീയനാമം: Onychothemis testacea)[1]. ഇംഗ്ലീഷിൽ River Hawker, Stellate River Hawk എന്നീ പേരുകളിൽ അറിയപ്പെടുന്നു [2].
നീർമുത്തൻ കുടുംബത്തിലെ തുമ്പികളിൽ താരതമ്യേന വലിപ്പം കൂടുതലുള്ള, കറുപ്പും മഞ്ഞയും കലർന്ന ശരീരത്തോട് കൂടിയ ഒരു തുമ്പിയാണ് കാട്ടുപുള്ളൻ. കറുപ്പ് കലർന്ന മഞ്ഞ നിറത്തിലുള്ള ശിരസ്സിൽ തിളങ്ങുന്ന പച്ച നിറത്തിലുള്ള പാടുകൾ കാണാം. കണ്ണുകൾക്ക് മരതകപ്പച്ച നിറമാണ്. തിളങ്ങുന്ന കടുംനീല നിറത്തിലുള്ള ഉരസ്സിന് കുറുകെയായി മഞ്ഞ വരകൾ കാണാം. കാലുകൾക്ക് കറുപ്പ് നിറമാണ്. ചിറകുകൾ സുതാര്യമാണ്. തടിച്ച, കറുത്ത നിറത്തിലുള്ള ഉദരത്തിൽ മഞ്ഞ നിറത്തിലുള്ള പൊട്ടുകൾ കാണാം. ആൺതുമ്പിയും പെൺതുമ്പിയും തമ്മിൽ പുറം കാഴ്ച്ചയിൽ വ്യത്യാസങ്ങളില്ല[2] [3].
നദികളിലെയും തോടുകളിലെയും ആഴം കുറഞ്ഞതും എന്നാൽ ഒഴുക്കുള്ളതുമായ കൽപ്പരപ്പുകളിലാണ് ഇവ പ്രജനനം നടത്തുന്നത്. കാട്ടരുവികളുടെ മുകളിലൂടെ ഇവ വളരെ വേഗത്തിൽ പറക്കുന്നത് കാണാം. ആൺതുമ്പികൾ അരുവികളുടെ തീരത്തുള്ള കൊമ്പുകളിൽ സ്ഥാനം പിടിക്കുന്നതും അടുത്തുവരുന്ന മറ്റെല്ലാ തുമ്പികളെയും ഓടിക്കുന്നതുമായി കാണാറുണ്ട്. പെൺതുമ്പികളെ അപൂർവമായേ കാണാറുള്ളൂ[1][4][5][6][7]. ചെറിയ കൂട്ടങ്ങളായും ചിലപ്പോൾ കാണാറുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് ഇവയെ കൂടുതലായി കാണാറുള്ളത്.
{{cite journal}}
: Unknown parameter |authors=
ignored (help)
{{cite book}}
: CS1 maint: multiple names: authors list (link)