ആനമല നിഴൽത്തുമ്പി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. davenporti
|
Binomial name | |
Protosticta davenporti Fraser, 1931
|
നിഴൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് ആനമല നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Protosticta davenporti).[2][1] Anamalai reedtail,[3] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[1]
പശ്ചിമഘട്ടത്തിലെ പാലക്കാട് ചുരത്തിനു തെക്കുഭാഗത്തുള്ള കാടുപിടിച്ചുകിടക്കുന്ന കാട്ടരുവികളിൽ ഇവ പൊതുവേ കാണപ്പെടുന്നു. ഇവ നിലംപറ്റി പറക്കുകയും പുല്ലിൽ വിശ്രമിക്കുകയും ചെയ്യും.[1] ഇവയുടെ തലക്കും ഉരസ്സിനും കഴുത്തിനും പുള്ളി നിഴൽത്തുമ്പിയോട് സാമ്യമുണ്ടെങ്ങിലും കുറച്ചുകൂടി നീലിമയുണ്ട്. എട്ടാം ഖണ്ഡത്തിൽ ഒരു നീല കലയുണ്ട്. കുറുവാലിന്റെ ആകൃതി ഇവയെ മറ്റു നിഴൽത്തുമ്പികകളിൽനിന്നും തിരിച്ചറിയാൻ സഹായിക്കുന്നു.[4][5][6][7]
{{cite journal}}
: Unknown parameter |authors=
ignored (help)