കാട്ടു വിരിച്ചിറകൻ | |
---|---|
![]() | |
ആൺതുമ്പി | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | I. gracilis
|
Binomial name | |
Indolestes gracilis (Hagen in Selys, 1862)
| |
Synonyms | |
|
മിക്കവാറും സമയത്ത് ചിറകുകൾ മടക്കി ഉദരത്തിനോട് ചേർത്തു പിടിച്ചിരിക്കുന്നതും ശരീരത്തിനു ഇളം നീല നിറം ഉള്ളതുമായ ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് കാട്ടു വിരിച്ചിറകൻ (ശാസ്ത്രീയനാമം: Indolestes gracilis).[2][3]
വളഞ്ഞു നീളമുള്ള ചെറുവാലും ഉരസ്സിലെ വരകളും, ഉദരത്തിനോട് ചേർത്തിരിക്കുന്ന ചിറകുകളും ഇവയെ തിരിച്ചറിയുവാൻ സഹായിക്കുന്നു. കേരളത്തിലെ വനങ്ങളിൽ അത്യപൂർവ്വമായി കാണപ്പെടുന്നു. വനപ്രദേശങ്ങളിലെ ചെറിയ അരുവികളിലും പൊന്തക്കാടുകളിലുമാണ് ഈ തുമ്പിയെ കണ്ടെത്തുവാൻ കഴിയുക. സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ മുകളിലുള്ള വനപ്രദേശങ്ങളിൽ മാത്രമാണ് ഈ തുമ്പിയെ കണ്ടെത്തിയിട്ടുള്ളൂ. കണ്ണുകൾക്ക് ഇളം നീലനിറം, കറുപ്പ് നിറമുള്ള കഴുത്തിൽ ഇളം നീല നിറത്തിലുള്ള ചെറിയ വരകൾ കാണാം. കറുത്ത ഉരസ്സിൽ ഇളം നീല നിറത്തിലുള്ള ചെറിയ വരകളുണ്ട്. വശങ്ങൾക്ക് ഇളം നീല നിറവും കീഴ്ഭാഗത്തായി ഇളം തവിട്ടു നിറവുമാണ്. ചിറകിനോട് ചേരുന്ന ഭാഗത്ത് കറുത്ത രണ്ടു പൊട്ടുകളുണ്ട്. കറുത്ത ഉദരത്തിൽ ഇളം നീല വളയങ്ങളുണ്ട്. കാലുകൾക്ക് പച്ച കലർന്ന നീല നിറമാണ്. സുതാര്യമായ ചിറകുകളാണ് ഇവയ്ക്കുള്ളത്. പെൺതുമ്പികൾ കാഴ്ചയിൽ ആൺതുമ്പികളെപ്പോലെയാണെങ്കിലും നിറങ്ങൾ മങ്ങിയതായിരിക്കും.വിരിച്ചിറകൻ തുമ്പികളുടെ കുടുംബത്തിൽ പെട്ട ഈ തുമ്പി സാധാരണയായി ചിറകുകൾ പൂട്ടിയാണ് ഇരിക്കുക. മലനിരകളിലെ പുൽമേടുകളിലും അരുവികൾക്കടുത്തുള്ള പുല്ലുകളിലും മരച്ചില്ലകളിലും തൂങ്ങിക്കിടന്ന് വിശ്രമിക്കുകയാണ് പതിവ്.[7][4][8][9]
{{cite journal}}
: Unknown parameter |authors=
ignored (help)