ചതുപ്പ് വിരിച്ചിറകൻ | |
---|---|
![]() | |
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Suborder: | Zygoptera |
Family: | Lestidae |
Genus: | Indolestes |
Species: | I. pulcherrimus
|
Binomial name | |
Indolestes pulcherrimus (Fraser, 1924)
| |
Synonyms | |
Ceylonlestes pulcherrima Fraser, 1924 [2] |
മിക്കവാറും സമയത്ത് ചിറകുകൾ മടക്കി ഉദരത്തിനോട് ചേർത്തു പിടിച്ചിരിക്കുന്നതും ശരീരത്തിനു ഇളം നീല നിറമുള്ളതുമായ ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് ചതുപ്പ് വിരിച്ചിറകൻ (ശാസ്ത്രീയനാമം: Indolestes pulcherrimus).[1][3][4] കർണ്ണാടകത്തിലെ കൊടകിലെ കാട്ടു ചതുപ്പുകളിലാണ് പൊതുവെ ഇവയെ കണ്ടുവരുന്നത്. 2020-ൽ കേരള വനം വന്യജീവിവകുപ്പും പരിസ്ഥിതി സംഘടനയായ ഫേൺസ് നാച്വർ കൺസർവേഷൻ സൊസൈറ്റിയും സംയുക്തമായി വയനാട് വന്യജീവി സങ്കേതത്തിൽ നടത്തിയ പഠനത്തിൽ ബത്തേരിയിൽ ഇവയെ കണ്ടെത്തി.[5]
വളഞ്ഞു നീളമുള്ള ചെറുവാലും ഉരസ്സിലെ വരകളും, ഉദരത്തിനോട് ചേർത്തിരിക്കുന്ന ചിറകുകളും ഇവയെ തിരിച്ചറിയുവാൻ സഹായിക്കുന്നു. കേരളത്തിലെ വനങ്ങളിൽ അത്യപൂർവ്വമായി കാണപ്പെടുന്നു. വനപ്രദേശങ്ങളിലെ ചെറിയ ചതുപ്പുകളിലാണ് ഈ തുമ്പിയെ കണ്ടെത്തുവാൻ കഴിയുക. കണ്ണുകൾക്ക് നീലനിറം, കാവി നിറമുള്ള കഴുത്തിന്റെ വശങ്ങൾ നീല നിറത്തിലാണ്. ഉരസ്സിന്റെ മുതുകുവശം ഇരുണ്ടതും വശങ്ങൾ നീല നിറത്തിലുള്ളതും ആണ്. വശങ്ങളിൽ രണ്ടു കറുത്ത കലകൾ ഉണ്ട്. നീല നിറത്തിലുള്ള ഉദരത്തിന്റെ മുതുകുവശം കറുത്തതും നീല വളയങ്ങളോട് കൂടിയതും ആണ്. എട്ടാം ഖണ്ഡം കറുത്തതും ഒൻപതാം ഖണ്ഡത്തിന്റെ അവസാന ഭാഗവും പത്താം ഖണ്ഡവും നീലയും ആണ്. സുതാര്യമായ ചിറകുകളാണ് ഇവയ്ക്കുള്ളത്. പെൺതുമ്പികൾ കാഴ്ചയിൽ ആൺതുമ്പികളെപ്പോലെയാണെങ്കിലും നിറങ്ങൾ മങ്ങിയതായിരിക്കും. വിരിച്ചിറകൻ തുമ്പികളുടെ കുടുംബത്തിൽ പെട്ട ഈ തുമ്പി സാധാരണയായി ചിറകുകൾ പൂട്ടിയാണ് ഇരിക്കുക.[4][2]