കനൽവാലൻ ചതുപ്പൻ | |
---|---|
male | |
female | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Suborder: | Zygoptera |
Family: | Coenagrionidae |
Genus: | Ceriagrion |
Species: | C. cerinorubellum
|
Binomial name | |
Ceriagrion cerinorubellum (Brauer, 1865)
|
തടാകക്കരകളിലും, കുളങ്ങൾക്ക് സമീപവും, വൃക്ഷങ്ങൾ ഇടതൂർന്നു വളരുന്ന സ്ഥലങ്ങളിലും കാണപ്പെടുന്ന നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം വർണ്ണ ശോഭയുള്ള സൂചിത്തുമ്പിയാണ് കനൽവാലൻ ചതുപ്പൻ - Orange - tailed Marsh Dart (ശാസ്ത്രീയനാമം: Ceriagrion cerinorubellum)[2][1]. ഏഷ്യയിൽ ബംഗ്ലാദേശ്, ചൈന, ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾ ഇവയുടെ ആവാസകേന്ദ്രങ്ങളാണ്[1].
കാലുകൾ മഞ്ഞ നിറത്തിലോ മഞ്ഞ കലർന്ന തവിട്ടു നിറത്തിലോ കാണപ്പെടുന്ന ഇവയുടെ കണ്ണുകളും ഉരസ്സും പച്ച നിറത്തിൽ കാണപ്പെടുന്നു. വാലിലെ മിക്ക ഖണ്ഡങ്ങളും കറുപ്പു കലർന്ന നിറമാണെങ്കിലും വാലിന്റെ ആരംഭവും അവസാനവും ചുവപ്പു നിറമാണ്. ഇവയുടെ ചിറകുകൾ സുതാര്യമാണ്. പുല്ലുകൾക്കും കുറ്റിച്ചെടികൾക്കും ഇടയിലായി കാണപ്പെടുന്ന ഇവയുടെ പ്രധാന ഭക്ഷണം കൊതുകുകളും ചെറു ഷഡ്പദങ്ങളുമാണ്[3][4][5][6].
{{cite journal}}
: Unknown parameter |authors=
ignored (help)