തവിടൻ ചേരാചിറകൻ തുമ്പി | |
---|---|
male | |
female | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Suborder: | Zygoptera |
Family: | Lestidae |
Genus: | Lestes |
Species: | L. concinnus
|
Binomial name | |
Lestes concinnus | |
Synonyms[3] | |
|
ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് തവിടൻ ചേരാചിറകൻ (ശാസ്ത്രീയനാമം: Lestes concinnus).[4][3]
പേര് സൂചിപ്പിക്കുന്നതുപോലെ തവിട്ട് നിറമാണുള്ളത്. മെലിഞ്ഞ ഉരസ്സിനു മുകളിലുള്ള നേർത്ത കടും തവിട്ടു നിറമുള്ള വരകൾ പച്ചവരയൻ ചേരാച്ചിറകൻ തുമ്പിയിൽ നിന്നും ഇവയെ വേർതിരിച്ചറിയാൻ സഹായിക്കുന്നു. തുറസ്സായ സ്ഥലങ്ങളിലും പുൽമേടുകളിലുമാണ്സാധാരണ ഇവയെ കാണുക. വരണ്ട പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന ഈ തുമ്പിയെ തെക്കൻ കേരളത്തിലാണ് കണ്ടെത്തിയീട്ടുള്ളത്. മഴ കഴിഞ്ഞുള്ള മാസങ്ങളിൽ ഈ തുമ്പികളെ ധാരാളമായി കാണുവാൻ സാധിക്കും. ശരീരത്തിന് പരിസരവുമായി ഇണങ്ങുന്ന നിറമായതിനാൽ ഇവയെ കണ്ടെത്തുവാൻ പ്രയാസമാണ്. നിശ്ചലമായ ജലാശയങ്ങളിലെ പുല്ലുകളിലും ചെടികളിലുമാണ് മുട്ട ഇടുന്നത്. ആൺ പെൺ തുമ്പികൾ കാഴ്ചയിൽ ഒരുപോലെയാണിരിക്കുന്നത്.[5][6][7][8]
{{cite journal}}
: CS1 maint: unrecognized language (link)