Lathrecista asiatica | |
---|---|
![]() | |
ആൺതുമ്പി | |
![]() | |
പെൺതുമ്പി | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Lathrecista Kirby, 1889
|
Species: | L. asiatica
|
Binomial name | |
Lathrecista asiatica (Fabricius, 1798)
| |
Synonyms | |
|
ഇന്ത്യമുതൽ ആസ്ത്രേലിയ വരെ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് ചോരവാലൻ തുമ്പി (ഇംഗ്ലീഷ് പേര് -asiatic blood tail) (ശാസ്ത്രീയനാമം: Lathrecista asiatica). കുളങ്ങളിലും ചതുപ്പുകളിലും ഇവ പ്രജനനം നടത്തുന്നു[1][2][3][4][5].
മഞ്ഞ നിറത്തിലുള്ള മുഖത്തിന്റെ മുകൾ ഭാഗത്തിന് തിളങ്ങുന്ന കറുപ്പു നിറമാണ്. തവിട്ടു നിറത്തിലുള്ള കണ്ണുകളുടെ മുകൾ ഭാഗം സംയോജിതമാണ്. കണ്ണുകളുടെ കീഴ്ഭാഗം നീല കലർന്ന ചാര നിറത്തിൽ കാണപ്പെടുന്നു. ഇരുണ്ട തവിട്ടു നിറത്തിൽ കാണപ്പെടുന്ന ഉരസ്സിന്റെ വശങ്ങൾക്ക് തിളങ്ങുന്ന മഞ്ഞ നിറമാണ്. ഉദരത്തിന്റെ 1 -2 ഖണ്ഠങ്ങളിൽ മഞ്ഞ നിറത്തിലുള്ള അല്പം വീതിയേറിയ മഞ്ഞ വര കാണാം. പ്രായം ചെല്ലുന്തോറും ഈ മഞ്ഞ വരകൾക്ക് മുകളിലായി നീല കലർന്ന വെളുത്ത നിറത്തിലുള്ള ആവരണം വ്യാപിച്ചു കാണാറുണ്ട്. 3 മുതൽ 8 വരെയുള്ള ഉദര ഖണ്ഠങ്ങൾക്ക് തിളങ്ങുന്ന ചുവപ്പു നിറമാണ്. ഉദരത്തിന്റെ അഗ്രഭാഗം കറുത്ത നിറത്തിലാണ് കാണപ്പെടുന്നത്. കാലുകൾ ഇരുണ്ട, ചുവപ്പു കലർന്ന തവിട്ടു നിറത്തിലോ അല്ലെങ്കിൽ കറുപ്പ് നിറത്തിലോ കാണപ്പെടുന്നു. സുതാര്യമായ ചിറകുകളുടെ അഗ്രഭാഗത്തായി തവിട്ടു നിറം വ്യാപിച്ചു കാണാം. ചിറകുകളിലെ പൊട്ടിന് ചുവപ്പു കലർന്ന തവിട്ടു നിറമാണ് [6][7][3].
പെൺതുമ്പികൾ കാഴ്ച്ചയിൽ ആൺതുമ്പികളെപ്പോലെ ആണെങ്കിലും ഉദരത്തിന്റെ നിറത്തിന് വ്യത്യാസമുണ്ട്. പെൺതുമ്പികളുടെ ഉദരം തിളങ്ങുന്ന തവിട്ട് നിറത്തിലാണ് കാണപ്പെടുന്നത്. കൂടാതെ ഉദരത്തിന്റെ മുകൾ ഭാഗത്തായി നീളത്തിൽ പച്ചകലർന്ന മഞ്ഞ നിറത്തിലുള്ള ഒരു വര കാണാം [3][6][7]. അപൂർവ്വമായി മാത്രമേ പെൺതുമ്പികളെ കാണാറുള്ളു[6].
നാണം കുണുങ്ങികളായ ഈ തുമ്പികളെ കുളങ്ങൾ വയലുകൾ എന്നിവിടങ്ങളിലെല്ലാം സാധാരണയായി കാണാറുണ്ട്. കാടുകളിലും നാട്ടിൻപുറങ്ങളിലും ഒരുപോലെ കാണപ്പെടുന്ന ഇവയ്ക്ക് മുളങ്കാടുകളോട് പ്രത്യേക പ്രതിപത്തിയുണ്ട്. മഴ കഴിഞ്ഞുള്ള മാസങ്ങളിൽ ഈ തുമ്പികളെ ധാരാളമായി കാണാം. കുളങ്ങൾ പോലെയുള്ള ചെറു ജലാശയങ്ങളിലും ചതുപ്പുകളിലുമൊക്കെയാണ് ചോരവാലൻ തുമ്പികൾ മുട്ടയിടാറുള്ളത് [6][7]. അധീനപ്രദേശം കാത്തുസൂക്ഷിക്കുവാൻ ഇവ മറ്റു തുമ്പികളെ ആക്രമിക്കാറുണ്ട്. വിശ്രമിക്കുമ്പോൾ ചോരവാലൻ തുമ്പികൾ ചിറകുകൾ മുൻപോട്ട് താഴ്ത്തിയിരിക്കും[6].
{{cite journal}}
: Unknown parameter |authors=
ignored (help)
{{cite book}}
: CS1 maint: multiple names: authors list (link)