പവിഴവാലൻ | |
---|---|
![]() | |
male | |
![]() | |
female | |
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Family: | Libellulidae |
Genus: | Tholymis |
Species: | T. tillarga
|
Binomial name | |
Tholymis tillarga | |
![]() | |
Synonyms | |
|
സൂര്യോദയത്തിലോ അസ്തമയത്തിലോ സജീവമാകുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരിനം കല്ലൻ തുമ്പിയാണ് പവിഴവാലൻ - Coral tailed cloudwing (ശാസ്ത്രീയനാമം:- Tholymis tillarga). ഇവ പകൽ സമയങ്ങളിൽ പുല്ലുകൾക്കും കുറ്റിച്ചെടികൾക്കുമിടയിൽ വിശ്രമിക്കുന്നു. മേഘാവ്രതമായ ഇരുൾമൂടിയ ദിവസങ്ങളിൽ പകൽസമയത്തും ഇവ പറക്കാറുണ്ട്[1].
ഇവയിലെ ആൺതുമ്പികളുടെ മുകൾ ഭാഗം ചുവന്ന നിറത്തിലും, വശങ്ങൾ മഞ്ഞ കലർന്ന നേർത്ത തവിട്ടുനിറം കലർന്ന ഉരസ്സുമാണുള്ളത്. കൂടാതെ ചുവപ്പുനിറത്തിലുള്ള വാലും, നേർത്ത നീലനിറം കലർന്ന വെള്ളയിൽ പൊട്ടുകളും തവിട്ടു ഛായയോടു കൂടിയ ചിറകും കാണപ്പെടുന്നു. ആകെ വിളർത്ത തവിട്ടു നിറമാണ് പെൺതുമ്പികളുടേത്. [3][4][5][6].
ഏഷ്യയിലും ആസ്ത്രേലിയയിലും ആഫ്രിക്കയിലും ഇവയെ കാണാം. പൊതുവേ എല്ലാത്തരം ജലാശയങ്ങളിലും ഇവ പ്രജനനം നടത്തുന്നു[1].
{{cite book}}
: CS1 maint: unrecognized language (link)