സ്പാനിഷ്,പോർട്ടുഗീസ് ഭാഷകളിലെ പ്രധാനകൃതികൾ ഇംഗ്ലീഷ് ഭാഷയിലേയ്ക്കു പരിഭാഷപ്പെടുത്തിയ അമേരിയ്ക്കൻ എഴുത്തുകാരനാണ് ഗ്രിഗറി റബാസ്സ. ന്യൂയോർക്കിലെ യോങ്കേഴ്സിൽ ക്യൂബൻ കുടിയേറ്റ ദമ്പതികളുടെ പുത്രനായാണ് അദ്ദേഹം ജനിച്ചത്. (ജ: മാർച്ച് 9,1922-മ:ജൂൺ 14 2016)[1][2]
രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത റബാസ്സ അതിനു ശേഷമാണ് ബിരുദപഠനത്തിലേയ്ക്കു തിരിഞ്ഞത്. കൊളംബിയ സർവ്വകലാശാലയിൽ നിന്നു ഡോക്ടറേറ്റും നേടുകയുണ്ടായി.[3]
ഹോർഹെ അമാദോ , മിഗ്വെൽ അസ്തൂറിയാസ്, ജുലിയോ കോർത്തുസർ , മാരിയോ വർഹസ് ലോസ തുടങ്ങി സ്പാനിഷ് ,പോർട്ടുഗീസ് ഭാഷകളിലെ പ്രധാന എഴുത്തുകാരുടെ വിഖ്യാതകൃതികൾ ഇംഗ്ലീഷിലേയ്ക്കു പരിഭാഷപ്പെടുത്തുകയുണ്ടായി.[4][5] ഗബ്രിയേൽ ഗാർസിയ മാർക്വിസിന്റെ ഏകാന്തതയുടെ നൂറ് വർഷങ്ങൾ അദ്ദേഹം പരിഭാഷ ചെയ്ത പ്രധാനപ്പെട്ട കൃതികളിലൊന്നാണ് .[6]