അസമിൽ നിന്നുള്ള ഒരു ഇന്ത്യൻ ഗായികയായിരുന്നു ദിപാലി ബർതാക്കൂർ (30 ജനുവരി 1941 - 21 ഡിസംബർ 2018) . അവരുടെ പാട്ടുകൾ പ്രധാനമായും ആസാമീസ് ഭാഷയിലാണ് പാടിയിരുന്നത്.[1] 1998-ൽ അവർക്ക് ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചു.[2]
ഒരു ഗായികയായാണ് ബോർത്തകൂർ തന്റെ കരിയർ ആരംഭിച്ചത്. അവർ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ, 1958-ൽ, ഗുവാഹത്തിയിലെ ഓൾ ഇന്ത്യ റേഡിയോയിൽ "മോർ ബൊപൈ ലഹോരി" എന്ന ഗാനവും[4] ലച്ചിത് ബൊർഫുകൻ (1959) എന്ന ചിത്രത്തിന് വേണ്ടി "ജൂബോൺ അമോണിയി കൊരെ ചെനൈദോൻ" എന്ന ഗാനവും ആലപിച്ചു. [6]
അവരുടെ മറ്റ് ചില ജനപ്രിയ ആസാമീസ് ഗാനങ്ങൾ ഇവയാണ്:[3]
ബർതാക്കൂർ 1969-ൽ "ലുയിറ്റോ നെജാബി ബോയ്" എന്ന തന്റെ അവസാന ഗാനം ആലപിച്ചു.[4]അതിനുശേഷം അവർക്ക് കഠിനമായ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ചുതുടങ്ങി. അത് അവരുടെ പാട്ടിന് തടസ്സമാകുകയും വീൽചെയർ ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്തു. 1976-ൽ ആസാമിൽ നിന്നുള്ള പ്രശസ്ത ഇന്ത്യൻ കലാകാരനും പ്രശസ്ത അസമീസ് എഴുത്തുകാരൻ ബിനന്ദ ചന്ദ്ര ബറുവയുടെ മകനും ചിത്രകാരനുമായ നീൽ പവൻ ബറുവയെ അവർ വിവാഹം കഴിച്ചു. [1][7]
ദീർഘനാളത്തെ അസുഖത്തെത്തുടർന്ന് 2018 ഡിസംബർ 21-ന് ഗുവാഹത്തിയിലെ നെംകെയർ ഹോസ്പിറ്റലിൽ വെച്ച് ബർത്തക്കൂർ മരിച്ചു.[8] "ആസാമിന്റെ നൈറ്റിംഗേൽ" എന്നാണ് അവർ അറിയപ്പെട്ടിരുന്നത്.[9]
↑"Padma Awards"(PDF). Ministry of Home Affairs, Government of India. 2015. Archived from the original(PDF) on 15 November 2014. Retrieved 21 July 2015.