Allah Jilai Bai | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | (1902-02-01)ഫെബ്രുവരി 1, 1902 Bikaner, British India |
മരണം | നവംബർ 3, 1992(1992-11-03) (പ്രായം 90) |
വിഭാഗങ്ങൾ | Folk |
ഇന്ത്യയിലെ രാജസ്ഥാനിൽ നിന്നുള്ള ഒരു നാടോടി ഗായികയായിരുന്നു അല്ലാഹ് ജിലായ് ബായ് (1 ഫെബ്രുവരി 1902[1] - 1992 നവംബർ 3) [1].
ഗായകരുടെ കുടുംബത്തിൽ ബിക്കാനറിൽ ജനിച്ച [1]അവർ പത്താം വയസ്സിൽ മഹാരാജാ ഗംഗാ സിങ്ങിന്റെ ദർബാറിൽ പാടുകയായിരുന്നു. [1]ഉസ്താദ് ഹുസൈൻ ബക്ഷ് ഖാനിൽ നിന്നും പിന്നീട് അച്ചൻ മഹാരാജിൽ നിന്നും അവർ പാട്ടുപാഠങ്ങൾ പഠിച്ചു.[1]മാന്ദ്, തുമ്രി, ഖയാൽ, ദാദ്ര എന്നിവയിൽ അവർക്ക് നല്ല പരിചയമുണ്ടായിരുന്നു. [1] ഒരുപക്ഷേ അവരുടെ ഏറ്റവും അറിയപ്പെടുന്ന ഉദാഹരണം കെസാരിയ ബാലംമാണ്. 1982 ൽ ഇന്ത്യൻ സർക്കാർ അവർക്ക് ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡുകളിലൊന്നായ പത്മശ്രീ നൽകി[[2][1]. നാടോടി സംഗീതത്തിന് 1988 ൽ സംഗീത നാടക് അക്കാദമി അവാർഡും അവർക്ക് ലഭിച്ചു.