പ്രോതിമ ഗൌരി ബേദി | |
---|---|
ജനനം | പ്രോതിമ ഗുപ്ത [1] ഫെബ്രുവരി 12, 1948 |
മരണം | ഓഗസ്റ്റ് 18, 1998 | (പ്രായം 50)
തൊഴിൽ(s) | Classical Indian dancer, Model |
വെബ്സൈറ്റ് | http://www.nrityagram.org |
പ്രശസ്തയായ മോഡലും ഒഡീസി നർത്തകിയുമാണ് പ്രോതിമ ഗൌരി ബേദി[2][3] (ഒക്ടോബർ 12, 1948 – ഓഗസ്റ്റ് 18, 1998)[4] . ഇവർ 1990 ൽ ബെംഗളൂരുവിൽ നൃത്യഗ്രാം എന്ന നൃത്തവിദ്യഭ്യാസ സ്ഥാപനം തുടങ്ങി.
പ്രോതിമ ജനിച്ചത് ഡെൽഹിയിലാണ്.[5] ഹരിയാനയിലെ ഒരു വ്യാപാരിയായ ലക്ഷ്മിചന്ദ് ഗുപ്തയാണ് പിതാവ്. മാതാവ് റെബ ഒരു ബെംഗാളിയാണ്. ഇവരുടെ വിവാഹത്തിനു ശേഷം ലക്ഷ്മിചന്ദ് തന്റെ കുടുംബം വിട്ട് ഡെൽഹിയിൽ താമസമാക്കി. അവിടെ വച്ച് പ്രോതിമ ജനിച്ചു.
1960 കളുടെ അവസാനത്തിൽ പ്രൊതിമ ഒരു അറിയപ്പെടുന്ന മോഡലായി. 1974 ൽ ഒരു മാഗസിനിൽ നഗ്നയായി വന്നതിനുശേഷം വാർത്തയിൽ സ്ഥാനം പിടിച്ചുപറ്റി.[6]
1975 നു ശേഷം ഒഡീസി നൃത്തപഠനത്തിലേക്ക് പ്രോതിമ തിരിഞ്ഞു.[7] . പിന്നീട് ഭുലാബായി മെമോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നൃത്തം പഠിക്കുവാൻ ചേരുകയും ഒരു അറിയപ്പെടുന്ന നർത്തകിയാവുകയും ചെയ്തു.[8] തന്റെ നൃത്തത്തിന്റെ മികവിലൂടെ ഒരു അറിയപ്പെടുന്ന നർത്തകിയാവുകയും പിന്നീറ്റ് സ്വന്തമായി ഒരു നർത്തന വിദ്യാലയവും സ്ഥാപിക്കുകയും ചെയ്തു.
1997ൽ തന്റെ മകനായ സിദ്ധാർഥിന്റെ മരണം പ്രോതിമക്ക് ഒരു ആഘാതമാവുകയും തന്റെ നർത്തന ജീവിതത്തിൽ നിന്ന് വിരമിക്കുകയും ചെയ്തു.[9] പിന്നീട് സന്യാസ സമാനമായ ജീവിതത്തിലേക്ക് തിരിയുകയും ഹിമാലയത്തിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.[10] പിന്നീട് വന്ന ഓഗസ്റ്റ് മാസത്തിൽ മാനസരോവറിലേക്കുള്ള തീർഥയാത്രയിൽ ഇവരെ കാണാതാവുകയും ചെയ്തു.[11] പിന്നീട് ദിവസങ്ങൾക്കു ശേഷം ഇവരുടെ അവശിഷ്ടങ്ങൾ മാൽപ്പ മലനിരകളുടെ ഭാഗത്ത് നിന്ന് കണ്ടെത്തുകയുണ്ടായി.