Chlorogomphus campioni | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. campioni
|
Binomial name | |
Chlorogomphus campioni (Fraser, 1924)
| |
Synonyms | |
Orogomphus campioni Fraser, 1924 |
ചിറകിൽ ഇളം തവിട്ടു നിറമുള്ള കല്ലൻ തുമ്പിയാണ് നീലഗിരി മലമുത്തൻ (Chlorogomphus campioni).[2] പശ്ചിമഘട്ടത്തിലെ സ്ഥാനീയ തുമ്പികളിൽ ഒന്നാണ്. ഉയർന്ന മലനിരകളിലെ പുൽമേടുകളും വനങ്ങളും ഇഷ്ടപ്പെടുന്ന ഈ തുമ്പികളെ അപൂർവ്വമായി മാത്രമേ കാണാനാകൂ.[3][4][5]
കണ്ണുകൾക്ക് തിളങ്ങുന്ന പച്ച നിറമാണ്. കറുത്ത നിറമുള്ള കഴുത്തിൽ വലിയ ഒരു മഞ്ഞ പൊട്ടുണ്ട്. ഉരസ്സും ഉദരവും കറുത്ത നിറമാണ്. ഉരസ്സിൽ മഞ്ഞ നിറത്തിലുള്ള ചെറിയ വരകൾ കാണാവുന്നതാണ്. ഉദരത്തിനു കുറുകെ മഞ്ഞ നിറത്തിലുള്ള ചെറിയ കലകളുണ്ട്. ഉദരത്തിന്റെ അഗ്രഭാഗം അൽപ്പം തടിച്ചതാണ്. കാലുകൾക്ക് കറുത്ത നിറം. സുതാര്യമായ ചിറകുകളുടെ അറ്റത്ത് കടും തവിട്ട് ഛായയുണ്ട്. വളരെ പ്രായമുള്ള തുമ്പികളുടെ ചിറകുകളിൽ ഇളം തവിട്ട് ഛായ കാണുവാൻ കഴിയും.പെൺതുമ്പികൾ കാഴ്ചയിൽ ആൺ തുമ്പികളെ പോലെയാണെങ്കിലും ഉദരത്തിലെ മഞ്ഞ നിറമുള്ള കലകൾ വളരെ നേർത്തതായിരുക്കും. ആകാശത്ത് ഉയർന്ന് പറക്കുന്ന ഈ തുമ്പികൾ അപൂർവ്വമായേ വിശ്രമിക്കാറുള്ളൂ. വീതിയുള്ള വനപാതകളിലും തുറസ്സായ സ്ഥലങ്ങളിലുമാണ് ഇവയെ കാണാൻ കഴിയുന്നത്. മരച്ചില്ലകളിൽ തൂങ്ങിക്കിടന്നാണ് ഇവ വിശ്രമിക്കാറുള്ളത്.[6][7][8]
{{cite journal}}
: Unknown parameter |authors=
ignored (help)