ചെറിയ തണൽതുമ്പി | |
---|---|
![]() | |
ആൺതുമ്പി | |
![]() | |
പെൺതുമ്പി | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | V. gracilis
|
Binomial name | |
Vestalis gracilis Rambur, 1842
|
മലനിരകളിലെ നീർച്ചാലുകൾക്കരികിൽ കാണപ്പെടുന്ന മരതകത്തുമ്പി കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് ചെറിയ തണൽതുമ്പി[2] - (Clear-winged Forest Glory). കുടുംബനാമമായ മരതകത്തുമ്പി[3] എന്ന പേരിലും ഇവ വിളിക്കപ്പെടാറുണ്ട്. (ശാസ്ത്രീയനാമം: Vestalis gracilis)[4][5]. ഏഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു[1].
കണ്ണുകൾ ഇരുണ്ട തവിട്ടും തിളങ്ങുന്ന പച്ചനിറവും ചേർന്നതാണ്. മരതകപ്പച്ചനിറമാണ് ശരീരത്തിനു്. വെയിലേൽക്കുമ്പോൾ ഇവ വെട്ടിത്തിളങ്ങുന്നത് കാണാൻ ഭംഗിയാണ്. സൂതാര്യമായ ചിറകുകൾക്ക് നേർത്ത ഇരുളിമയുണ്ട്. പെൺതുമ്പിയുടെ നിറം ആൺതുമ്പിയെ അപേക്ഷിച്ച് കുറച്ച് മങ്ങിയതാണ്[6][7][8][9].
കാനനവാസിയായ ഈ തുമ്പി കാട്ടിലെ നീർചോലകളുള്ള പ്രദേശങ്ങളിലും കാടിനോട് ചേർന്ന നാട്ടിൻപുറങ്ങളിലെ ശുദ്ധജലനീരൊഴുക്കിന്റെ കരകളിലുമായി കണ്ടുവരുന്നു. ഇവ ചെറുസംഘങ്ങളായിട്ടാണ് പൊന്തകളിൽ കണ്ടുവരുന്നത്. ചിലപ്പോൾ ഇവയും ചുട്ടിച്ചിറകൻ തണൽത്തുമ്പിയും ഒരേ കൂട്ടമായി കാണാറുണ്ട്. ഒഴുകുന്ന കാട്ടരുവികളിലാണ് ഇവ മുട്ടയിടുന്നത്. മഴകഴിഞ്ഞുള്ള സമയത്ത് കാടുകളിൽ ഇവയുടെ സാന്ദ്രത കൂടുതലാണ്. ചിലപ്പോൾ അരുവികളിൽൽനിന്നും വളെരെഅകലെയുള്ള കാനനപാതകളിലും അവക്കടുത്തുള്ള തണലുള്ള സ്ഥലങ്ങളിലും വരെ ഇവയെ കൂട്ടമായി കാണാം[6][7][8].
V. g. montana യെ പശ്ചിമഘട്ടത്തിൻറെ ഉയർന്ന മലകളിൽ മാത്രമാണ് കണ്ടിട്ടുള്ളത്[1]. V. g. montana യെ ഇപ്പോൾ V. a. submontana യുടെ കൂടെ കാട്ടു തണൽതുമ്പി എന്ന ഒരു പുതിയ തുമ്പിവർഗം ആയി കണക്കാക്കുന്നു[4][10][5].
{{cite journal}}
: Unknown parameter |authors=
ignored (help)