ചതുരവാലൻ കടുവ | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. laidlawi
|
Binomial name | |
Burmagomphus laidlawi Fraser, 1924
|
കേരളത്തിൽ കാണപ്പെടുന്ന കടുവത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് ചതുരവാലൻ കടുവ (ശാസ്ത്രീയനാമം: Burmagomphus laidlawi). ഉദരത്തിന്റെ അഗ്ര ഭാഗം ചതുരാകൃതിയിലാണ്. ഉദരത്തിലെ വീതിക്കൂടുതലുള്ള അവസാനഖണ്ഡങ്ങളും ഉരസ്സിലെ പൊട്ടുകളും വരകളും ചെറിയ ശരീരവും ഇവയെ മറ്റു കടുവാത്തുമ്പികളിൽ നിന്നും തിരിച്ചറിയുവാൻ സഹായിക്കുന്നു. പശ്ചിമഘട്ടത്തിലെ കാടുകളിലും പാറകളുള്ള അരുവികളിലും പുഴയിലുമാണ് ചതുരവാലൻ കടുവ തുമ്പിയെ കൂടുതലായും കാണാൻ സാധിക്കുക. കണ്ണുകൾ ഇരുണ്ട പച്ച നിറത്തിലാണ്. തലയുടെ മുൻ ഭാഗത്തായി മഞ്ഞ നിറത്തിലുള്ള ചെറിയ ഒരു കലയുണ്ട്. കഴുത്തിൽ മഞ്ഞ നിറത്തിലുള്ള വലിയ ഒരു പൊട്ടും ഒരു വരയുമുണ്ട്. കറുത്ത നിറമുള്ള ഉരസ്സിൽ പച്ച കലർന്ന മഞ്ഞ നിറത്തിലുള്ള വലിയ വരകളുണ്ട്. കറുത്ത ഉദരത്തിൽ മഞ്ഞ നിറത്തിലുള്ള ചെറിയ വളയങ്ങളുണ്ട്. ഉദരത്തിന്റെ ഒൻപതാം ഖണ്ഡത്തിൽ മഞ്ഞ പട്ടയുണ്ട്. സുതാര്യമായ ചിറകുകളുടെ തുടക്ക ഭാഗം തവിട്ട് കലർന്ന മഞ്ഞ നിറത്തിലാണ്. കാലുകൾക്ക് കറുത്ത നിറമാണ്. കാഴ്ചയിൽ പെൺതുമ്പികൾ ആൺതുമ്പികളെ പോലെയാണ്. പാറക്കെട്ടുകൾ നിറഞ്ഞ അരുവികളാണ് ഈ തുമ്പിയുടെ ഇഷ്ട വിഹാരകേന്ദ്രം. ഇവ ചില സമയത്ത് ചിറകുകൾ വിറപ്പിച്ചുകൊണ്ട്. നിലത്തിരിയ്ക്കുന്നത് കാണാം. മറ്റു തുമ്പികളെ ആക്രമിച്ച് അധീനപ്രദേശം കാത്തു സൂക്ഷിക്കുന്ന സ്വഭാവമുണ്ട്. വളരെയേറെ നേരം ഒരേ സ്ഥലത്ത് വിശ്രമിക്കാറുള്ള ഇവ അകലെ പറന്നുപോയാലും പൂർവ്വസ്ഥലത്ത് തിരിച്ചു വന്നിരിക്കും.[1][2][3][4][5][6][7]
{{cite journal}}
: Unknown parameter |authors=
ignored (help)