അടിപിടിയൻ പെരുംകണ്ണൻ | |
---|---|
![]() | |
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Family: | Macromiidae |
Genus: | Macromia |
Species: | M. bellicosa
|
Binomial name | |
Macromia bellicosa Fraser, 1924
|
നീർക്കാവലന്മാർ (Macromiidae) എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു അപൂർവ്വയിനം തുമ്പിയാണ് അടിപിടിയൻ പെരുംകണ്ണൻ. Macromia bellicosa [2] എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ തുമ്പി പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ (endemic) തുമ്പിയാണ്. കേരളം, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമാണ് ഈ തുമ്പിയെ ഇതുവരെ കണ്ടെത്തിയിട്ടുള്ളത് [3].
കറുപ്പിൽ പച്ചയും മഞ്ഞയും നിറങ്ങളോട് കൂടിയായ, ഇടത്തരം വലിപ്പമുള്ള ഒരു തുമ്പിയാണ് അടിപിടിയൻ പെരുംകണ്ണൻ .[4]. ആൺതുമ്പിയുടെ ഉദരത്തിന് ഏകദേശം 45-47 മില്ലീമീറ്റർ വരെ വലിപ്പമുണ്ടായിരിക്കും. കണ്ണുകൾക്ക് മരതകപ്പച്ച നിറമാണ്. ശിരസ്സിലെ മറ്റ് ഭാഗങ്ങൾ മഞ്ഞയും തവിട്ടും നിറങ്ങളിൽ കാണപ്പെടുന്നു. മുഖത്ത് കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ ചേർന്ന് T ആകൃതിയിലുള്ള ഒരു അടയാളം കാണാം. നല്ല തിളങ്ങുന്ന നീല കലർന്ന പച്ച നിറത്തിലുള്ള ഉദരത്തിൽ മഞ്ഞ നിറത്തിലുള്ള വരകൾ ഉണ്ട്. കറുത്ത നിറത്തിലുള്ള ഉദരത്തിലുടനീളം മഞ്ഞ നിറത്തിലുള്ള പാടുകൾ കാണാം. കാലുകൾക്ക് മഞ്ഞ കലർന്ന കറുപ്പ് നിറമാണ്. കുറുവാലുകൾ നേരിയ ചുവപ്പ് കലർന്ന മഞ്ഞ നിറത്തിൽ ഒരേ വലിപ്പത്തിലുള്ളവയാണ്[5].
പെൺതുമ്പിയുടെ വിവരണം ലഭ്യമല്ല .
ഉയർന്ന പ്രദേശങ്ങളിലെ കാടുകളിലാണ് അടിപിടിയൻ പെരുംകണ്ണൻ കാണപ്പെടുന്നത്. മലമുകളിലുള്ള കാട്ടരുവികളിലാണ് ഈ തുമ്പി മുട്ടയിടുന്നത്[3].
{{cite journal}}
: Unknown parameter |authors=
ignored (help)